യമുനോത്രി ക്വിസ്
1. 'യമുനോത്രിയുടെ ഊഷ്മളതയിൽ' എന്ന യാത്രാവിവരണത്തിന്റെ രചയിതാവ് ആര്?
എം.പി. വീരേന്ദ്രകുമാർ
2. യമുനോത്രി യാത്രയിൽ എം.പി. വീരേന്ദ്രകുമാർ ആരോഗ്യപരമായ പ്രശ്‌നങ്ങൾ കാരണം യാത്രചെയ്തത് ഏതിലാണ്?
ഡോലിയിൽ
3. യമുനോത്രിയിലേക്കുള്ള 5 കി.മീ. സഞ്ചരിക്കാൻ എടുത്ത സമയം എത്രയാണ്?
മൂന്നു മണിക്കൂറിലേറെ
4. യമുനോത്രി ക്ഷേത്രത്തിന് സമീപമുള്ള പർവതത്തിന്റെ പേരെന്ത്?
ബന്ദർപൂഞ്ച് പർവതം
5. ബന്ദർപൂഞ്ച് പർവതത്തിന്റെ ഉയരം എത്ര മീറ്ററാണ്?
6,315 മീറ്റർ
6. ഡെറാഡൂണിൽ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം എത്ര കി.മീ ആണ്?
236 കി.മീ.
7. ശൈത്യകാലത്ത് യമുനോത്രിയിലെ താപനില എത്ര ഡിഗ്രിയിലും താഴെയാകാം?
പൂജ്യം ഡിഗ്രിയിലും താഴെ
8. എത്രാം നൂറ്റാണ്ടിലാണ് ജയ്‌പൂരിലെ മഹാറാണി ഗുലാരിയ യമുനോത്രീക്ഷേത്രം പണിതത്?
19-ാം നൂറ്റാണ്ടിൽ
9. യമുനോത്രീക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ്?
യമുനാദേവി
10. ഏതു വർഷത്തെ ഭൂചലനത്തിലാണ് യമുനോത്രീക്ഷേത്രം തകർന്നുപോയത്?
1923-ൽ
11. യമുനോത്രീക്ഷേത്രം ഏത് നദിയുടെ ഇടതുകരയിലാണ് സ്ഥിതിചെയ്യുന്നത്?
യമുനയുടെ
12. യമുനാദേവിയുടെ വിഗ്രഹം ഏത് മാർബിളിലാണ് നിർമ്മിച്ചിട്ടുള്ളത്?
കറുത്ത മാർബിളിൽ
13. യമുന ഉദ്ഭവിക്കുന്നത് ഏത് പർവതത്തിലെ ഹിമാനിയിൽനിന്നാണ്?
കാളിന്ദ് പർവതത്തിലെ സപ്തഋഷികുണ്ഡിലുള്ള വിസ്തൃതമായ ഹിമാനിയിൽനിന്ന്
14. കാളിന്ദ് പർവതം സമുദ്രനിരപ്പിൽനിന്ന് എത്ര മീറ്റർ ഉയരത്തിലാണ്?
4421 മീറ്റർ
15. ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന ഇടം ഏതു പേരിലാണ് അറിയപ്പെടുന്നത്?
ത്രിവേണീസംഗമം
16. ഗംഗയിൽ ചേരുന്നതിനിടയ്ക്ക് യമുന ഒഴുകുന്ന ഏകദേശ ദൂരം എത്ര കി.മീ ആണ്?
800 കി.മീ.
17. യമുനോത്രീക്ഷേത്രത്തിനു തൊട്ടുതന്നെ സ്ഥിതിചെയ്യുന്ന ഉഷ്ണജലപ്രവാഹമുള്ള കുണ്ഡ് ഏതാണ്?
സൂര്യകുണ്ഡ്
18. സൂര്യകുണ്ഡിലെ ഉഷ്ണജലപ്രവാഹത്തിന്റെ താപനില എത്ര ഡിഗ്രി ഫാരൻ ഹീറ്റാണ്?
190 ഡിഗ്രി ഫാരൻ ഹീറ്റ്
19. ദേവിക്ക് നിവേദിക്കുന്ന പ്രസാദമായി കരുതുന്നത് എന്താണ്?
സൂര്യകുണ്ഡിലെ വെള്ളത്തിൽ വെന്ത ചോറ് (അന്നം)
20. സൂര്യകുണ്ഡും മറ്റ് ഉഷ്ണജലപ്രവാഹങ്ങളും സ്ഥിതിചെയ്യുന്നത് ഏത് പർവതത്തിന്റെ സാനുക്കളിലാണ്?
ഗന്ധമാനപർവത സാനുക്കളിൽ
21. ഉഷ്ണജലപ്രവാഹങ്ങളിലെ വെള്ളത്തിന് ചൂട് നൽകുന്നത് എന്തിന്റെ സാന്നിധ്യമാണ്?
ഗന്ധകസാന്നിധ്യം
22. യമുനോത്രിയിൽ തപസ്സനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന മുനി ആര്?
അസിതമുനി
23. പ്രായാധിക്യം കാരണം ഗംഗാസ്നാനത്തിനായി ഗംഗോത്രിയിൽ പോകാൻ കഴിയാതെ വന്നപ്പോൾ ഗംഗ പ്രത്യക്ഷപ്പെട്ടത് എങ്ങനെയാണ്?
ഒരു കൊച്ചരുവിയായി യമുനോത്രിയിൽ
24. നവംബറിൽ ഹിമം പെയ്യാൻ തുടങ്ങിയാൽ യമുനോത്രി വീണ്ടും തുറക്കുന്നത് ഏതു മാസത്തിലാണ്?
ഏപ്രിൽ അവസാനത്തോടെ അല്ലെങ്കിൽ മെയ്‌മാസാരംഭത്തിൽ
25. ക്ഷേത്രവാതിൽ ഭക്തജനങ്ങൾക്കായി വീണ്ടും തുറക്കുന്നത് ഏത് പുണ്യദിനത്തിലാണ്?
അക്ഷയ-തൃതീയ ദിനത്തിൽ
26. 'യമുനോത്രിയുടെ ഊഷ്മളതയിൽ' എന്ന യാത്രാവിവരണം ഏത് കൃതിയിൽനിന്ന് എടുത്തതാണ്?
ഹൈമവതഭൂവിൽ
27. 'ബദരിയും പരിസരങ്ങളും' എന്ന പാഠഭാഗം ആരുടേതാണ്?
എസ്.കെ. പൊറ്റെക്കാട്ടിൻ്റേത്
28. എസ്.കെ. പൊറ്റെക്കാട്ടിന് ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച വർഷം ഏതാണ്?
1980
29. മലയാളകവിതയിലെ ആധുനികതാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച കവികളിൽ പ്രമുഖൻ ആര്?
അയ്യപ്പപ്പണിക്കർ
30. 'തുള്ളൽ' എന്ന ദൃശ്യകലയുടെ പ്രതിഷ്ഠാപകൻ ആരാണ്?
കുഞ്ചൻനമ്പ്യാർ
No comments:
Post a Comment