കവിതയുടെ ഭാവലോകം
ചോദ്യങ്ങളിൽ ക്ലിക്ക് ചെയ്യുക
1. ലോകത്തിലെ ഏതു ഭാഷയിലെ സാഹിത്യത്തിന്റെയും അടിസ്ഥാന ഘടകം എന്താണ്?
മാനവമാനസഭാവങ്ങൾ
2. ഭാവകവിതയിൽ കേന്ദ്രബിന്ദുവും വൃത്തപരിധിയുമായുള്ളത് എന്ത്?
മാനവമാനസഭാവങ്ങൾ
3. കവിതയ്ക്കു ചൈതന്യമുളവാക്കുന്നത് എന്താണെന്ന് വാദിക്കുന്നു?
നാടകീയത അഥവാ ഇന്ദ്രിയപ്രത്യക്ഷത
4. 'നാടകാന്തം കവിത്വം' എന്ന് അഭിപ്രായപ്പെട്ടത് ആര്?
മുണ്ടശ്ശേരി
5. ഇന്ത്യയിലെ പ്രാചീനതമ വേദമന്ത്രങ്ങളിൽ വർണ്യമാവുന്ന പ്രകൃതി പ്രതിഭാസങ്ങൾക്ക് എന്ത് സങ്കൽപ്പിക്കുന്നു?
മാനുഷാകാരങ്ങൾ
6. ലോകത്തിലെ ഏതു ഭാഷയിലും പ്രാചീനകാലത്തെ കവിതയിൽ അനിവാര്യ ഘടകമായിരുന്നത് എന്താണ്?
മാനുഷകഥകളും കഥാപാത്രങ്ങളും
7. പ്രകൃതിയിലെ പ്രതിഭാസങ്ങൾക്ക് ദേവതകളുടെ എന്ത് നൽകുന്നതായി കാണാം?
ആത്മാവും മാനവരുടെ ആകാരവും
8. ഗദ്യം കവിതയുടെ രൂപഘടനയ്ക്കു ചേരും എന്ന സങ്കൽപ്പം എങ്ങനെയുള്ളതാണ്?
ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടത്
9. മറ്റു ഭാരങ്ങൾ അകന്നുപോയപ്പോൾ കവിതയുടെ ഭാരമായി അവശേഷിച്ചത് എന്താണ്?
ഭാവം
10. പ്രപഞ്ചപ്രകൃതിയെ സംബന്ധിച്ചുള്ള അനുഭവങ്ങൾ നേടാൻ സഹായിക്കുന്ന ഇന്ദ്രിയങ്ങളുടെ എണ്ണം എത്ര?
അഞ്ച്
11. ഉദിച്ചുയരുന്ന ചന്ദ്രബിംബം കാണുന്ന ഇന്ദ്രിയം ഏത്?
നേത്രേന്ദ്രിയം
12. ഭാഷ വസ്തുമാത്രനിഷ്ഠമെങ്കിൽ അതിനെ എന്ത് പറയുന്നു?
ആശയനിവേദകം
13. ഭാഷ ഭാവോത്തേജനാത്മകമെങ്കിൽ അതിനെ എന്ത് പറയുന്നു?
വികാരനിവേദകം
14. 'കുഞ്ഞ് മുലപ്പാൽ കുടിച്ചു' എന്നത് എങ്ങനെയുള്ള പ്രയോഗമാണ്?
ആശയനിവേദകം
15. വികാരവൈദ്യുതി ആധാനം ചെയ്ത വാക്കുകൾ ആരുമായാണ് അടുക്കുന്നത്?
കവിതയോട്
16. കവിതയാവാൻ എന്ത് ഒത്തുചേരണമെന്നാണ് പറയുന്നത്?
ഭാവവും ഭാഷയിൽ ചില വൈചിത്ര്യങ്ങളും
17. മാനവമാനസഭാവങ്ങളുടെ മാധ്യമങ്ങൾ എല്ലായ്പോഴും എന്താവണമെന്നില്ല?
മാനുഷമാവണമെന്നില്ല
18. ജർമ്മൻ കവിയായ ഹെയ്നെ വർണ്ണിച്ച മരത്തിന്റെ പ്രത്യേകത എന്ത്?
ഏകനും മൂകനുമായി അഴൽപ്പെടുന്ന പനമരം
19. തിക്തഫലം എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ്?
കയ്പക്ക
20. കയ്പവല്ലിയിലെ ഇളംകായ്കളെ 'പൈതങ്ങൾ' എന്ന് വിശേഷിപ്പിക്കുമ്പോൾ എന്ത് ഉണ്ടാകുന്നു?
നക്ഷത്രോദയം (കവിതയുടെ നക്ഷത്രം)
21. മനുഷ്യചൈതന്യം അചേതന വസ്തുക്കളിലേക്ക് ഊതിക്കയറ്റുന്നത് എന്താണ്?
ഇന്ദ്രജാലവിദ്യ
22. ആധുനികതയുടെ ഭാഷയിൽ കവിതാതത്വത്തെ എങ്ങനെ നിർവചിച്ചിരിക്കുന്നു?
words charged with emotions
23. ശബ്ദഭംഗി കൊണ്ടു മാത്രം എന്തുണ്ടാക്കാൻ കഴിയില്ല?
കവിത
24. ക്രിസ്തുദേവൻ പച്ചവെള്ളത്തെ എന്താക്കി മാറ്റി?
വീഞ്ഞ്
25. തൻ്റെ സ്രഷ്ടാവിനെ ദർശിച്ചപ്പോൾ ആരുടെ മുഖം തുടുത്തു?
അംബുവിന്റെ
26. 'Water blushed' എന്ന പ്രയോഗത്തിന് കാരണമായ പദം ഏത്?
Blushed
27. ഉള്ളിൽ ഉളവായ എന്ത് മാത്രമേ വാക്കുകളിൽ ഉയിർക്കൊള്ളിക്കാനാവൂ?
കവിത
28. ബാലാമണിയമ്മയുടെ കവിതാലോകങ്ങളെക്കുറിച്ച് പഠനം നടത്തിയതാര്?
ഡോ. എം. ലീലാവതി
29. 'ഉന്മീലനം' എന്ന വാക്കിന്റെ അർത്ഥം എന്ത്?
കണ്ണുതുറക്കൽ
30. 'ആധാനം' എന്ന വാക്കിന്റെ അർത്ഥം എന്ത്?
ഉൾക്കൊള്ളൽ
31. 'പൂഷാവ്' എന്ന വാക്കിന്റെ അർത്ഥം എന്ത്?
സൂര്യൻ
32. 'ചളിപ്പാടത്തു താരങ്ങൾ പിടിതാളു പെറുക്കവേ' എന്ന വരികൾ എഴുതിയത് ആര്?
പി. കുഞ്ഞിരാമൻ നായർ
33. വെണ്മുകിൽ എന്ത് കുപ്പായമിട്ടാണ് ഉലാത്തുന്നത്?
അലക്കിത്തേച്ച കുപ്പായം
34. പ്രകൃതിയിൽ മാനവമാനസഭാവങ്ങൾ കണ്ടെത്തുന്നവർ ആര്?
കവികൾ
35. 'നിഴൽചന്ദ്രൻ' എന്ന കവിതയുടെ രചയിതാവ് ആര്?
ജി. കുമാരപിള്ള
36. കുംഭത്തിൽ ഇളകുന്ന വെള്ളത്തിൽ തുളുമ്പിടുന്നത് എന്ത്?
ചന്ദ്രൻ
37. കദളശങ്ങൾ ഉടഞ്ഞാലും നിഴലിക്കുന്നത് എന്ത്?
ആകാശ ചന്ദ്രബിംബം
38. ഇതിഹാസത്തിലെ പുരുഷന്മാരെ എങ്ങനെ ചേർത്തെഴുതാം?
ഇതിഹാസപുരുഷന്മാർ
39. രൂപത്തിന്റെ ഘടന എന്നതിനെ എങ്ങനെ സംക്ഷേപിക്കാം?
രൂപഘടന
40. കവിത ആശയങ്ങൾക്കൊപ്പം മറ്റെന്തുകൂടി സൃഷ്ടിക്കുന്നു?
അനുഭൂതികൾ
No comments:
Post a Comment