വിശപ്പ്
ചോദ്യങ്ങളിൽ ക്ലിക്ക് ചെയ്യുക
1. എം. കുഞ്ഞാമന്റെ ആത്മകഥാപരമായ പാഠഭാഗത്തിന്റെ പേര് എന്ത്?
വിശപ്പ്
2. കുഞ്ഞാമന്റെ അച്ഛന്റെയും അമ്മയുടെയും പേരുകൾ എന്തെല്ലാമായിരുന്നു?
അച്ഛൻ അയ്യപ്പൻ, അമ്മ ചെറോണ
3. കുഞ്ഞാമന്റെ മാതാപിതാക്കളുടെ സാക്ഷരതാ അവസ്ഥ എന്തായിരുന്നു?
അവർ നിരക്ഷരരായിരുന്നു
4. കുഞ്ഞാമന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയാണ്?
മലബാറിൽ പട്ടാമ്പിക്കടുത്ത് വാടാനംകുറിശ്ശി
5. കുഞ്ഞാമന്റെ അച്ഛന്റെ തൊഴിൽ എന്തായിരുന്നു?
കന്നുപൂട്ടാൻ പോവുക
6. കുഞ്ഞാമൻ പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ അമ്മ എന്താണ് ചെയ്തിരുന്നത്?
മണ്ണെണ്ണവിളക്ക് അടുക്കളയിലേക്ക് കൊണ്ടുപോകും
7. ജന്മിമാരുടെ വീടുകളിൽ നിന്ന് കഞ്ഞി വാങ്ങുമ്പോൾ അവർ എവിടെയാണ് കഞ്ഞി ഒഴിച്ചുതന്നിരുന്നത്?
മുറ്റത്തുപോലുമല്ല, തൊടിയിൽ മണ്ണു കുഴിച്ച് ഇലയിട്ട് ഒഴിച്ചുതരുമായിരുന്നു
8. എത്ര വയസ്സുള്ളപ്പോഴാണ് ജന്മിയുടെ വീട്ടിൽ കഞ്ഞിക്കായി ചെന്നത്?
പതിന്നാലു വയസ്സുള്ളപ്പോൾ
9. ജന്മിയുടെ വീട്ടിൽ കഞ്ഞിക്കു ചെന്നപ്പോൾ കുഞ്ഞാമനെ കടിച്ചോടിച്ച മൃഗം ഏത്?
അവിടുത്തെ ഒരു ഭയങ്കരനായ പട്ടി
10. പട്ടി കടിച്ച മുറിവിൽ നിന്ന് ചോര വന്നപ്പോൾ കുഞ്ഞാമന് എന്ത് അനുഭവമാണ് തോന്നിയത്?
അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം
11. കുഞ്ഞാമന്റെ സമുദായത്തിന്റെ പരമ്പരാഗത ജോലി എന്തായിരുന്നു?
ഓലക്കുട ഉണ്ടാക്കൽ
12. ഉയർന്ന ജാതിക്കാരുടെ വീട്ടിൽ സദ്യയോ അടിയന്തിരമോ ഉണ്ടാകുമ്പോൾ വാഴയില മുറിച്ചുകൊടുത്തിരുന്നത് ആര്?
കുഞ്ഞാമന്റെ സമുദായത്തിൽപ്പെട്ടവർ
13. സ്കൂളിൽ പോകുമ്പോൾ കുഞ്ഞാമൻ കയ്യിൽ കരുതിയിരുന്ന പാത്രം ഏത്?
ഒരു പിഞ്ഞാണം
14. കഞ്ഞിയില്ലാത്ത ദിവസങ്ങളിൽ ഉച്ചയ്ക്ക് ഏട്ടൻ എന്ത് കൊണ്ടുവരുമായിരുന്നു?
മാങ്ങ അരിഞ്ഞു കൊണ്ടുവരും
15. എൽ.പി. വിദ്യാർഥികൾക്ക് അന്ന് സർക്കാർ വകയായി നൽകിയിരുന്ന ഭക്ഷണം എന്തായിരുന്നു?
ഉപ്പുമാവ്
16. സ്കൂളിൽ ഉപ്പുമാവ് ഉണ്ടാക്കിയിരുന്നത് ആര്?
ലക്ഷ്മിയേടത്തി
17. ലക്ഷ്മിയേടത്തി ഉപ്പുമാവ് എവിടെയാണ് ഒളിച്ചുവെച്ചിരുന്നത്?
കടലാസുകഷണത്തിൽ പൊതിഞ്ഞ് ഇറയത്ത്
18. കുഞ്ഞാമൻ ആ ഉപ്പുമാവ് എന്ത് ചെയ്യാനാണ് കൊണ്ടുപോയിരുന്നത്?
മൂത്രപ്പുരയിലിരുന്ന് കഴിക്കാൻ
19. വാടാനംകുറിശ്ശിയിലെ സ്കൂളിനെക്കുറിച്ച് ഓർക്കുമ്പോൾ കുഞ്ഞാമന് ആദ്യം ഓർമ്മ വരുന്നത് ആരെക്കുറിച്ചാണ്?
ലക്ഷ്മിയേടത്തിയെക്കുറിച്ച്
20. ഈയൊരു മാനസികാവസ്ഥയിൽ നിന്ന് കരകയറാൻ എന്താണ് വേണ്ടത് എന്ന് കുഞ്ഞാമൻ വ്യക്തമാക്കുന്നു?
സാമ്പത്തിക സ്വാതന്ത്ര്യം
No comments:
Post a Comment