വിവർത്തന സമ്മാനത്തിനുള്ള ഫൈനലിസ്റ്റായിരുന്നു. കൂടാതെ ദ ഇയേഴ്‌സ് എന്ന പുസ്തകത്തിന് അവർ 2019 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു, കൂടാതെ ഇത് വിവർത്തനത്തിലെ സ്ത്രീകൾക്കുള്ള 2019 ലെ വാർവിക്ക് പ്രൈസ് ഫോർ വുമൺ ഇൻ ട്രാൻസലേഷൻ പുരസ്കാരവും നേടി.
2018 ൽ അവർ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് പ്രീമിയോ ഹെമിംഗ്‌വേ പുരസ്കാരം നേടി.
2022 ഒക്ടോബർ 6-ന്, "വ്യക്തിപരമായ ഓർമ്മയുടെ വേരുകൾ, അകൽച്ചകൾ, കൂട്ടായ നിയന്ത്രണങ്ങൾ എന്നിവ വെളിപ്പെടുത്തുന്ന അവരുടെ ധൈര്യത്തിനും ക്ലിനിക്കൽ അക്വിറ്റിക്കും" അവർക്ക് 2022 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചു.സാഹിത്യ നോബൽ സമ്മാനം ലഭിക്കുന്ന 16-ാമത്തെ ഫ്രഞ്ച് എഴുത്തുകാരിയും ആദ്യത്തെ ഫ്രഞ്ച് വനിതയുമാണ് എർനൊ.അവരെ അഭിനന്ദിച്ചുകൊണ്ട്, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അവർ "സ്ത്രീകളുടെയും മറക്കപ്പെട്ടവരുടെയും സ്വാതന്ത്ര്യത്തിന്റെ" ശബ്ദമായിരുന്നു എന്ന് പറഞ്ഞു.
അവരുടെ പല കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും സെവൻ സ്റ്റോറീസ് പ്രസ്സ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ് അതിന്റെ പേര് സ്വീകരിച്ച ഏഴ് സ്ഥാപക എഴുത്തുകാരിൽ ഒരാളാണ് എർനോ.
No comments:
Post a Comment