യുണിറ്റ് 8 മധ്യകാല ലോകം
1. ലോകചരിത്രത്തിൽ മധ്യകാലം എന്നാൽ എന്ത്?
CE അഞ്ചാം നുറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലം ലോകചരിത്രത്തില്‍ മധ്യകാലഘട്ടം എന്ന് അറിയപ്പെടുന്നു.
2. മധ്യകാല യൂറോപ്പിന്റെ സാമൂഹിക വിഭാഗങ്ങളെ ഡയഗ്രത്തിൽ ക്രമതത്തിൽ വരയ്ക്കുക.
രാജാവ് > പ്രഭുക്കന്മാര്‍ >ഇടപ്രഭുക്കന്മാര്‍ > കര്‍ഷകര്‍
3. മധ്യകാല യൂറോപ്പിൽ സമൂഹത്തിൽ ഏറ്റവു ഉയർന്ന സ്ഥാനം ആർക്കായിരുന്നു?
രാജാവിന്
4. മധ്യകാല യൂറോപ്പിൽ രാജാവിൽ നിന്നു ഭൂമി ലഭിച്ചവർ ആര് ആണ്? അവർ തിരിച്ച് രാജാവിന് നൽകിയ സേവനം എന്ത് ആണ് ?
പ്രഭുക്കന്മാര്‍ , സൈനിക സേവനം
5. ഇടപ്രഭുക്കന്മാർക്ക് ഭൂമി ലഭിച്ചത് ആരുടെ കൈയിൽ നിന്നും ആണ് ?
പ്രഭുക്കന്മാരുടെ കളികളില്‍ നിന്നും
6. ഫ്യൂഡലിസം എന്നാൽ എന്ത് ?
ഭുമിയുടെ ഉടമസ്ഥ അവകാശം അടിസ്ഥാനമാക്കി മധ്യകാല യുറോപ്പില്‍ രൂപപ്പെട്ട സാമുഹിക വ്യവസ്ഥിതിയെ ഫ്യുഡലിസം എന്ന് പറയുന്നു.
7. ഫ്യൂഡൽ സമുഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവർ ആര്?
കര്‍ഷകര്‍
8. മാനർ എന്നാൽ എന്ത് ?
പ്രഭുക്കന്മാരുടെ കൈവശം ഉണ്ടായിരുന്ന വിശാലമായ പ്രദേശങ്ങളെ മാനര്‍ എന്ന് പറയുന്നു.
9. ഏത് പദത്തിൽ നിന്നാണ് ഫ്യൂഡലിസം എന്ന പദം ഉണ്ടായത് ?
ഫ്യുഡ്
10. ഫ്യുഡ്, എന്ന പദത്തിന്റെ അർത്ഥം എന്ത് ?
ഒരുതുണ്ട് ഭൂമി
No comments:
Post a Comment