UGC,NET,SET,TET,PSC,UPSC,BA,MA,PLUS TWO,SCHOOL STUDENTS USEFUL STE

നിങ്ങളുടെ ഭാഷയിൽ ഈ സൈറ്റ് വായിക്കാൻ കഴിയും. Google വിവർത്തനം ഉപയോഗിക്കുക. आप इस साइट को अपनी भाषा में पढ़ सकते हैं। कृपया Google अनुवाद का उपयोग करें। Maaari mong basahin ang site na ito sa iyong wika. Mangyaring gamitin ang google translate.You can read this site in your language. Please use google translate. يمكنك قراءة هذا الموقع بلغتك. الرجاء استخدام مترجم جوجل.

.

Monday, 19 April 2021

ക്ലാസ്സ്‌ 6-സോഷ്യല്‍ സയന്‍സ് -യൂണിറ്റ് 9- മധ്യകാല കേരളം 01-10

SOCIAL SCIENCE CLASS 6
യുണിറ്റ് 9 മധ്യകാല കേരളം 01-10

1. CE 9 ആം നൂറ്റാണ്ട് മുതൽ 18 ആം നൂറ്റാണ്ട് വരെ യുള്ള മധ്യകാല കേരളത്തെപ്പറ്റി അറിവ് തരുന്ന സുപ്രധാന രേഖ ?

ചെപ്പേടുകള്‍

2. ജൂതചേപ്പെടു എഴുതിയ ലിപി ഏത് ?

വട്ടെഴുത്ത്

3. ജൂതചേപ്പെടു എന്ത് അവകാശം നൽകുന്നരേഖയാണ്?

മഹോദയപുരം ആസ്ഥാനമാക്കി മധ്യകാലഘട്ടത്തില്‍കേരളം ഭരിച്ചിരുന്ന ഭാസ്കരരവി അഞ്ചുവണ്ണമെന്ന കച്ചവട സംഘത്തിനു അനുവദിച്ചു കൊടുത്ത അവകാശ ങ്ങളാണ്

4. ജൂതചെപ്പെടിൽ പറയുന്ന കച്ചവട സംഘം ഏത്?

അഞ്ചുവണ്ണം

5. പ്രാചീന കേരളത്തിൽ ആരുടെ ഭരണമാണ് നിലനിന്നിരുന്നത് ?

മുവേന്തന്മാരുടെ

6. CE 9 ആം നൂറ്റാണ്ടോടെ മഹോദയപുരം കേന്ദ്രമാക്കി ഭരണം നടത്തിയ രാജാക്കന്മാർ ഏത് പേരിൽ അറിയപ്പെട്ടു ?

പെരുമാക്കള്‍

7. ഇന്നത്തെ ഏത് സ്ഥലം ആണ് മഹോദയ പുരം എന്ന് അറിയപ്പെടുന്നത്‌ ?

കൊടുങ്ങല്ലൂരും സമീപ പ്രദേശങ്ങളും

8. പെരുമാൾ കാലത്തെ രാജ്യവിസ്തൃതിപട്ടിക പ്പെടുത്തി എഴുതുക. ?

കോലത്തുനാട്,വളപട്ടണം,പുറകീനാട്, കുരുംബുരിനാട്,ഏറളനാട്,രാമവളനാട്, വള്ളുവനാട്,നേടുന്കൈലനാട്, നെടും പുരൈനാട്, കീഴ്മലൈനാട്, കാല്‍ക്കരൈനാട്, വെമ്പലനാട് ,വേണാട് ‌

9. പെരുമാൾ കാലത്തെ സാമൂഹികവും സാമ്പത്തികവുമായ സവിശേഷതകൾ എഴുതുക ?

* ജലലഭ്യതയുള്ള പ്രദേശങ്ങളില്‍ കൃഷി വ്യാപകമായി , *കാര്‍ഷിക ഗ്രാമങ്ങളില്‍ ബ്രാഹ്മണര്‍ അധികാരം സ്ഥാപിച്ചു. *ക്ഷേത്രങ്ങള്‍ അധികാര കേന്ദ്രങ്ങളായി വികസിച്ചു വന്നു. *ഭുമിയുടെ ഉടമസ്ഥ അവകാശം ബ്രാഹ്മണര്‍ക്ക് ആയിരുന്നു.* ഭുമിയില്‍ നേരിട്ട് അധ്വാനിച്ചവര്‍ അടിയാലന്മരായിരുന്നു.

10. ചെപ്പെടുകൾക്ക് രണ്ട് ഉദാഹരണം പറയുക ?

തരിസാപ്പിള്ളി ചെപ്പേട്‌ , ജൂത ചെപ്പേട്‌

No comments:

Post a Comment