എം ഡി വാസുദേവൻ
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ സാഹിത്യകാരൻ നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933)
മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
അദ്ധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.കോളേജ് കാലത്ത് തന്നെ *ജയകേരളം* മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘ *രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം* പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘ *വളർത്തുമൃഗങ്ങൾ* ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
’പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്.
ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു.
1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു.
അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു.
ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്.
കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ്
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.
ഇദ്ദേഹത്തിൻറെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക് ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.
മറ്റു പുരസ്കാരങ്ങൾ തിരുത്തുക
1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്
മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം (1973, നിർമ്മാല്യം)
മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം (നാലു തവണ; 1990 (ഒരു വടക്കൻ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം))
മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1991, കടവ്)
മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (2009) (കേരള വർമ്മ പഴശ്ശിരാജ)
എഴുത്തച്ഛൻ പുരസ്കാരം (2011)
ജെ.സി. ദാനിയേൽ പുരസ്കാരം - 2013
ദേശാഭിമാനി സാഹിത്യ പുരസ്കാരം
പ്രധാന കൃതികൾ തിരുത്തുക
നോവലുകൾ തിരുത്തുക
മഞ്ഞ് (നോവൽ)
കാലം (നോവൽ)
നാലുകെട്ട് (നോവൽ)
അസുരവിത്ത് (നോവൽ)
വിലാപയാത്ര (നോവൽ)
പാതിരാവും പകൽ വെളിച്ചവും (നോവൽ)
അറബിപ്പൊന്ന്' (നോവൽ) (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്)
രണ്ടാമൂഴം
വാരണാസി(നോവൽ)
കഥകൾ
ഇരുട്ടിന്റെ ആത്മാവ്
ഓളവും തീരവും
കുട്ട്യേടത്തി
വാരിക്കുഴി
പതനം
ബന്ധനം
സ്വർഗ്ഗം തുറക്കുന്ന സമയം
വാനപ്രസ്ഥം
ദാർ-എസ്-സലാം
രക്തം പുരണ്ട മൺ തരികൾ
വെയിലും നിലാവും
കളിവീട്
വേദനയുടെ പൂക്കൾ
ഷെർലക്ക്
ഓപ്പോൾ
നിന്റെ ഓർമ്മയ്ക്ക്
വിത്തുകൾ
കർക്കിടകം
വില്പന
ചെറിയ,ചെറിയ ഭൂകമ്പങ്ങൾ
പെരുമഴയുടെ പിറ്റേന്ന്
കല്പാന്തം
കാഴ്ച
ശിലാലിഖിതം
തിരക്കഥകൾ
ഓളവും തീരവും
മുറപ്പെണ്ണ്
വിൽക്കാനുണ്ട് സ്വപ്നങ്ങൾ
നഗരമേ നന്ദി
അസുരവിത്ത്
പകൽക്കിനാവ്
ഇരുട്ടിന്റെ ആത്മാവ്
കുട്ട്യേടത്തി
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
എവിടെയോ ഒരു ശത്രു
വെള്ളം
പഞ്ചാഗ്നി
നഖക്ഷതങ്ങൾ
അമൃതം ഗമയ
ആരൂഢം
ആൾക്കൂട്ടത്തിൽ തനിയെ
അടിയൊഴുക്കുകൾ
ഉയരങ്ങളിൽ
ഋതുഭേദം
വൈശാലി
ഒരു വടക്കൻ വീരഗാഥ
പെരുന്തച്ചൻ
താഴ്വാരം
സുകൃതം
പരിണയം
എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്)
തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്)
പഴശ്ശിരാജ
ഒരു ചെറുപുഞ്ചിരി
ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും തിരുത്തുക
നിർമ്മാല്യം (1973)
മോഹിനിയാട്ടം (ഡോക്യുമെന്ററി, 1977)
മഞ്ഞ് (1982)
കടവ് (1991)
ഒരു ചെറുപുഞ്ചിരി (2000)
തകഴി (ഡോക്യുമെന്ററി)
ഗോപുരനടയിൽ എന്ന നാടകവും
കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വൻകടലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.
No comments:
Post a Comment