UGC,NET,SET,TET,PSC,UPSC,BA,MA,PLUS TWO,SCHOOL STUDENTS USEFUL STE

നിങ്ങളുടെ ഭാഷയിൽ ഈ സൈറ്റ് വായിക്കാൻ കഴിയും. Google വിവർത്തനം ഉപയോഗിക്കുക. आप इस साइट को अपनी भाषा में पढ़ सकते हैं। कृपया Google अनुवाद का उपयोग करें। Maaari mong basahin ang site na ito sa iyong wika. Mangyaring gamitin ang google translate.You can read this site in your language. Please use google translate. يمكنك قراءة هذا الموقع بلغتك. الرجاء استخدام مترجم جوجل.

.

Monday 19 April 2021

ക്ലാസ്സ്‌ 6-സോഷ്യല്‍ സയന്‍സ് -യൂണിറ്റ് 9- മധ്യകാല കേരളം 01-10

SOCIAL SCIENCE CLASS 6
യുണിറ്റ് 9 മധ്യകാല കേരളം 01-10

1. CE 9 ആം നൂറ്റാണ്ട് മുതൽ 18 ആം നൂറ്റാണ്ട് വരെ യുള്ള മധ്യകാല കേരളത്തെപ്പറ്റി അറിവ് തരുന്ന സുപ്രധാന രേഖ ?

ചെപ്പേടുകള്‍

2. ജൂതചേപ്പെടു എഴുതിയ ലിപി ഏത് ?

വട്ടെഴുത്ത്

3. ജൂതചേപ്പെടു എന്ത് അവകാശം നൽകുന്നരേഖയാണ്?

മഹോദയപുരം ആസ്ഥാനമാക്കി മധ്യകാലഘട്ടത്തില്‍കേരളം ഭരിച്ചിരുന്ന ഭാസ്കരരവി അഞ്ചുവണ്ണമെന്ന കച്ചവട സംഘത്തിനു അനുവദിച്ചു കൊടുത്ത അവകാശ ങ്ങളാണ്

4. ജൂതചെപ്പെടിൽ പറയുന്ന കച്ചവട സംഘം ഏത്?

അഞ്ചുവണ്ണം

5. പ്രാചീന കേരളത്തിൽ ആരുടെ ഭരണമാണ് നിലനിന്നിരുന്നത് ?

മുവേന്തന്മാരുടെ

6. CE 9 ആം നൂറ്റാണ്ടോടെ മഹോദയപുരം കേന്ദ്രമാക്കി ഭരണം നടത്തിയ രാജാക്കന്മാർ ഏത് പേരിൽ അറിയപ്പെട്ടു ?

പെരുമാക്കള്‍

7. ഇന്നത്തെ ഏത് സ്ഥലം ആണ് മഹോദയ പുരം എന്ന് അറിയപ്പെടുന്നത്‌ ?

കൊടുങ്ങല്ലൂരും സമീപ പ്രദേശങ്ങളും

8. പെരുമാൾ കാലത്തെ രാജ്യവിസ്തൃതിപട്ടിക പ്പെടുത്തി എഴുതുക. ?

കോലത്തുനാട്,വളപട്ടണം,പുറകീനാട്, കുരുംബുരിനാട്,ഏറളനാട്,രാമവളനാട്, വള്ളുവനാട്,നേടുന്കൈലനാട്, നെടും പുരൈനാട്, കീഴ്മലൈനാട്, കാല്‍ക്കരൈനാട്, വെമ്പലനാട് ,വേണാട് ‌

9. പെരുമാൾ കാലത്തെ സാമൂഹികവും സാമ്പത്തികവുമായ സവിശേഷതകൾ എഴുതുക ?

* ജലലഭ്യതയുള്ള പ്രദേശങ്ങളില്‍ കൃഷി വ്യാപകമായി , *കാര്‍ഷിക ഗ്രാമങ്ങളില്‍ ബ്രാഹ്മണര്‍ അധികാരം സ്ഥാപിച്ചു. *ക്ഷേത്രങ്ങള്‍ അധികാര കേന്ദ്രങ്ങളായി വികസിച്ചു വന്നു. *ഭുമിയുടെ ഉടമസ്ഥ അവകാശം ബ്രാഹ്മണര്‍ക്ക് ആയിരുന്നു.* ഭുമിയില്‍ നേരിട്ട് അധ്വാനിച്ചവര്‍ അടിയാലന്മരായിരുന്നു.

10. ചെപ്പെടുകൾക്ക് രണ്ട് ഉദാഹരണം പറയുക ?

തരിസാപ്പിള്ളി ചെപ്പേട്‌ , ജൂത ചെപ്പേട്‌

UGC NET മലയാളം - താരതമ്യം ചെയ്തു പഠിക്കാം

 UGC NET മലയാളം - താരതമ്യം ചെയ്തു പഠിക്കാനായി ഈ ലിങ്ക് ഉപയോഗിക്കുക. ദിവസവും ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകും.

2019 June UGC NET Solved Paper-1

2019 June NTA UGC NET Solved Question Paper-1
UGC NET

1. Which of the following comprise teaching skill?

  1. (A) Black Board writing
  2. (B) Questioning
  3. (C) Explaining
  4. (D) All the above

(D) All the above

2. Which of the following statements is most appropriate?

  1. (A) Teachers can teach.
  2. (B) Teachers help can create in a student a desire to learn.
  3. (C) Lecture Method can be used for developing thinking.
  4. (D) Teachers are born.

(A) Teachers can teach.

3. The major characteristic of correlation analysis is to seek out

  1. (1) Differences among variables
  2. (2) Variations among variables
  3. (3) Association among variables
  4. (4) Regression among variables

(3) Association among variables

4. The performance of a student is compared with another student in which type of testing?

  1. (1) Criterion referenced testing
  2. (2) Diagnostic testing
  3. (3) Summative testing
  4. (4) Norm-referenced testing

(4) Norm-referenced testing

5. The conceptual framework in which a research is conducted is called a

  1. (1) Synopsis of research
  2. (2) Research design
  3. (3) Research hypothesis
  4. (4) Research paradigm

(2) Research design

6. Which of the following is an example of a maximum performance test?

  1. (1) Personality tests
  2. (2) Projective personality tests
  3. (3) Aptitude tests
  4. (4) Interest and attitude scales

(3) Aptitude tests

7. In the context of communication, usual sequence is

  1. (1) Language —> Communication —> Society —> Civilization
  2. (2) Communication —> Society —> Language —> Civilization
  3. (3) Communication —> Language —> Society —> Civilization
  4. (4) Language —> Society —> Communication —> Civilization

(3) Communication —> Language —> Society —> Civilization

8. If REASON is coded as 5 and GOVERNMENT as 9, than what is the code for ACCIDENT?

  1. (1) 6
  2. (2) 7
  3. (3) 8
  4. (4) 9

(2) 7

9. The convenient place to store contact information for quick retrieval in e-mail is

  1. (1) Address box
  2. (2) Message box
  3. (3) Address book
  4. (4) Message book

(3) Address book

10. In large parts of Eastern India, the ground water is contaminated by

  1. (1) Arsenic
  2. (2) Lead
  3. (3) Mercury
  4. (4) Nickel

(1) Arsenic

Sunday 18 April 2021

ഏപ്രിൽ 17-തകഴി – ജന്മദിനം

 

നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു.

       ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ്‌ എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌.

      തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്. വളരെ പരപ്പാർന്നതാണ് തകഴിയുടെ സാഹിത്യ സംഭാവന.

നോവലുകള്‍ 

  • ത്യാഗത്തിനു പ്രതിഫലം, 
  • ചെമ്മീൻ (നോവൽ) (1956), 
  • അനുഭവങ്ങൾ പാളിച്ചകൾ, 
  • അഴിയാക്കുരുക്ക്‌, 
  • ഏണിപ്പടികൾ (1964), 
  • ഒരു മനുഷ്യന്റെ മുഖം,
  • ഔസേപ്പിന്റെ മക്കൾ, 
  • കയർ (1978), 
  • കുറെ കഥാപാത്രങ്ങൾ, 
  • തോട്ടിയുടെ മകൻ (1947), 
  • പുന്നപ്രവയലാറിനു ശേഷം, 
  • ബലൂണുകൾ, രണ്ടിടങ്ങഴി (1948).

ഒരു കുട്ടനാടൻ കഥ, ജീവിതത്തിന്റെ ഒരേട്‌, തകഴിയുടെ കഥ. എന്നിവയാണ് ചെറുകഥാ സമാഹാരങ്ങൾ.

തകഴിയിലെ ശങ്കരമംഗലത്ത് പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തകഴി സ്മാരകം പ്രവർത്തിക്കുന്നുണ്ട്.


Friday 16 April 2021

മണിപ്രവാളത്തിലെ കൃതികളും സ്ഥല നാമങ്ങളും

മണിപ്രവാളത്തിലെ കൃതിയും സ്ഥലനാമങ്ങളും

ഉണ്ണിയച്ചി ചരിതം  തിരുമരുതൂര്‍, തിരുനെല്ലിക്ഷേത്രം,
ഉണ്ണിയാടി ചരിതം  മഹോദയപുരം 
ഉണ്ണിച്ചിരുതേവി ചരിതം പന്നിയൂര്‍ 
ഉണ്ണിനീലി സന്ദേശം  കടുത്തുരുത്തി , തിരുവനന്തപുരം,വടമതിര 
ചന്ദ്രോത്സവം  പന്നിയൂര്‍ ,അരിയല്ലൂര്‍ 

 

Wednesday 14 April 2021

സോഷ്യല്‍ സയന്‍സ്- ക്ലാസ്സ്‌ 6- യുണിറ്റ് 8 മധ്യകാല ലോകം 21-30

SOCIAL SCIENCE CLASS 6
യുണിറ്റ് 8 മധ്യകാല ലോകം 20-30

1. മധ്യകാല യൂറോപ്പിലെ പ്രധാന സർവകലാശാല കൾ ഏതെല്ലാം? അവ ഏതെല്ലാം രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?

(ഇറ്റലി-പാവിയ, പാദുവ ), (പാര്‍മ, കൊര്‍ദോവ - സ്പെയിന്‍ ), (ഫ്രാന്‍സ് -പാരീസ് ,ടുലോസ്) ഇംഗ്ലണ്ട് -ഓക്സ്ഫോര്‍ഡ് കോംബ്രിഡ്ജ്

2. മധ്യകാലഘട്ടത്തിൽ നിർമ്മിച്ച പള്ളികളുടെ വാസ്തു വിദ്യാ പരമായ പ്രത്യേക എന്ത് ?

കമാനങ്ങളും വിശാലമായ മുറികളും

3. റോമനസ്ക് ശൈലി എന്നാൽ എന്ത് ?

മധ്യകാലഘട്ടത്തില്‍ പള്ളികളുടെ കെട്ടിടങ്ങള്‍ക്ക് കമാനങ്ങളും വിശാലമായ മുറികളും നിര്‍മ്മിക്കുന്ന രീതി ഉണ്ടായിരുന്നു. ഈ രീതിയിലുള്ള നിര്‍മ്മിതി റോമനിക് ശൈലി എന്ന് അറിയപ്പെട്ടു

4. ഗോഥിക് എന്ന നിർമ്മാണ ശൈലീയുടെ പ്രത്യേക എന്ത് ?

കൂര്‍ത്ത ഗോപുരങ്ങള്‍

5. ചൈനക്കാരുടെ സംഭവനകൾ എന്തെല്ലാം ?

അച്ചടിയന്ത്രം, വടക്കുനോക്കിയന്ത്രം, വെടിമരുന്ന്, ചൈനീസ് വാസ്തുവിദ്യ

6. പഗോഡകൾ എന്നാൽ എന്ത്?

ബുദ്ധദേവാലയങ്ങള്‍ പഗോഡകള്‍ എന്ന് അറിയപ്പെടുന്നു

7. മധ്യകാല ഘട്ടത്തിൽ വൈദ്യശാസ്ത്ര രംഗത്ത് സംഭാവനകൾ നൽകിയ അറബികൾ ആരെല്ലാം?

അല്‍റാസി, ഇബിന്‍ സിന

8. അൽറാസി രചിച്ച വൈദ്യ ശാസ്ത്ര ഗ്രന്ഥം ?

കിത്താബുല്‍ ഹവെ

9. ഇബൻസിന രചിച്ച പുസ്തകം ഏത് ?

അല്‍-ഖാനൂന്‍

10. മധ്യകാല ഘട്ടത്തിലെ പ്രധാന അറബി സാഹിത്യ കൃതികൾ ഏതെല്ലാം ? അതിന്റെ രചയിതാവ് ആരെല്ലാം ?

റൂബായ്യിയ്യാ ത്ത് - ഓമര്ഖയം, ഷാഹ് നാമ -ഫിര്‍ദൌസി, ആയിരത്തൊന്നു രാവുകള്‍