UGC,NET,SET,TET,PSC,UPSC,BA,MA,PLUS TWO,SCHOOL STUDENTS USEFUL STE

നിങ്ങളുടെ ഭാഷയിൽ ഈ സൈറ്റ് വായിക്കാൻ കഴിയും. Google വിവർത്തനം ഉപയോഗിക്കുക. आप इस साइट को अपनी भाषा में पढ़ सकते हैं। कृपया Google अनुवाद का उपयोग करें। Maaari mong basahin ang site na ito sa iyong wika. Mangyaring gamitin ang google translate.You can read this site in your language. Please use google translate. يمكنك قراءة هذا الموقع بلغتك. الرجاء استخدام مترجم جوجل.

.

Wednesday 14 July 2021

മീശ - നോവൽ-എസ്. ഹരീഷ്-കേരള സാഹിത്യ അക്കാദമി 2019 പുരസ്‌കാരം

 മലയാള ചെറുകഥാകൃത്താണ് എസ്. ഹരീഷ് (ജനനം : 1975). കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം എസ് ഹരീഷിന്റെ ആദം എന്ന പുസ്തകത്തിന് ലഭിച്ചു. 'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' ആധുനികോത്തര മലയാളിയുടെ ജാതിചിന്തയിലേക്ക് വിരൽ ചൂണ്ടുന്ന ചെറുകഥയാണ്.  മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരവേ, ക്ഷേത്ര വിശ്വാസികളുടെയും ചില ഹിന്ദു സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് പിൻവലിച്ചു. 

അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന ഹരീഷിന്റെ ആദ്യ നോവൽ മീശ, ക്ഷേത്ര വിശ്വാസികളുടെയും ചില ഹിന്ദു സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന്, ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം നിറുത്താൻ നിർബ്ബന്ധിതമായി. ഇതിനെത്തുടർന്ന് നോവൽ പിൻവലിച്ചു. നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ചിലഭാഗങ്ങൾ ചില കേന്ദ്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി., ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടർന്നാണ് എഴുത്തുകാരൻ നോവൽ പിൻവലിച്ചത്.  മാതൃഭൂമിയിൽ പ്രസിദ്ധീകരണം നിറുത്തിയ നോവൽ ഉടൻതന്നെ കോട്ടയത്തെ ഡി.സി.ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിന് എതിരെയും ഹിന്ദു വർഗ്ഗീയസംഘടനകൾ പ്രതിഷേധിക്കുകയും പുസ്തകം കത്തിക്കുകയും ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ എഴുത്തുകാരനെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കുകയും എഴുത്തുമായി ധീരമായി മുന്നോട്ട് പോവണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.


നവംബർ ഏഴിന് രണ്ടായിരത്തി ഇരുപത്തിലെ ഇരുപത്തിയഞ്ചു ലക്ഷം രൂപ പുരസ്‌കാരം നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് എസ്.ഹരീഷിന്റെ "മീശ" യുടെ ഇംഗ്ലീഷ് പരിഭാഷക്ക് ലഭിച്ചതായി പ്രഖ്യാപിച്ചു



കൃതികൾ

  • രസവിദ്യയുടെ ചരിത്രം
  • ആദം
  • അന്ത്യപ്രഭാഷണം പ്രൊഫസർ : ‍റാൻഡി പോഷ്(വിവർത്തനം)
  • ഗൊഗോളിന്റെ കഥകൾ (വിവർത്തനം)
  • മീശ (നോവൽ)
  • അപ്പൻ

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം
  • കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ്
  • സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം
  • തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം
  • വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ്
  • കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2019 ലെ പുരസ്‌കാരം - മീശ എന്ന കൃതിക്ക്

ചലച്ചിത്രങ്ങൾ

2018 - ൽ പുറത്തിറങ്ങിയ ഏദൻ എന്ന ചലച്ചിത്രം, ഹരീഷിന്റെ ആദം എന്ന ചെറുകഥാസമാഹാരത്തിലെ മൂന്ന് ചെറുകഥകളെ ആസ്പദമാക്കിയുള്ളതാണ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കട്ട് എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.


Monday 12 July 2021

സുമംഗല - ലീല നമ്പൂതിരിപ്പാട്

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായിരുന്നു സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ടു്. 

2021 ഏപ്രിൽ 27 ന് അന്തരിച്ചു.

ബാലസാഹിത്യം
പഞ്ചതന്ത്രം (പുനരാഖ്യാനം)
തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം)
കുറിഞ്ഞിയും കൂട്ടുകാരും
നെയ്‌പായസം
തങ്കക്കിങ്ങിണി
മഞ്ചാടിക്കുരു
മിഠായിപ്പൊതി
കുടമണികൾ
മുത്തുസഞ്ചി
നടന്നു തീരാത്ത വഴികൾ

നിഘണ്ടു
പച്ചമലയാളം നിഘണ്ടു (രണ്ടു ഭാഗം)

നോവലുകൾ

കടമകൾ
ചതുരംഗം
ത്രയ്യംബകം
അക്ഷഹൃദയം

ചെറുകഥാസമാഹാരം
നുണക്കുഴികൾ

ചരിത്രം
കേരളകലാമണ്ഡലം ചരിത്രം

പുരസ്കാരങ്ങൾ
കേരളസർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ് (നെയ്‌പായസം)

കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാർഡ് (മിഠായിപ്പൊതി)

ബാലസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നടന്നു തീരാത്ത വഴികൾ എന്ന പുസ്തകത്തിന്

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം - 2013

ഗുരുവായൂർ ദേവസ്വം പൂന്താനം 
പുരസ്കാരം (2016)

ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2017)

Saturday 10 July 2021

നോവൽ -ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം. 2018 ലെ വയലാർ അവാർഡ്, 2018 കേരള സാഹിത്യ അക്കാദമി അവാർഡ്.

കെ.വി.മോഹൻകുമാർ രചിച്ച മലയാള നോവലാണ് ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം. 2018 ലെ വയലാർ അവാർഡ്, 2018 കേരള സാഹിത്യ അക്കാദമി അവാർഡ്. ഈ ഗ്രന്ഥത്തിനായിരുന്നു.


പുന്നപ്ര വയലാർ സമരകാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ 1930 മുതൽ 2014 വരെയുള്ള കേരളത്തിന്റെ സൂക്ഷ്മ രാഷ്ട്രീയ വിശകലനമാണ് ഈ നോവലിന്റെ പ്രമേയം.അതുകൊണ്ടാണ് ചരിത്ര പശ്ചാത്തലത്തിലുള്ള സമകാലിക നോവൽ എന്ന് 'ഉഷ്ണരാശി'വിശേഷിപ്പിക്കപ്പെടുന്നത്. മലയാളിയായ സഖാവ് സത്യദാസിൻറെയും ബംഗാളി എഴുത്തുകാരി സ്നേഹലത ചാറ്റർജിയുടെയും മകൾ അപരാജിത, അച്ഛൻ സത്യദാസിൻറെ മരണത്തിന് ശേഷം കൂട്ടുകാരി ദിശയോടൊപ്പം സ്വന്തം വേരുകൾ തേടി വയലാറിൽ എത്തുന്നതും ആ നാടിന്റെ സമരചരിത്രത്തിന്റെ ഇതിഹാസം ‘കരപ്പുറത്തിന്റെ ഇതിഹാസം’ എന്നപേരിൽ എഴുതുന്നതുമാണ് നോവലിന്റെ പ്രമേയം. പല കാലങ്ങളിലായി പി. കൃഷ്ണപ്പിള്ളയും, ഇ.എം.എസും, എ.കെ. ജിയും, കെ. ദാമോദരനും, ടിവി തോമസും, ആർ സുഗതനും, പി.കെ. ചന്ദ്രാനന്ദനും, കെ.വി. പത്രോസും, സൈമൺ ആശാനും, സി.കെ. കുമാരപ്പണിക്കരുമടക്കം പുന്നപ്ര വയലാർ സമരചരിത്രത്തിന്റെ തുടിക്കുന്ന താളുകളിലെ നൂറുകണക്കിന് സമരനായകന്മാർ ഈ നോവലിലുടനീളം കഥാപാത്രങ്ങളാകുന്നുണ്ട്.