UGC,NET,SET,TET,PSC,UPSC,BA,MA,PLUS TWO,SCHOOL STUDENTS USEFUL STE

നിങ്ങളുടെ ഭാഷയിൽ ഈ സൈറ്റ് വായിക്കാൻ കഴിയും. Google വിവർത്തനം ഉപയോഗിക്കുക. आप इस साइट को अपनी भाषा में पढ़ सकते हैं। कृपया Google अनुवाद का उपयोग करें। Maaari mong basahin ang site na ito sa iyong wika. Mangyaring gamitin ang google translate.You can read this site in your language. Please use google translate. يمكنك قراءة هذا الموقع بلغتك. الرجاء استخدام مترجم جوجل.

.

Saturday 31 December 2022

WHAT IS THE NEW YEAR?

New Year is the time or day currently at which a new calendar year begins and the calendar's year count increments by one. Many cultures celebrate the event in some manner.In the Gregorian calendar, the most widely used calendar system today, New Year occurs on January 1 (New Year's Day, preceded by New Year's Eve). This was also the first day of the year in the original Julian calendar and the Roman calendar (after 153 BC).

Friday 30 December 2022

നാടക സങ്കൽപ്പം

പ്രാചീനനാടകങ്ങൾ ഈശ്വരാർപ്പണമായ അനുഷ്ഠാനത്തിന്റെ ഭാഗമായിരുന്നു എന്നതുകൊണ്ട്, അന്നുള്ള എല്ലാ ചടങ്ങുകളും ദൈവികമായിരുന്നു. അതുകൊണ്ട് തന്നെ ഇവയെല്ലാം ചില നിയമങ്ങളുടെ ചട്ടക്കൂടിനകത്താണ്. പ്രാചീന ഭാരതീയ നാടകദർശനത്തിലെ സിദ്ധാന്തങ്ങൾ ഉൾപ്പെടെയുള്ളവ അസംബന്ധങ്ങളാണെന്ന ഒരു ധാരണ പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രാചീനനാടകമാതൃകകളെല്ലാം ഭാരതത്തിലും ഗ്രീസിലും മറ്റും ഉടലെടുക്കുമ്പോഴുള്ള സാമൂഹ്യ സംസ്കാരവും മനുഷ്യധാരണകളും ഇന്നത്തേതിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

ഇന്നത്തെ നാടകങ്ങൾ എല്ലാം തന്നെ ബ്രാൻഡർ മാത്യുവിന്റെ ഡയഗ്രത്തെ പരിഗണിച്ചുകൊണ്ടുള്ളതാണ്. അതായത്, അവസാനരംഗത്ത് കർട്ടനിടുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുമ്പായി പരമകാഷ്ഠ (climax) നിർബന്ധിക്കപ്പെടുക എന്നതാണിതിനർഥം. എന്നാൽ ഇത്തരം നിർദ്ദേശങ്ങളെ പാടെ അവഗണിച്ചുകൊണ്ടും ചിലർക്ക് നാടകങ്ങൾ രചിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ഇർവിൻ ഷായുടെ ബറി ദ ഡഡ് എന്ന നാടകമാണ്. നാടകം ആരംഭിച്ച് ഏകദേശം പതിനഞ്ച് നിമിഷങ്ങൾ കഴിയുമ്പോഴാണ് ഈ നാടകത്തിന്റെ പരകോടി. ഈ നാടകത്തിൽ നിയമങ്ങൾ പലതും അവഗണിച്ചിരുന്നുവെങ്കിലും അവസാനം വരെ അനുവാചകരെ മുൾമുനയിൽ നിർത്താൻ ഇതിനു സാധിച്ചു. ഇതിൽനിന്നും മഹത്തായ ഒരു പ്രതിഭയ്ക്ക് നിയമങ്ങളോ നിർവചനങ്ങളോ ബാധകമല്ലെന്നും നിർവചനങ്ങൾ അനുസരിക്കുന്നവരല്ല, സൃഷ്ടിക്കുന്നവരാണ് ജീനിയസ്സ് എന്നും മനസ്സിലാക്കാം.

ധിഷണാശാലിയായ ഒരു നാടകകൃത്തിന് നിയമങ്ങൾ ലംഘിച്ചുകൊണ്ട് നാടകമവതരിപ്പിക്കാമെങ്കിലും അദൃശ്യമായ ഒരു നിയമത്തിന് അറിയാതെ തന്നെ അയാൾ അടിമയായിരിക്കും. അതിലൊന്നാണ് അരിസ്റ്റോട്ടിലിന്റെ പഞ്ചസന്ധികൾ

Saturday 29 October 2022

ധർമ്മരാജയെ നായർ മഹാകാവ്യം എന്ന് വിളിച്ചത് ആരാണ്?

എം പി പോൾ.*

*എംപി പോൾ ഇന്ദുലേഖ, കുന്ദലത, സി വി കൃതികൾ, ഭൂതരായർ, ബാല്യകാലസഖി എന്നിവ നിരൂപണം ചെയ്തു.

*ബാല്യകാലസഖി ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. അതിൻറെ വക്കിൽ രക്തം പൊടിഞ്ഞിട്ടുണ്ടാവും എന്ന് അവതരിപ്പിച്ചു.

*ഇന്ദുലേഖ യിലെ 18-ാം അധ്യായം നോവലിൽ കെട്ടിവയ്ക്കപ്പെട്ടതാണ് എന്ന് ആരോപിച്ചു.

*ധർമ്മരാജാവിലെ ഭാഷ അത്യന്തം വക്രമാണെന്ന് അഭിപ്രായപ്പെട്ടു.

* ദൂതരായരിലെ കഥ അത്യന്തം വികലമാണെന്ന് അഭിപ്രായപ്പെട്ടു.

Sunday 23 October 2022

Complete the following series9,11,15,23,39, ______?

 Complete the following series
9,11,15,23,39, ______?

A) 71
B) 65
C) 44
D) 68


Answer A, 71

*

9+2=11

11+4=15

15+8=23

23+16=39

39+ 32=71

Friday 7 October 2022

2022 - സാഹിത്യത്തിനുള്ള നോബൽ സമ്മാനം -ആനി എർനോയിക്ക്.

ഒരു ഫ്രഞ്ച് എഴുത്തുകാരിയും സാഹിത്യ പ്രൊഫസറുമാണ് ആനി എർനോ (ജനനം:1 സെപ്റ്റംബർ 1940). കൂടുതലും ആത്മകഥാപരമായ അവരുടെ സാഹിത്യ സൃഷ്ടി, സമൂഹശാസ്ത്രവുമായി അടുത്ത ബന്ധം പുലർത്തുന്നു. സ്വന്തം ഓർമ്മകളെ അവിശ്വസിക്കുന്ന ഓർമ്മക്കുറിപ്പുകാരി എന്നാണ് എർനോയെ വിശേഷിപ്പിക്കുന്നത്. 2022 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അവർക്ക് ലഭിച്ചു. വ്യക്ത്യാനുഭവങ്ങളുടെ സൂക്ഷ്മവും ധീരവുമായ ആവിഷ്കാരത്തിനാണ് നോബൽ പുരസ്കാരം അവർക്ക് ലഭിച്ചത്.

വിവർത്തന സമ്മാനത്തിനുള്ള ഫൈനലിസ്റ്റായിരുന്നു. കൂടാതെ ദ ഇയേഴ്‌സ് എന്ന പുസ്തകത്തിന് അവർ 2019 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു, കൂടാതെ ഇത് വിവർത്തനത്തിലെ സ്ത്രീകൾക്കുള്ള 2019 ലെ വാർവിക്ക് പ്രൈസ് ഫോർ വുമൺ ഇൻ ട്രാൻസലേഷൻ പുരസ്കാരവും നേടി.

2018 ൽ അവർ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് പ്രീമിയോ ഹെമിംഗ്‌വേ പുരസ്കാരം നേടി.

2022 ഒക്ടോബർ 6-ന്, "വ്യക്തിപരമായ ഓർമ്മയുടെ വേരുകൾ, അകൽച്ചകൾ, കൂട്ടായ നിയന്ത്രണങ്ങൾ എന്നിവ വെളിപ്പെടുത്തുന്ന അവരുടെ ധൈര്യത്തിനും ക്ലിനിക്കൽ അക്വിറ്റിക്കും" അവർക്ക് 2022 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചു.സാഹിത്യ നോബൽ സമ്മാനം ലഭിക്കുന്ന 16-ാമത്തെ ഫ്രഞ്ച് എഴുത്തുകാരിയും ആദ്യത്തെ ഫ്രഞ്ച് വനിതയുമാണ് എർനൊ.അവരെ അഭിനന്ദിച്ചുകൊണ്ട്, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അവർ "സ്ത്രീകളുടെയും മറക്കപ്പെട്ടവരുടെയും സ്വാതന്ത്ര്യത്തിന്റെ" ശബ്ദമായിരുന്നു എന്ന് പറഞ്ഞു.

അവരുടെ പല കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും സെവൻ സ്റ്റോറീസ് പ്രസ്സ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ് അതിന്റെ പേര് സ്വീകരിച്ച ഏഴ് സ്ഥാപക എഴുത്തുകാരിൽ ഒരാളാണ് എർനോ.


Saturday 24 September 2022

ആര്യാടൻ മുഹമ്മദ് അന്തരിച്ചു.

കേരളത്തിലെ പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടൻ മുഹമ്മദ് (ജനനം : 1935 മേയ് 15 നിലമ്പൂർ). വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്. 2022 സെപ്തംബര് 25 നു നിര്യാതനായി. കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്‌.

Monday 5 September 2022

Quantitative research

Quantitative research is a research strategy that focuses on quantifying the collection and analysis of data. It is formed from a deductive approach where emphasis is placed on the testing of theory, shaped by empiricist and positivist philosophies.

Associated with the natural, applied, formal, and social sciences this research strategy promotes the objective empirical investigation of observable phenomena to test and understand relationships. This is done through a range of quantifying methods and techniques, reflecting on its broad utilization as a research strategy across differing academic disciplines.

The objective of quantitative research is to develop and employ mathematical models, theories, and hypotheses pertaining to phenomena. The process of measurement is central to quantitative research because it provides the fundamental connection between empirical observation and mathematical expression of quantitative relationships.

Quantitative data is any data that is in numerical form such as statistics, percentages, etc.The researcher analyses the data with the help of statistics and hopes the numbers will yield an unbiased result that can be generalized to some larger population. Qualitative research, on the other hand, inquires deeply into specific experiences, with the intention of describing and exploring meaning through text, narrative, or visual-based data, by developing themes exclusive to that set of participants.

Quantitative research is widely used in psychology, economics, demography, sociology, marketing, community health, health & human development, gender studies, and political science; and less frequently in anthropology and history. Research in mathematical sciences, such as physics, is also "quantitative" by definition, though this use of the term differs in context. In the social sciences, the term relates to empirical methods originating in both philosophical positivism and the history of statistics, in contrast with qualitative research methods.

Qualitative research produces information only on the particular cases studied, and any more general conclusions are only hypotheses. Quantitative methods can be used to verify which of such hypotheses are true. A comprehensive analysis of 1274 articles published in the top two American sociology journals between 1935 and 2005 found that roughly two-thirds of these articles used quantitative method

Sunday 28 August 2022

ഹൃദയകുമാരി- കാൽപനികതയുടെ സൃഷ്ടി രഹസ്യം തേടുകയായിരുന്നു.

 മലയാളത്തിലെ ഒരു നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്നു ബി. ഹൃദയകുമാരി ആറന്മുളയിൽ വാഴപ്പള്ളിൽ തറവാട്ടിലായിരുന്നു ജനനം. കാല്പനികത എന്ന ഗ്രന്ഥം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.സാഹിത്യകാരിയും കവയിത്രിയുമായ സുഗതകുമാരി സഹോദരിയാണ്. സ്വാതന്ത്ര്യസമര സേനാനി ബോധേശ്വരന്റെയും ഗവ. വിമൻസ് കോളജിലെ സംസ്കൃതം പ്രഫസർ, വി.കെ കാർത്ത്യാനിയമ്മയുടെയും മകളാണ്. സാമൂഹിക പരിഷ്കർത്താവായ പിതാവ് ഹൃദയകുമാരിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ ചിന്തകളെ ഏറെ ആരാധിച്ചിരുന്ന അദ്ദേഹം ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി രണ്ടുവർഷക്കാലത്തോളം കഴിഞ്ഞു. കവയിത്രി സുഗതകുമാരി സഹോദരിയാണ്. 


തിരുവനന്തപുരം വിമൻസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽനിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടി. എറണാകുളം മഹാരാജാസ്, പാലക്കാട് വിക്‌ടോറിയ കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, യൂണിവേഴ്‌സിറ്റി കോളജ്, വിമൻസ് കോളജ് തുടങ്ങി സംസ്ഥാനത്തെ വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപികയായിരുന്നു. വിമൻസ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചു. അറിവിന്റെയും അധ്യാപനത്തിന്റെയും അഴകായിരുന്നു ഹൃദയകുമാരി എന്നാണ്‌ ശിഷ്യരുടെ അഭിപ്രായം. പിൽക്കാലത്ത് വിദ്യാഭ്യാസ ചിന്തകയായി കേരളത്തിന്റെ പഠനനിലപാടുകളെ മാറ്റിമാറികും മുൻപ്‌ അവർ ക്ലാസ് മുറികളെ അറിവിന്റെ ഭാവപ്രബന്തമാക്കിമാറ്റി. സുഗതകുമാരിയും സുജാതാകുമാരിയും കവിതയുടെ കല്പനാ ലോകത്തേക്ക്‌ നടന്നു നീങ്ങിയപ്പോൾ ഹൃദയകുമാരി കാൽപനികതയുടെ സൃഷ്ടി രഹസ്യം തേടുകയായിരുന്നു. കാൽപനികത എന്ന കലാരഹസ്യം നിരന്തരം അന്വേഷിച്ചു നടന്ന നിരൂപക മലയാളത്തിന്റെയും ആംഗലേയത്തിന്റെയും ക്ലാസ്സിക് കവികളുടെ ഭാവ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ച്‌ കാൽപനികത എന്ന എക്കാലത്തെയും മികച്ച കലാഗ്രന്ഥം രൂപപെടുത്തി.വള്ളത്തോൾ കൃതികൾ ഇംഗ്ലീഷിലേക്കും ടാഗോർ കൃതികൾ മലയാളത്തിലേക്കും വിവർത്തനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, റോമൻ കവിതകളിലെ കാൽപനികതയെക്കുറിച്ചെഴുതിയ 'കാല്പനികത' എന്ന പഠനം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 


36 വർഷത്തെ അദ്ധ്യാപന കാലത്ത്‌ അന്ന് ചിട്ടവട്ടങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസ സമ്പ്രദായങ്ങൾക് സ്വന്തം പരീക്ഷണങ്ങളിലൂടെ പുതുമുഖം നൽകിയ ടീച്ചർ പിൽകാലം കേരളത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക് പുതുവഴികൾ നിർദ്ദേശിച്ചു. നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ താളപിഴകളെ നിരന്തരം തിരുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അച്ഛൻ ബോധേശ്വരന്റെ വഴിയിൽ ഉറച്ചു നിന്ന് ഗാന്ധിയൻ സോഷ്യലിസ്സ്റ്റ് കാഴ്ച്ചപാടുകളായിരുന്നു ടീച്ചറുടെ ചിന്തകളുടെ വെളിച്ചം. ഹൃദയകുമാരിയുടെ വിദ്യാർത്ഥികളിൽ പലരും ഇന്ന് ഉദ്യോഗസ്ഥഭരണതലത്തിലും സാഹിത്യത്തിലും പ്രമുഖരായ വ്യക്തികളാണ്. തിരുവനന്തപുരം സർക്കാർ വിമൻസ് കോളേജിൽ മൂന്നു വർഷം പ്രിൻസിപ്പലായി പ്രവർത്തിച്ചശേഷമാണ് ഹൃദയകുമാരി തന്റെ ഉദ്യോഗത്തിൽ നിന്ന് 1986 ൽ വിരമിച്ചത്. മനോരമ ന്യൂസിൽ പത്രപ്രവർത്തക ആയിരുന്ന മകൾ ശ്രീദേവിപിള്ളയോടൊപ്പം ആയിരുന്നു ഹൃദയകുമാരി താമസിച്ചിരുന്നത്. വാർധക്യസഹജമായ അസുഖങ്ങൾ മൂലം രണ്ട് മാസം കിടപ്പിലായിരുന്നു ഹൃദയകുമാരി 84 ആം വയസ്സിൽ തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് 2014, നവംബർ 8 ആം തീയതി അന്തരിച്ചു.

കൃതികൾ

  • ഓർമ്മകളിലെ വസന്തകാലം
  • വള്ളത്തോൾ
  • കാല്പനികത
  • 'നവോത്ഥാനം ആംഗലസമൂഹത്തിന്'
  • 'നന്ദിപൂർവം' (ആത്മകഥ)
  • ചിന്തയുടെ ചില്ലുകൾ
  • ഹൃദയപൂർവം
  • വള്ളത്തോൾ
  • രവീന്ദ്രനാഥ ടാഗോർ കൃതികൾ ( വിവർത്തനം)
  • വള്ളത്തോൾ കൃതികൾ ( വിവർത്തനം)

Sunday 19 June 2022

വൈജ്ഞാനികസാഹിത്യം -സാഹിത്യശാഖ

 വൈജ്ഞാനികസാഹിത്യം -സാഹിത്യശാഖ

വൈജ്ഞാനികസാഹിത്യം, പ്രപഞ്ചത്തിലെ സമസ്ത വിജ്ഞാനശാഖകളെയും സൂക്ഷ്മതയോടെ നിരീക്ഷിച്ച് വിലയിരുത്തി വിശകലനം ചെയ്യുന്ന ഒരു ധൈഷണികപ്രവൃത്തിയാണ് ഈ ശാഖയില്‍ നടക്കുന്നത്. സാഹിത്യചരിത്രം, ഭാഷാശാസ്ത്രം, വ്യാകരണം, വൃത്തം, അലങ്കാരശാസ്ത്രം, കല, നിഘണ്ടുവിജ്ഞാനകോശം, ചരിത്രം, സംസ്കാരം, പഴഞ്ചൊല്ലുകള്‍, ഐതിഹ്യങ്ങള്‍, വിദ്യാഭ്യാസം, ശാസ്ത്രം, ചലച്ചിത്രം, മനഃശാസ്ത്രം, മതം, തത്ത്വചിന്ത, രാഷ്ട്രവിജ്ഞാനം, സാമൂഹികശാസ്ത്രം, നിയമം, താരതമ്യസാഹിത്യപഠനം, സംസ്കാരപഠനം, ഭക്തിസാഹിത്യം, ദലിത് സാഹിത്യം, സ്ത്രീവാദസാഹിത്യം, വിവര്‍ത്തനം ഇങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഒരു സാഹിത്യശാഖയാണ് വൈജ്ഞാനിക സാഹിത്യം.


മലയാളത്തിലും ഈ സാഹിത്യശാഖ സജീവമാണ്. വൈജ്ഞാനികപ്രപഞ്ചത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി പുതിയ സാഹിത്യരചനകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അവയ്ക്കെല്ലാം മറ്റുഭാഷകളിലേതുപോലെ മലയാളത്തിലും വായനക്കാരും പഠിതാക്കളുമുണ്ട്. സാഹിത്യചരിത്രങ്ങള്‍ പലപ്രമുഖപണ്ഡിതന്മാരും എഴുതിയിട്ടുണ്ട്. 

ആദ്യ മലയാള സാഹിത്യ ചരിത്രഗ്രന്ഥം പി. ഗോവിന്ദപ്പിള്ളയുടെ (സര്‍വ്വാധികാര്യക്കാര്‍) 'മലയാളഭാഷാചരിത്ര' (1881) മാണ്. 

ആര്‍. നാരായണപ്പണിക്കര്‍, പി.കെ. പരമേശ്വരന്‍ നായര്‍, ടി.എം. ചുമ്മാര്‍,എന്‍. കൃഷ്ണപിള്ള തുടങ്ങിയവര്‍ ആദ്യകാല സാഹിത്യചരിത്രകാരന്മാരാണ്. ഡോ. കെ. എം. ജോര്‍ജ്ജ്, പ്രൊഫ. കെ.എം. തരകന്‍, ഡോ. എം. ലീലാവതി, ജി. ശങ്കരപ്പിള്ള, ആറ്റൂര്‍, ഡോ. പിവി. വേലായുധന്‍ പിള്ള തുടങ്ങി എണ്ണമറ്റ പണ്ഡിതന്മാര്‍ ഈ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയവരാണ്. ഭാഷകളുടെ ഉത്ഭവം ഭാഷാഗോത്രങ്ങള്‍, ശബ്ദവിചാരം, ഉച്ചാരണം, ശബ്ദശാസ്ത്രം, രൂപനിഷ്പത്തി, അര്‍ഥ നിവേദനം, ഭാഷകളുടെ പരസ്പരബന്ധം തുടങ്ങിയ വിഷയങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് അവതരിപ്പിക്കുന്ന രചനകള്‍ ധാരാളമുണ്ടായിട്ടുണ്ട്.


ഭാഷാശാസ്ത്രമെന്ന ഈ വിഭാഗത്തില്‍ മലയാളഭാഷയില്‍ ഗ്രന്ഥങ്ങള്‍ കുറവാണ്. എടമരത്തു സെബാസ്റ്റ്യന്‍ രചിച്ച 'ഭാഷാശാസ്ത്ര'(1922) മാണ് ഈ വിഭാഗത്തിലെ ആദ്യകൃതി. ഫാ. ക്ലെമസ് പിയാനിയസ് 'ആല്‍ഫബേത്തം ഗ്രന്ഥാനിക്കോ മലബാറിക്കം' (1772) എന്ന ഗ്രന്ഥം ലത്തീന്‍ഭാഷയില്‍  പ്രസിദ്ധീകരിച്ചു. അതിന്റെ മലയാളപരിഭാഷ ഫാ. എമ്മാനുവേല്‍ ആട്ടേല്‍  'പ്രാചീന മലയാളലിപി മാല: പാഠവും പഠനവും' എന്ന പേരില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഇളംകുളം കുഞ്ഞന്‍പിള്ള, ഐ.സി. ചാക്കോ, ഡോ. കെ. കുഞ്ഞുണ്ണിരാജ തുടങ്ങിയ പ്രഗത്ഭര്‍ ഭാഷാ ശാസ്ത്രത്തില്‍ പണ്ഡിതോചിതമായ ഗ്രന്ഥങ്ങള്‍ രചിച്ചു. വ്യാകരണം, വൃത്തം, അലങ്കാര ശാസ്ത്രം എന്നീ വിഷയങ്ങളില്‍ നമുക്ക് വഴിയൊരുക്കിയത് വിദേശീയരാണ്. മലയാളത്തെ സംബന്ധിക്കുന്ന ആദ്യ ശാസ്ത്രഗ്രന്ഥം 'ലീലാതിലക'മാണല്ലോ. എന്നാല്‍ അതിനു നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഭാഷാ ശാസ്ത്ര ഗ്രന്ഥങ്ങളുണ്ടാകുന്നത്. ആഞ്ചലോസ് ഫ്രാന്‍സിസ്, കാള്‍ഡ്വല്‍, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, അര്‍ണോസ് പാതിരി, ക്ലമന്‍റ് പാതിരി എന്നിവരുടെ സംഭാവനകള്‍ വളരെ വലുതാണ്. റവ. ജോര്‍ജ്ജ് മാത്തന്‍, വൈക്കത്ത് പാച്ചുമൂത്തത്, കോവുണ്ണി നെടുങ്ങാടി, എ.ആര്‍. രാജരാജവര്‍മ്മ, എ. ശേഷഗരിപ്രഭു, പി.കെ. നാരായണപിള്ള, ഐ.സി. ചാക്കോ, കുട്ടികൃഷ്ണമാരാര്‍ തുടങ്ങിയ ഭാഷാ ശാസ്ത്രപണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ശ്രദ്ധ പതിപ്പിച്ചവരാണ്. എ.ആര്‍. രാജരാജവര്‍മ്മ മലയാളവ്യാകരണത്തിന്റെ അടിത്തറ ഉറപ്പിച്ചു. നിഘണ്ടു-വിജ്ഞാനകോശനിര്‍മ്മാണത്തിലും മലയാളം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മലയാളത്തിലെ ആദ്യനിഘണ്ടു-വിജ്ഞാനകോശനിര്‍മ്മാണത്തിലും മലയാളം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മലയാളത്തിലെ ആദ്യനിഘണ്ടുവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് 1846-ല്‍ പ്രസിദ്ധീകരിച്ച റവ. ബെഞ്ചമിന്‍ ബെയ്ലിയുടെ  'എ ഡിക്ഷണറി ഓഫ് ഹൈ ആന്‍റ് കൊലേക്യല്‍ മലയാളം' ആണ്. ഇതില്‍ മലയാള പദങ്ങളുടെ അര്‍ത്ഥം ഇംഗ്ലീഷിലാണ് നല്‍കിയത്. ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു റിച്ചാര്‍ഡ് കോളിന്‍സിന്റെ 'മലയാളനിഘണ്ടു' (1856)വാണ്. ഗുണ്ടര്‍ട്ട്, ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള, ആനന്ദരാമശാസ്ത്രി, മണ്ണൂര്‍ പത്മനാഭപിള്ള, ടി രാമലിംഗം പിള്ള തുടങ്ങിയവരും ചില സ്ഥാപനങ്ങളും നിഘണ്ടുനിര്‍മ്മാണരംഗത്തെ പ്രമുഖരാണ്.

പ്രപഞ്ചത്തിലെ സകലവിഷയങ്ങളെക്കുറിച്ചും പ്രത്യേക ക്രമമനുസരിച്ച്, സംഗ്രഹിച്ച് പ്രതിപാദിക്കുന്ന പ്രാമാണികഗ്രന്ഥമായ വിജ്ഞാനകോശങ്ങളുടെ നിര്‍മ്മാണത്തിലും  മലയാളഭാഷ വളരെ മുന്നിലാണ്.  മലയാളത്തിലെ ആദ്യ വിജ്ഞാനകോശമായി അറിയപ്പെടുന്നത് ആര്‍. ഈശ്വരപിള്ള രചിച്ച സമസ്തവിജ്ഞാനഗ്രന്ഥാവലി (1936-37) ആണ്.  മാത്യു എം. കുഴിവേലി, ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള, വെട്ടം മാണി തുടങ്ങിയ പണ്ഡിതന്മാരും സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, വിദ്യാര്‍ത്ഥിമിത്രം, പ്രഭാത് ബുക്ക് ഹൗസ്, ഡി.സി. ബുക്ക്സ് തുടങ്ങിയ പ്രസാധാനശാലകളും കേരള സര്‍ക്കാരിന്റെ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടും വിജ്ഞാനകോശ നിര്‍മ്മാണരംഗത്ത് ആധികാരികമായി പ്രവര്‍ത്തിക്കുന്നുണ്ട്.

നാടകം, കഥകളി, ചിത്രകല, നൃത്തം തുടങ്ങിയ ദൃശ്യകലകളിലും സംഗീതത്തിലും ഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ടായി.  ഈ കലകളുടെ താത്ത്വി കവും സൈദ്ധാന്തികവും സൗന്ദര്യാത്മകവും പ്രായോഗികവുമായ ഘടകങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണവ. എ.ഡി. ഹരിശര്‍മ്മ, ആര്‍. നാരായണ പ്പണിക്കര്‍, എന്‍. എന്‍.പിള്ള, കെ.പി.എസ്. മേനോന്‍, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ആറ്റൂര്‍ കൃഷ്ണപിഷാരോടി, എ.കെ.രവീന്ദ്രനാഥ് തുടങ്ങിയവരുടെ സംഭാവനകള്‍ നിസ്തൂലമാണ്.  ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ ആദ്യത്തേത് ഐതിഹ്യങ്ങളെ ആധാരമാക്കി രചിച്ച 'കേരളോല്‍പ്പത്തി' എന്ന ഗ്രന്ഥമാണ്.  18-ാം  നൂറ്റാണ്ടിലാകാം ഇതിന്റെ രചന എന്ന് ഊഹിക്കുന്നു.  1868-ല്‍ ഡോ. ഗുണ്ടര്‍ട്ട് 'കേരളപഴമ' എന്ന ഗ്രന്ഥം രചിച്ചു.  ക്രി.വ. 1498 മുതല്‍ 1587 വരെയുള്ള  കേരളചരിത്രമാണ് ഉള്ളടക്കം.  വൈക്കത്തു പാച്ചു മൂത്തതിന്റെ 'തിരുവിതാംകൂര്‍ ചരിത്രം' (1868) കെ. പി. പത്മനാഭമേനോന്റെ കൊച്ചി രാജ്യചരിത്രം' (1912) തുടങ്ങിയവ ആദ്യഘട്ടത്തിലെ ഗ്രന്ഥങ്ങളാണ്.  കേസരി എ. ബാലകൃഷ്ണപിള്ള, ആറ്റൂര്‍ കൃഷ്ണപിഷാരോടി, ഇളംകുളം കുഞ്ഞന്‍പിള്ള, കെ.വി. ഗോപാല മേനോന്‍, സര്‍ദാര്‍ കെ. എം. പണിക്കര്‍, പി.എ. സെയ്തുമുഹമ്മദ്, ഡോ. എ.അയ്യപ്പന്‍, പ്രൊഫ. എം .ശ്രീധരമേനോന്‍, ശൂരനാട് കുഞ്ഞന്‍പിള്ള, കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, കെ.വി.എം., പി.കെ. ഗോപാലകൃഷ്ണന്‍, ഡോ.കെ.എന്‍. എഴുത്തച്ഛന്‍, ഡോ. എം .ജി. എസ്. നാരായണന്‍ തുടങ്ങിയ നിരവധി പ്രഗത്ഭരായ പണ്ഡിതന്മാര്‍ ചരിത്ര-സംസ്കാരപഠനരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഇന്നും ഈ രംഗം സജീവമാണ്.


ഏതുഭാഷയുടെയും അമൂല്യസമ്പത്താണ് പഴഞ്ചൊല്ലുകളും ഐതിഹ്യങ്ങളും.  പഴയകാലത്ത് ജീവിച്ചിരുന്നവര്‍ പറഞ്ഞ അര്‍ത്ഥസമ്പുഷ്ടവും താത്ത്വികവുമായ സൂക്തങ്ങളാണ് പഴഞ്ചൊല്ലുകള്‍.  ചുരുങ്ങിയ വാക്കുകള്‍കൊണ്ട്  വലിയ ആശയങ്ങള്‍ സൃഷ്ടിക്കുന്നു അവ.  പൗലിനോസ് പാതിരിയാണ് പഴഞ്ചൊല്ലുകള്‍ സമാഹരിച്ച്  'മലയാളച്ചൊല്ലുകള്‍' (Adagia Malabarica) എന്ന പേരില്‍ ആദ്യം പ്രസിദ്ധീകരിച്ചത്. 1791 ല്‍ റോമിലാണ്   അതിന്റെ അച്ചടി.  ഡോ. ഗുണ്ടര്‍ട്ടിന്റെ 'പഴഞ്ചൊല്‍മാല' (1896), പൈലോപോളിന്റെ 'പഴഞ്ചൊല്ലുകള്‍' (1902) എന്നിവ പിന്നീട് പുറത്തിറങ്ങി. തുടര്‍ന്ന് പല പ്രമുഖരും പഴഞ്ചൊല്ലുകള്‍ സമാഹരിച്ച് പുറത്തിറക്കി. 

ഐതിഹ്യകഥകള്‍ കൊണ്ട് സമ്പന്നമാണ് മലയാളം. ഐതിഹ്യകഥകളെ ആധാരമാക്കി രചിച്ച 'കേരളോല്‍പത്തി' ആദ്യ ഐതിഹ്യകഥാസമാഹാരം എന്നുപറയാം. കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ.എസ്. നീലകണ്ഠനുണ്ണി, മാലി തുടങ്ങിയവരും ഐതിഹ്യകഥാരചനയില്‍ വ്യാപൃതരായവരായിരുന്നു.

വിദ്യാഭ്യാസ സാഹിത്യശാഖയും മലയാളത്തില്‍ സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മുദ്രണാലയത്തില്‍ അച്ചടിച്ച വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരണം (1864) ആണ് ഈ വിഷയവുമായി ബന്ധപ്പെട്ട്   പ്രസിദ്ധീകരിച്ച പ്രഥമകൃതി. മലയാളത്തിലുണ്ടായ മിക്കവാറും കൃതികള്‍ അധ്യാപന പരിശീലന ക്ലാസ്സുകളിലേയ്ക്കാവശ്യമുള്ളവയാകുന്നു. കെ. ചിദംബരവാധ്യാര്‍, വി. പപ്പു പിള്ള, കെ. രാമകൃഷ്ണപിള്ള, മുണ്ടശ്ശേരി തുടങ്ങി പല പ്രമുഖരും  ഈ രംഗത്ത് സാഹിത്യരചന നടത്തി. മലയാളത്തില്‍ സജീവമായി മറ്റൊരു സാഹിത്യശാഖയാണ് ശാസ്ത്രം. നമ്മുടെ ഭാഷയില്‍ ശാസ്ത്രസംബന്ധമായ ലേഖനങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഗുണ്ടര്‍ട്ട് നടത്തിയിരുന്ന 'പശ്ചിമോദയം' മാസികയിലായിരുന്നു. 1864-ല്‍ പ്രസിദ്ധീകരിച്ച 'ഗോവസൂരിപ്രയോഗം' അഥവാ 'വസൂരി നിയന്ത്രണം' എന്ന ഗ്രന്ഥം പ്രഥമഗ്രന്ഥമായി  കണക്കാക്കുന്നു. ഡോ. കൃഷ്ണന്‍ പാണ്ടാല, ടി.കെ. കൃഷ്ണമേനോന്‍, എം. രാജരാജവര്‍ദ്ധന തമ്പുരാന്‍ തുടങ്ങിയവര്‍ ആദ്യകാല ശാസ്ത്രസാഹിത്യകാരന്മാരാണ്.  ഡോ. കെ.  ഭാസ്ക്കരന്‍ നായര്‍ക്ക് ഈ ശാഖയില്‍ നേതൃത്വപരമായ സ്ഥാനമുണ്ട്. പി.ടി. ഭാസ്ക്കരപ്പണിക്കര്‍, ഇന്ദുചൂഡന്‍, എം.സി. നമ്പൂതിരിപ്പാട്  ഡോ.കെ.ജി. അടിയോടി തുടങ്ങിയ പണ്ഡിതന്മാര്‍ ശാസ്ത്രസാഹിത്യരംഗത്തെ ഊര്‍ജ്ജസ്വലമാക്കി. ശാസ്ത്രസാഹിത്യം ഇന്നും ശക്തമായ സാന്നിദ്ധ്യമാണ് മലയാള സാഹിത്യത്തില്‍.

ചലച്ചിത്രത്തോടൊപ്പം വളര്‍ന്നുവന്ന ഒരു  സാഹിത്യമായിരുന്നില്ല ചലച്ചിത്രസാഹിത്യം. മലയാളസിനിമയുടെ വളര്‍ച്ചയ്ക്കൊപ്പമെത്താന്‍ അതിനു കഴിഞ്ഞില്ല. എന്നാല്‍ ഇന്ന് ചലച്ചിത്രസാഹിത്യശാഖ സജീവമാണ്. പ്രബലമായ ശാഖയായി അതുമാറിക്കഴിഞ്ഞു. മൂര്‍ക്കോത്തു കുഞ്ഞപ്പ രചിച്ച 'സിനിമ' (1951) ആണ് ആദ്യഗ്രന്ഥം. നാഗവള്ളി ആര്‍. എസ്. കുറുപ്പിന്റെ 'ചലച്ചിത്രകല'യാണ് മറ്റൊരു ആദ്യകാല കൃതി. വിജയകൃഷ്ണന്‍, തോട്ടം രാജശേഖരന്‍ തുടങ്ങിയവര്‍ ഈ ശാഖകള്‍ സമ്പുഷ്ടമാക്കി.

മഹാശാസ്ത്രം, മതം, തത്വചിന്ത, രാഷ്ട്രവിജ്ഞാനം, സാമൂഹികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ധാരാളം ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. താരതമ്യസാഹിത്യപഠനവും സംസ്കൃതപഠനവും വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന സാഹിത്യവിഷയങ്ങളാണ്. അതു പോലെ വളരെ വേഗത്തിലും ആഴത്തിലും പരപ്പിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ശാഖകളാണ് ദലിത് സാഹിത്യം, സ്ത്രീപാദ സാഹിത്യം തുടങ്ങിയവ മറ്റുഭാഷകളിലെ ഈ ശാഖകളിലുള്ള സാഹിത്യത്തിന്റെ സ്വാധീനം മലയാളത്തിലും ഉണ്ടായി. മലയാളത്തില്‍ ഈ ശാഖകള്‍ ദുര്‍ബലമല്ല എന്നു തെളിയിക്കുന്നവിധം രചനകള്‍ സജീവമാണ്.


Tuesday 14 June 2022

HAND BOOK FOR TEACHERS CLASS 5 TO 7) SCERT

 

HAND BOOK FOR TEACHERS CLASS 5 TO 7) SCERT

        CLASS 5
MALAYALAM
BASIC SCIENCE

        CLASS 6


         CLASS 7
MALAYALAM
SOCIAL SCIENCE
BASIC SCIENCE
HINDI
MATHEMATICS 

Sunday 12 June 2022

A black hole -spacetime

Its a good information.  A black hole is a region of spacetime where gravity is so strong that nothing – no particles or even electromagnetic radiation such as light – can escape from it.The theory of general relativity predicts that a sufficiently compact mass can deform spacetime to form a black hole. The boundary of no escape is called the event horizon. Although it has a great effect on the fate and circumstances of an object crossing it, it has no locally detectable features according to general relativity. In many ways, a black hole acts like an ideal black body, as it reflects no light. Moreover, quantum field theory in curved spacetime predicts that event horizons emit Hawking radiation, with the same spectrum as a black body of a temperature inversely proportional to its mass. This temperature is of the order of billionths of a kelvin for stellar black holes, making it essentially impossible to observe directly. 

Objects whose gravitational fields are too strong for light to escape were first considered in the 18th century by John Michell and Pierre-Simon Laplace. In 1916, Karl Schwarzschild found the first modern solution of general relativity that would characterize a black hole. David Finkelstein, in 1958, first published the interpretation of "black hole" as a region of space from which nothing can escape. Black holes were long considered a mathematical curiosity; it was not until the 1960s that theoretical work showed they were a generic prediction of general relativity. The discovery of neutron stars by Jocelyn Bell Burnell in 1967 sparked interest in gravitationally collapsed compact objects as a possible astrophysical reality. The first black hole known was Cygnus X-1, identified by several researchers independently in 1971.

Black holes of stellar mass form when massive stars collapse at the end of their life cycle. After a black hole has formed, it can grow by absorbing mass from its surroundings. Supermassive black holes of millions of solar masses  may form by absorbing other stars and merging with other black holes. There is consensus that supermassive black holes exist in the centres of most galaxies.

The presence of a black hole can be inferred through its interaction with other matter and with electromagnetic radiation such as visible light. Any matter that falls onto a black hole can form an external accretion disk heated by friction, forming quasars, some of the brightest objects in the universe. Stars passing too close to a supermassive black hole can be shredded into streamers that shine very brightly before being "swallowed."If other stars are orbiting a black hole, their orbits can determine the black hole's mass and location. Such observations can be used to exclude possible alternatives such as neutron stars. In this way, astronomers have identified numerous stellar black hole candidates in binary systems and established that the radio source known as Sagittarius A, at the core of the Milky Way galaxy, contains a supermassive black hole of about 4.3 million solar masses.

On 11 February 2016, the LIGO Scientific Collaboration and the Virgo collaboration announced the first direct detection of gravitational waves, representing the first observation of a black hole merger. On 10 April 2019, the first direct image of a black hole and its vicinity was published, following observations made by the Event Horizon Telescope (EHT) in 2017 of the supermassive black hole in Messier 87's galactic centre. As of 2021, the nearest known body thought to be a black hole is around 1,500 light-years (460 parsecs) away (see list of nearest black holes). Though only a couple dozen black holes have been found so far in the Milky Way, there are thought to be hundreds of millions, most of which are solitary and do not cause emission of radiation. Therefore, they would only be detectable by gravitational lensing.

Wednesday 8 June 2022

PLUS ONE POLITICS: QUESTION AND ANSWER

1. Who was the chairman of the Drafting Committee of Indian Constituent Assembly?
➢ Ans: Dr: B.R Ambedkar
2. Who introduced the Objective Resolution in the Constituent Assembly?
➢ Ans: Jawaharlal Nehru
3. Who was the permanent chairman of the Constituent Assembly?
➢ Ans: Dr Rajendra Prasad
4. Who was the architect of the Indian Constitution?
➢ Ans: Dr B.R Ambedkar
5. Which year did the Indian Constitution come into existence?
➢ Ans: January 26th 1950
6. Where did the Indian Constitution borrow the provision Directive principles of state
policy?
➢ Ans: Ireland
7. Where did the Indian Constitution borrow the idea Fundamental Rights?
➢ Ans: America
8. From where the Indian Constitution borrowed the concept of rule of law?
➢ Ans: Britain
9. Which part of the Indian Constitution deals with Fundamental Rights?
➢ Ans: Part III[Article 12-35]
10. Which Constitutional Amendment removed Right to Property from Fundamental
Rights?
➢ Ans: 44th [1978]
11. Now,Right to Property is considered as………..right.
➢ Ans: Legal right[Article 300 A]
12. Fundamental duties were added to the Indian Constitution by the ………. Amendment.
➢ Ans: 42nd [1976]
13. Which article of the Indian Constitution deals with Abolition of Untouchability?
➢ Ans: Article 17
14. Which article was adopted by the Constituent Assembly with “Mahatma Gandhi Ki
Jay”?
➢ Ans: Article 17
15. Which article of Indian Constitution deals with Right to Education?
➢ Ans: Article 21A
16. Which article of Indian Constitution mentioned about Prohibition of Child Labour?

Wednesday 18 May 2022

UGC 2007 QUESTIONS: (മലയാളം വിശദീകരണം)Verbal guidance is least effective in the learning of:

Verbal guidance is least effective in the learning of:

(A) Aptitudes
(B) Skills
(C) Attitudes
(D) Relationship
Answer : (B)
Visual guidance is usually accompanied by the verbal component in order to make messages clearer. Aptitudes or attitudes for specific action can be learnt/ acquired with such guidance. Verbal symbols/ expressions of polite communication are indispensable in building relationships. However,skills which pertain to the ability to do something with flair, can be learnt / acquired with keen observation and passionate hands on practice only; with little or no use of verbal inputs.

Malayalam 
ഇനിപ്പറയുന്നവയുടെ പഠനത്തിൽ വാക്കാലുള്ള മാർഗ്ഗനിർദ്ദേശം ഏറ്റവും ഫലപ്രദമല്ല:

 (എ) അഭിരുചികൾ
 (ബി) കഴിവുകൾ
 (സി) മനോഭാവം
 (ഡി) ബന്ധം

 ഉത്തരം: (ബി)
 സന്ദേശങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതിനായി വിഷ്വൽ ഗൈഡൻസ് സാധാരണയായി വാക്കാലുള്ള ഘടകത്തോടൊപ്പമുണ്ട്. അത്തരം മാർഗ്ഗനിർദ്ദേശങ്ങൾ ഉപയോഗിച്ച് നിർദ്ദിഷ്ട പ്രവർത്തനത്തിനുള്ള അഭിരുചികൾ അല്ലെങ്കിൽ മനോഭാവങ്ങൾ പഠിക്കാൻ / നേടിയെടുക്കാൻ കഴിയും. ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ വാക്കാലുള്ള ചിഹ്നങ്ങൾ / മര്യാദയുള്ള ആശയവിനിമയത്തിന്റെ പ്രകടനങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നിരുന്നാലും, നൈപുണ്യത്തോടെ എന്തെങ്കിലും ചെയ്യാനുള്ള കഴിവുമായി ബന്ധപ്പെട്ട കഴിവുകൾ, തീക്ഷ്ണമായ നിരീക്ഷണത്തിലൂടെയും പരിശീലനത്തിൽ മാത്രം അഭിനിവേശമുള്ള കൈകളിലൂടെയും പഠിക്കാൻ / നേടിയെടുക്കാൻ കഴിയും; വാക്കാലുള്ള ഇൻപുട്ടുകളുടെ ചെറിയതോ ഉപയോഗമോ ഇല്ലാതെ.

Thursday 12 May 2022

പ്ലസ്‌ വണ്‍ മലയാളം പാഠഭാഗങ്ങളിലെ ചില സന്ദര്‍ഭങ്ങള്‍ പഠിക്കാം

UGC NET/SET MALAYALAM
പ്ലസ്‌ വണ്‍ മലയാളം പാഠഭാഗങ്ങളിലെ ചില സന്ദര്‍ഭങ്ങള്‍ പഠിക്കാം

1. തന്‍റെ ജനം ഇരുളിനെ കീറിമുറിച്ച് ഉയര്‍ന്നു പറക്കുന്ന സ്വപ്നം ആയിരുന്നു അവന്‍റെ മനസ്സ് നിറയെ- ആരുടെ ?

ജോനാഥന്‍ ലിവിങ്ങ്സ്ടന്‍- കടല്‍കാക്ക

2. ഇത്തിരിപ്പോന്ന ഈ ജീവിതത്തില്‍ പിന്നെ എന്തിനാണ്നീ നമ്മുടെ മാനവും മര്യാദയും കളഞ്ഞു കുളിക്കുന്നത് ? ആര് ആരോട് പറയന്ന ഭാഗം ആണ് ഇത് ?

ജോനാഥന്‍ എന്ന കടല്‍കാക്കയോടു മുതിര്‍ന്ന കാക്ക പറയുന്ന വാക്കുകള്‍

3. കൂടുതല്‍ ദൂരത്തില്‍ പറക്കുന്നവനേ കൂടുതല്‍ ദൂരം കാണാനാവു എന്ന് വിശ്വസിച്ചത് ആര് ?

ജോനാഥന്‍ ലിവിങ്ങ്സ്ടന്‍- കടല്‍കാക്ക

4. പോന്‍ ചെമ്പകം പൂത്ത കരളിനു എന്ത് സംഭവിച്ചു എന്നു കവിതയില്‍ പറയുന്നു.

കരിഞ്ഞുപോയി

5. കറപിടിച്ച ചുണ്ടില്‍ തുളുമ്പിയിരുന്ന കവിതകള്‍ക്ക് എന്ത് സംഭവിച്ചു

വരണ്ടുപോയി

6. കനകമൈലാഞ്ചി നീരില്‍ തുടുത്ത വിരല്‍ തോടുമ്പോള്‍ എന്ത് സംഭവിക്കുന്നു ?

കിനാവ് ചുരക്കുന്നു

7. തുരുംമ്പ് പിടിച്ച വിജാഗിരി പോലുള്ള ശബ്ദം ആരുടെ ആയിരുന്നു ?

ഓര്‍മ്മയുടെ ഞരമ്പ് കഥയിലെ വൃദ്ധയുടെ

8. ഓര്‍മ്മയുടെ ഞരമ്പ് കഥയിലെ വൃദ്ധയുടെ രൂപം കഥാപാത്ര നിരൂപണം

തുരുംമ്പ് പിടിച്ച വിജാഗിരി പോലുള്ള ശബ്ദം - ചുക്കിച്ചുളിഞ്ഞ കഴുത്തില്‍ വയലറ്റ് നിറമുള്ള ഞരമ്പ് - കണ്ണട വെയ്ക്കുന്നു - തലയോട്ടി പാതിയും പുറത്തു കാണാം- ചില കറുത്ത മുടികള്‍ ഇപ്പോഴും ഉണ്ട്- വെപ്പ് പല്ല് സെറ്റ് പുറത്തേക്ക് ഉന്തി വരും- കഷായവും അരിഷ്ടവും കുടിക്കുന്നു- നേര്യത് വസ്ത്രം ധരിക്കുന്നു - മറവി ബാധിച്ചു -

9. ഓര്‍മ്മയുടെ ഞരമ്പ് കഥയില്‍ പരാമര്‍ശിക്കുന്ന മഹാകവി ആര് ?

വള്ളത്തോള്‍ നാരായണ മേനോന്‍

10. ഓര്‍മ്മയുടെ ഞരമ്പ് കഥയില്‍ വൃദ്ധ രാമന്‍ കുട്ടിക്ക് ഇടുവാന്‍ കരുതിയിരുന്ന പേര് ?

രാവീന്ദ്രനാഥ്‌

UGC NET/SET MALAYALAM

11. "ഒച്ചയെ ടുക്കാതെ പെണ്ണെ ..." വൃദ്ധ സൌമ്യതയോടെ ശാസിച്ചു - ആരെ ?

പത്മക്ഷിയെ

12. "ഓ എനിക്കിരിക്കട്ടെ കുറ്റം " ആരുടെ വാക്കുകള്‍

പത്മക്ഷിയുടെ

13. "എന്താ നോക്കുന്നത്?" അര്‍ഹിക്കുന്ന ആദരവ് കിട്ടാത്ത ഒരു യജമാനന്‍റെ ഈര്‍ഷ്യയോടെ അയാള്‍ ചോദിച്ചു - ആര്

ഓര്‍മ്മയുടെ ഞരമ്പ് കഥയിലെ ശ്രീജിത്ത്

14. സന്ദര്‍ശനം എന്ന കവിതയിലെ മുഖ്യ ഭാവങ്ങള്‍ ഏതെല്ലാം ?

പ്രണയം, വിഷാദം, ഏകാന്തത

15. സന്ദര്‍ശനം എന്ന കവിതല്‍ തിക്തവര്‍ത്തമാന ഭാവങ്ങള്‍ സൂചിപ്പിക്കാന്‍ കവി ഉപയോഗിക്കുന്ന പദങ്ങള്‍ ഏതെല്ലാം ?

മരണവേഗം , വണ്ടി , നഗരവീഥി, മദിര, നരക രാത്രി , സത്രച്ചുമരുകള്‍

16. സന്ദര്‍ശനം എന്ന കവിതയില്‍ മരണവേഗം , വണ്ടി , നഗരവീഥി, മദിര, നരക രാത്രി , സത്രച്ചുമരുകള്‍ - ഈ വാക്കുകള്‍ നല്‍കുന്ന ഭാവം എന്ത് ?

നിറപ്പകിട്ട് ഇല്ലാത്ത ലോകം , വര്‍ത്തമാന കാലത്തിന്‍റെ പാരുഷ്യം , തീവ്ര വിഷാദം, നാഗരികത, അന്യവല്‍ക്കരണം

17. തൊണ്ടയില്‍ പിടയുന്ന ഏകാന്തരോദനം - ഈ പ്രയോഗത്തിന്‍റെ ധ്വനി എന്ത് ?

സ്വതന്ത്രമായ ആത്മസക്ഷതകാരം സാധ്യമാകാതെ പോകുന്നതിലുള്ള നഷ്ട്ടബോധം , രോദനത്തിലെ ഏകാന്തത അയാളുടെയും ഏകാന്ത ആണ്, പിടച്ചില്‍, രോദനം എന്നിവ മരണത്തിന്‍റെ ഓര്‍മ്മയാണ്, വരണ്ട സമൂഹത്തില്‍ നിലവിളിക്കാന്‍ പോലും ആവാത്ത അവസ്ഥ തുടങ്ങിയ ധ്വനികള്‍ കണ്ടെത്താം

18. സ്ത്രീ പദവി: ഇന്നലെ ഇന്ന്‍ നാളെ - വിഷയത്തില്‍ ഉപന്യാസം- സൂചനകള്‍

സ്ത്രീകള്‍ രണ്ടാം നിരയിലേക്ക് മാറ്റപ്പെടുന്ന സാഹചര്യങ്ങള്‍- സ്ത്രീകളുടെ പദവിയെ സംബന്ധിച്ച പരമ്പരാഗത കാഴ്ചപ്പാട്- സാമൂഹിക മുന്നേറ്റത്തില്‍ സ്ത്രീ പങ്കാളിത്തം- കുടുംബ ചുമതലയിലെ വിവേചനം- അവഗണനകള്‍- ചൂഷണങ്ങള്‍ - വിജയം വരിച്ച വനിതകള്‍ - തുടങ്ങിയവ വിവരിക്കാം

19. ഓര്‍മ്മയുടെ ഞരമ്പ് എന്ന കഥയില്‍ വിഷയമാകുന്ന വിവിധ സ്വതന്ത്ര്യം ഏതെല്ലാം ?

ദേശ സ്വതന്ത്ര്യം- (ബ്രിട്ടിഷ് കാലഘട്ടം), സ്ത്രീ സ്വതന്ത്ര്യം, ആവിഷ്കാരം സ്വതന്ത്ര്യം (സ്വന്തം പേരില്‍ കഥ പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ല ), വ്യക്തി സ്വതന്ത്ര്യം ( ഭര്‍ത്താവിന്‍റെ താല്‍പ്പര്യം )

20. ഓര്‍മ്മയുടെ ഞരമ്പ് എന്ന കഥ എഴുതിയത് ?

കെ ആര്‍ മീര

Wednesday 11 May 2022

PLUS ONE MALAYALAM -എഴുത്തുകാരെ അറിയാമോ?

UGC NET/SET MALAYALAM
PLUS ONE MALAYALAM -എഴുത്തുകാരെ അറിയാമോ?

1. സഹ്യന്‍റെ മകന്‍

വൈലോപ്പിള്ളി ശ്രീധരമേനോന്‍

2. കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍

എം എന്‍ വിജയന്‍

3. വാഴക്കുല

ചങ്ങമ്പുഴ കൃഷ്ണപിള്ള

4. മാമ്പഴം

വൈലോപ്പിള്ളി ശ്രീധരമേനോന്‍

5. ഊഞ്ഞാലില്‍

വൈലോപ്പിള്ളി ശ്രീധരമേനോന്‍

6. ശ്രീരേഖ

വൈലോപ്പിള്ളി ശ്രീധരമേനോന്‍

7. അമര്‍ഘനിമിഷം

വൈക്കം മുഹമ്മദ് ബഷീര്‍

8. കണ്ണീര്‍പ്പാടം

വൈലോപ്പിള്ളി ശ്രീധരമേനോന്‍

9. ലാത്തിയും വെടിയുണ്ടയും -അഗ്നിസാക്ഷി-നോവല്‍ ഭാഗം

ലളിതാംബിക അന്തര്‍ജ്ജനം

10. ചരിത്രം

ഡി വിനയചന്ദ്രന്‍