UGC,NET,SET,TET,PSC,UPSC,BA,MA,PLUS TWO,SCHOOL STUDENTS USEFUL STE

നിങ്ങളുടെ ഭാഷയിൽ ഈ സൈറ്റ് വായിക്കാൻ കഴിയും. Google വിവർത്തനം ഉപയോഗിക്കുക. आप इस साइट को अपनी भाषा में पढ़ सकते हैं। कृपया Google अनुवाद का उपयोग करें। Maaari mong basahin ang site na ito sa iyong wika. Mangyaring gamitin ang google translate.You can read this site in your language. Please use google translate. يمكنك قراءة هذا الموقع بلغتك. الرجاء استخدام مترجم جوجل.

.

Sunday 20 February 2022

Saturday 12 February 2022

ആത്മകഥകള്‍- ഉത്തരം അറിയാമോ ?

UGC NET/SET MALAYALAM
ആത്മകഥകള്‍-ഉത്തരം അറിയാമോ?

1. ഒരു നടന്‍റെ ആത്മകഥ ' ആരുടെ ആത്മകഥ ആണ് ?

സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍

2. എന്‍റെ കലാജീവിതം ആരുടെ ആത്മകഥയാണ് ?

ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍

3. സ്ത്രൈണം ആരുടെ ആത്മകഥ ആണ് ?

കലാമണ്ഡലം കൃഷ്ണന്‍ നായര്‍

4. സ്വരാര്ച്ചന ആരുടെ ആത്മകഥ ആണ് ?

കലാമണ്ഡലം ശങ്കരന്‍ എമ്ബ്രാതിരി

5. ആത്മകഥക്ക് ഒരു ആമുഖം ആരുടെ ആത്മകഥ ആണ് ?

ലളിതാംബിക അന്തര്‍ജ്ജനം

6. മഞ്ജുതരം ആരുടെ ആത്മകഥ ആണ് ?

കലാമണ്ഡലം ഹൈദരാലി

7. അമ്മന്നൂര്‍ മാധവന്‍ ഏത് കലരൂപവുമായി ബന്ധപ്പെടുന്നു ?

കൂത്ത് , കൂടിയാട്ടം

8. അമ്മന്നൂര്‍ മാധവ ചാക്യാരെക്കുറിച്ച് എം ടി വാസുദേവന്‍‌ നായര്‍ എഴുതിയ ലേഖനം ഏത് ?

വാക്കുകളുടെ വിസ്മയം

9. ഓര്‍ത്താല്‍ വിസ്മയം ആരുടെ കൃതിയാണ് ?

കലാമണ്ഡലം ഹൈദരാലി

10. കലാമണ്ഡലം ഹൈദരാലിയുടെ ഗുരു ആരാണ് ?

കലാമണ്ഡലം നീലകണ്ഠന്‍ നബീശന്‍

Sunday 6 February 2022

കേരള സാഹിത്യ അക്കാദമി അവാർഡ്- 2021- കവിത- താജ്മഹൽ- ഒ പി സുരേഷ് കുമാർ.

സമകാലീന എഴുത്തുകാരില്‍ അറിയപ്പെടുന്ന കവിയാണ് ഒ പി സുരേഷ്‌കുമാര്‍.മലപ്പുറം ജില്ലയിലെ ചീക്കോട് സ്വദേശിയായ സുരേഷ് ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജറാണ്. അധ്യാപനം, മാര്‍ക്കറ്റിങ്ങ്, പത്രപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


 ‘പലകാലങ്ങളില്‍ ഒരു പൂവ്’, ‘വെറുതെയിരിക്കുവിന്‍’, 
ഏകാകികളുടെ ആള്‍ക്കൂട്ടം’, തുടങ്ങിയ കവിതാസമാഹാരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ കവിതാസമാഹാരമാണ് താജ്മഹല്‍. 

 പ്രകാശിതമാകുന്നതിന് മുമ്പുതന്നെ ഈ കൃതി ചെറുകാട് അവാഡിന് തിരഞ്ഞെടുക്കപ്പെട്ടു.   കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

2015 മുതല്‍ 18 വരെ എഴുതിയ 35 കവിതകളാണ് സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട സമയത്ത് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ കവിതയായിരുന്നു ‘താജ്മഹല്‍’.

ടി പി രാജീവന്‍ തയ്യാറാക്കിയ ‘കവിതയിലെ ജലആശയങ്ങള്‍‘ എന്ന പഠനവും ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് താജ്മഹല്‍ പ്രസിദ്ധീകരിച്ചു. കവിത അതിന്റെ ദര്‍ശനപരവും ഭാഷാപരവുമായ സൂക്ഷ്മതകള്‍ കൈവരിക്കുന്നതിന് തെളിവാണ് ഈ കവിതകളെന്ന് ടി പി രാജീവന്‍ നിരീക്ഷിക്കുന്നു. ഈ കാലത്തിന്റെ ഭീതിയും ഹിംസയും സ്വത്വപ്രതിസന്ധികളും അനുഭവസമ്പന്നവും ഭാവസാന്ദ്രവുമായി ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നു. അതുവഴി മലയാളത്തിലെ ഭാവകവിതാധാര പുതിയ കാലത്തിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഈ സമാഹാരത്തിലെ കവിതകളില്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്ന കവിതകളാണ് ഗാന്ധിയെ നോക്കുമ്പോള്‍, പകരം, ഒളി എന്നിവ. സമകാലികരായ മറ്റ് കവികളില്‍നിന്ന് സുരേഷ്‌കുമാറിനെ മാറ്റിനിര്‍ത്തുന്നതാണ് ഈ കവിതകളില്‍ പ്രകടമാകുന്ന രൂപവഴക്കവും, ഭാഷാതികവും.

.