യുണിറ്റ് 8 മധ്യകാല ലോകം 11-20
1. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ എവിടെയാണ് ആദ്യമായി പുതിയ നഗരങ്ങൾ ആദ്യം രൂപപ്പെട്ടത്?
ഇറ്റലി
2. ഇറ്റലിയിലെ പ്രധാന നഗരങ്ങൾ ഏതെല്ലാം ?
വെനീസ് ,മിലാന്‍,ഫ്ലോറന്‍സ് , ജെനോവാ
3. മധ്യകാലത്ത് ജർമനിയിലും തുർക്കിയിലും ഉയർന്നുവന്ന നഗരങ്ങൾ ഏതെല്ലാം?
ജര്‍മ്മിനി -ന്യുറംബര്‍ഗ്, തുര്‍ക്കി - കോണ്‍സ്റ്റാന്ടിനോപ്പിള്‍
4. മധ്യകാല ലോകത്തിൽഇന്ത്യയിലെയും ചൈനയിലെയും എന്തെല്ലാം ഉൽപ്പന്നങ്ങൾ ആണ് യൂറോപ്പിലെക്ക് അയച്ചത്?
സുഗന്ധവ്യഞ്ജനങ്ങള്‍ ,രത്നങ്ങള്‍ , തുണിത്തരങ്ങള്‍
5. മധ്യകാല ലോകത്തിൽ പടർന്നു പിടിച്ച പകർച്ച വ്യാധി ഏത് ?
പ്ലേഗ്
6. കറുത്ത മരണം എന്ന് അറിയപ്പെടുന്ന രോഗം ഏത് ?
പ്ലേഗ്
7. പ്ലേഗ് പരത്തുന്ന ജീവി ഏത് ?
എലി
8. വെനീസ് ഏത് രാജ്യത്താണ് ?
ഇറ്റലി
9. ഗിൽഡുകൾ എന്നാൽ എന്ത് ?
മധ്യകാലയൂറോപ്പിലെ കച്ചവടക്കാരുടെ കൂട്ടായ്മ ആണ് ഗിൽഡുകൾ
10. മധ്യകാല യൂറോപ്പിൽ നഗരങ്ങൾ വളർന്നു വന്നത് എങ്ങനെ? കുറിപ്പ് തയാറാക്കുക.
ഫ്യുഡലിസം നിലനിന്ന മധ്യകാല കാലഘട്ടത്തിന്‍റെ തുടക്കത്തില്‍ കച്ചവടത്തിന് വലിയ പ്രാധാന്യം ഉണ്ടായില്ല എന്നാല്‍ CE പതിനൊന്നാം നൂറ്റാണ്ടോടെ യുറോപ്പില്‍ പുതിയ നഗരങ്ങള്‍ ഉയര്‍ന്നു വന്നു.കച്ചവട പ്രാധ്യാന്യമുള്ള സ്ഥലങ്ങളും കരകൌശല വ്യവസായ കേന്ദ്രങ്ങളും നഗരങ്ങളായി മാറി,തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള നഗരങ്ങളും ഉയര്‍ന്നു വന്നു,ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്പ്യന്‍ രാജ്യങ്ങളും പരസരം കച്ചവടം നടത്തുന്നതിനു ഇറ്റലി,ജര്‍മ്മനി തുര്‍ക്കി എന്നിവിടങ്ങളിലെ കച്ചവട കേന്ദ്രങ്ങള്‍ മധ്യവര്‍ത്തിയായി കച്ചവടം നടത്തി . ഇത്തരം കച്ചവട സാദ്ധ്യതകള്‍ വളര്‍ന്നതുവഴി യൂറോപ്പില്‍ നഗരങ്ങള്‍ വളര്‍ന്നു.
No comments:
Post a Comment