ഗൗളിജന്മം ക്വിസ് (ഗ്രേസി)
1. 'ഗൗളിജന്മം' എന്ന കഥയുടെ രചയിതാവ് ആര്?
ഗ്രേസി
2. കഥയിലെ പ്രധാന കഥാപാത്രങ്ങളായ ഗൗളികൾ എവിടെയാണ് പാർത്തിരുന്നത്?
നഗരത്തിലെ പ്രസിദ്ധമായ ഒരാശുപത്രിയിൽ
3. യാതനാനിർഭരമായ ആശുപത്രിജീവിതത്തെ ഗൗളികൾ എന്തിനോടാണ് ഉപമിച്ചത്?
ഒരു തുടർനാടകംപോലെ
4. യുവതിയുടെ കണ്ണുകളിൽ ആൺഗൗളി കണ്ടതും അസ്വസ്ഥനാക്കിയതുമായ ഭാവം എന്ത്?
ആരുടെ ഹൃദയത്തെയും ഈർന്നു മുറിക്കുന്ന ഒരു ശൂന്യത
5. മുറിയിലേക്ക് കടന്നുവന്ന സന്ദർശകയെ ആൺഗൗളി എങ്ങനെയാണ് വിശേഷിപ്പിച്ചത്?
ഇരുട്ട് കുത്തനെ പതിച്ചതുപോലെ
6. 'രോഗമില്ലാത്തവൻ രോഗിയെ സന്ദർശിക്കുന്നത് തൻ്റെ ആരോഗ്യതരംഗം കൊണ്ട് ആ പാവത്തെ വശക്കേടിലാക്കാനാണ്' എന്ന് പറഞ്ഞത് ആര്?
ആൺഗൗളി
7. സന്ദർശക യുവതിയോട് ഗർഭമുണ്ടെങ്കിൽ എന്തു ചെയ്യാനാണ് ഉപദേശിച്ചത്?
അങ്ങ് അബോർട്ട് ചെയ്യിച്ചേക്ക്
8. 'കഷ്ടംതന്നെ! സത്യം ഇത്ര നിർദ്ദയമായി പറയാവോ?' എന്ന് പ്രതിഷേധിച്ചത് ആര്?
പെൺഗൗളി
9. ബുധനാഴ്‌ച തെക്കുപടിഞ്ഞാറിരുന്ന് ഗൗളി ചിലച്ചാൽ മനുഷ്യർ വിശ്വസിക്കുന്ന ഫലം എന്ത്?
ബന്ധുമരണം നിശ്ചയം
10. 'തന്തയെത്തീനി എന്ന ബഹുമതി' യോടെ കുഞ്ഞ് വന്നാലുള്ള അവസ്ഥയെക്കുറിച്ച് പറഞ്ഞത് ആര്?
ആൺഗൗളി
11. സന്ദർശക മുറിയിൽനിന്ന് എഴുന്നേറ്റത് എന്ത് കാരണം പറഞ്ഞുകൊണ്ടാണ്?
ഡോക്‌ടർ റൗണ്ട്‌സിനു വരേണ്ട സമയമായതുകൊണ്ട്
12. സന്ദർശക പോയപ്പോൾ ചെറുപ്പക്കാരൻ്റെ ചുണ്ടുകൾ ഞരങ്ങി ചോദിച്ച ചോദ്യം എന്ത്?
എന്റെ കുഞ്ഞിനെ നീ കൊന്നുകളയുമോ?
13. 'സത്യത്തിൽ ഈ ചെറുപ്പക്കാരനെ കൊലയ്ക്കു കൊടുത്തത് ഈ ഭയങ്കരനാണ്' എന്ന് ആൺഗൗളി ഉദ്ദേശിച്ചത് ആരെയാണ്?
ഡോക്‌ടറെ
14. യുവാവ് മരിക്കാൻ പോകുന്നത് അപകടത്തിലെ പരിക്കുമൂലമല്ല, മറിച്ച് ഏത് അസുഖത്തിന് ചികിത്സ ലഭിക്കാത്തതുകൊണ്ടാണ്?
മഞ്ഞപ്പിത്തത്തിന്
15. ആൺഗൗളി തൻ്റെ മുൻ ജന്മത്തിൽ ആരെയായിരുന്നു എന്ന് അവകാശപ്പെട്ടു?
ഒരു കഥാകൃത്തിനെ
16. മുജ്ജന്മത്തിൽ താനൊരു കഥാകൃത്തായിരുന്നതിൻ്റെ ഏത് അഹന്തയാണ് തന്നെ ഗൗളിയാക്കിയത് എന്ന് ആൺഗൗളി പറഞ്ഞു?
എന്റെ കഥകൾ മലയാളത്തിലെ ഏറ്റവും മികച്ച കഥകളാണെന്ന് ഞാൻ അഭിമാനിച്ചു എന്ന അഹന്ത
17. 'ബോധോദയം ഉണ്ടാവണം' എന്ന് ആൺഗൗളി ഉപദേശിച്ചത് ആർക്കാണ്?
പെൺഗൗളിക്ക്
18. ബുദ്ധൻ പ്രാപഞ്ചികദുഃഖത്തിൻ്റെ കാരണം കണ്ടെത്താൻ വെടിഞ്ഞത് എന്തൊക്കെയാണ്?
കൊട്ടാരവും കിരീടവും കെട്ടിയ പെണ്ണിനെയും ഓമനപ്പുത്രനെയും
19. ബുദ്ധൻ കണ്ടെത്തിയ ബോധം അനുസരിച്ച് സർവദുഃഖങ്ങൾക്കും കാരണം എന്താണ്?
മമത
20. 'ഇത് കണ്ടെത്താനാണോ ആ പാവം രാജകുമാരൻ ഇക്കണ്ട ത്യാഗങ്ങളൊക്കെ സഹിച്ചത്?' എന്ന് ചോദിച്ചത് ആര്?
പെൺഗൗളി
21. 'അടുക്കളച്ചുവരുകൾക്കുള്ളിൽ കരിയും പുകയും പിടിച്ചു കിടക്കുന്ന പെണ്ണുങ്ങൾക്കുപോലും അറിയാമല്ലോ ഇത്' എന്ന് പെൺഗൗളി പറഞ്ഞത് എന്തിനെക്കുറിച്ചാണ്?
മമതയാണ് സർവദുഃഖങ്ങൾക്കും കാരണം എന്ന ബോധത്തെക്കുറിച്ച്
22. ചെറുപ്പക്കാരൻ മരിച്ചപ്പോൾ അയാളുടെ ചുണ്ടുകളിൽ പിടഞ്ഞുകൊണ്ടിരുന്ന സങ്കടം എന്ത്?
എൻ്റെ കുഞ്ഞ്! എൻ്റെ കുഞ്ഞ്!
23. ചെറുപ്പക്കാരൻ്റെ ആത്മാവിന് എന്ത് ഗതികേട് വരാൻ സാധ്യതയുണ്ട് എന്നാണ് പെൺഗൗളി ഭയപ്പെട്ടത്?
പിതൃലോകത്ത് പ്രവേശനം കിട്ടാതെ അലഞ്ഞു നടക്കേണ്ട ഗതികേട്
24. 'മറ്റൊരു ജീവിതം അവൾക്കായി കാത്തിരിക്കുന്നു' എന്ന് ഉറപ്പിച്ചു പറഞ്ഞത് ആര്?
ആൺഗൗളി
25. പെൺഗൗളി ആൺഗൗളിയുടെ ജീവിതത്തിൽനിന്ന് അപ്രത്യക്ഷയായത് എവിടെ കടന്നുകൂടാനാണ്?
ചെറുപ്പക്കാരിയുടെ ബാഗിലടുക്കിവച്ചിരിക്കുന്ന വസ്ത്രങ്ങൾക്കിടയിൽ
26. 'നിങ്ങളുടെ കുഞ്ഞുങ്ങളുടെ അമ്മയാവാൻ ഏത് പെൺഗൗളിക്കും കഴിയും' എന്ന് പറഞ്ഞത് ആര്?
പെൺഗൗളി
27. 'കിശോരലാൽ' എന്ന കഥാപാത്രം ആരുടേതാണ്?
പൊൻകുന്നം വർക്കിയുടെ കഥാപാത്രം
28. 'ദാർശനികവൈകാരികതയുടെ ഭാരമില്ലാതെ ഗ്രേസി എഴുതുന്നു' എന്ന് അഭിപ്രായപ്പെട്ടത് ആര്?
കെ.പി. അപ്പൻ
29. 'ഗൗളിജന്മം' എന്ന കഥയുടെ സവിശേഷതകളിലൊന്ന് ആഖ്യാനത്തിൽ മിന്നിമറയുന്ന എന്ത് ഭാവമാണ്?
ഹാസ്യം
30. കഥാകാരി ഗൗളികളുടെ വീക്ഷണകോണിലൂടെ കഥപറയാൻ തിരഞ്ഞെടുത്തതിൻ്റെ കാരണം എന്ത്?
കഥയ്ക്ക് ഒരു സവിശേഷത നൽകാൻ
No comments:
Post a Comment