പുന്നപ്ര വയലാർ സമരകാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ 1930 മുതൽ 2014 വരെയുള്ള കേരളത്തിന്റെ സൂക്ഷ്മ രാഷ്ട്രീയ വിശകലനമാണ് ഈ നോവലിന്റെ പ്രമേയം.അതുകൊണ്ടാണ് ചരിത്ര പശ്ചാത്തലത്തിലുള്ള സമകാലിക നോവൽ എന്ന് 'ഉഷ്ണരാശി'വിശേഷിപ്പിക്കപ്പെടുന്നത്. മലയാളിയായ സഖാവ് സത്യദാസിൻറെയും ബംഗാളി എഴുത്തുകാരി സ്നേഹലത ചാറ്റർജിയുടെയും മകൾ അപരാജിത, അച്ഛൻ സത്യദാസിൻറെ മരണത്തിന് ശേഷം കൂട്ടുകാരി ദിശയോടൊപ്പം സ്വന്തം വേരുകൾ തേടി വയലാറിൽ എത്തുന്നതും ആ നാടിന്റെ സമരചരിത്രത്തിന്റെ ഇതിഹാസം ‘കരപ്പുറത്തിന്റെ ഇതിഹാസം’ എന്നപേരിൽ എഴുതുന്നതുമാണ് നോവലിന്റെ പ്രമേയം. പല കാലങ്ങളിലായി പി. കൃഷ്ണപ്പിള്ളയും, ഇ.എം.എസും, എ.കെ. ജിയും, കെ. ദാമോദരനും, ടിവി തോമസും, ആർ സുഗതനും, പി.കെ. ചന്ദ്രാനന്ദനും, കെ.വി. പത്രോസും, സൈമൺ ആശാനും, സി.കെ. കുമാരപ്പണിക്കരുമടക്കം പുന്നപ്ര വയലാർ സമരചരിത്രത്തിന്റെ തുടിക്കുന്ന താളുകളിലെ നൂറുകണക്കിന് സമരനായകന്മാർ ഈ നോവലിലുടനീളം കഥാപാത്രങ്ങളാകുന്നുണ്ട്.
No comments:
Post a Comment