പ്ലസ് വണ്‍ മലയാളം പാഠഭാഗങ്ങളിലെ ചില സന്ദര്‍ഭങ്ങള്‍ പഠിക്കാം
1. തന്‍റെ ജനം ഇരുളിനെ കീറിമുറിച്ച് ഉയര്‍ന്നു പറക്കുന്ന സ്വപ്നം ആയിരുന്നു അവന്‍റെ മനസ്സ് നിറയെ- ആരുടെ ?
ജോനാഥന്‍ ലിവിങ്ങ്സ്ടന്‍- കടല്‍കാക്ക
2. ഇത്തിരിപ്പോന്ന ഈ ജീവിതത്തില്‍ പിന്നെ എന്തിനാണ്നീ നമ്മുടെ മാനവും മര്യാദയും കളഞ്ഞു കുളിക്കുന്നത് ? ആര് ആരോട് പറയന്ന ഭാഗം ആണ് ഇത് ?
ജോനാഥന്‍ എന്ന കടല്‍കാക്കയോടു മുതിര്‍ന്ന കാക്ക പറയുന്ന വാക്കുകള്‍
3. കൂടുതല്‍ ദൂരത്തില്‍ പറക്കുന്നവനേ കൂടുതല്‍ ദൂരം കാണാനാവു എന്ന് വിശ്വസിച്ചത് ആര് ?
ജോനാഥന്‍ ലിവിങ്ങ്സ്ടന്‍- കടല്‍കാക്ക
4. പോന്‍ ചെമ്പകം പൂത്ത കരളിനു എന്ത് സംഭവിച്ചു എന്നു കവിതയില്‍ പറയുന്നു.
കരിഞ്ഞുപോയി
5. കറപിടിച്ച ചുണ്ടില്‍ തുളുമ്പിയിരുന്ന കവിതകള്‍ക്ക് എന്ത് സംഭവിച്ചു
വരണ്ടുപോയി
6. കനകമൈലാഞ്ചി നീരില്‍ തുടുത്ത വിരല്‍ തോടുമ്പോള്‍ എന്ത് സംഭവിക്കുന്നു ?
കിനാവ് ചുരക്കുന്നു
7. തുരുംമ്പ് പിടിച്ച വിജാഗിരി പോലുള്ള ശബ്ദം ആരുടെ ആയിരുന്നു ?
ഓര്‍മ്മയുടെ ഞരമ്പ് കഥയിലെ വൃദ്ധയുടെ
8. ഓര്‍മ്മയുടെ ഞരമ്പ് കഥയിലെ വൃദ്ധയുടെ രൂപം കഥാപാത്ര നിരൂപണം
തുരുംമ്പ് പിടിച്ച വിജാഗിരി പോലുള്ള ശബ്ദം - ചുക്കിച്ചുളിഞ്ഞ കഴുത്തില്‍ വയലറ്റ് നിറമുള്ള ഞരമ്പ് - കണ്ണട വെയ്ക്കുന്നു - തലയോട്ടി പാതിയും പുറത്തു കാണാം- ചില കറുത്ത മുടികള്‍ ഇപ്പോഴും ഉണ്ട്- വെപ്പ് പല്ല് സെറ്റ് പുറത്തേക്ക് ഉന്തി വരും- കഷായവും അരിഷ്ടവും കുടിക്കുന്നു- നേര്യത് വസ്ത്രം ധരിക്കുന്നു - മറവി ബാധിച്ചു -
9. ഓര്‍മ്മയുടെ ഞരമ്പ് കഥയില്‍ പരാമര്‍ശിക്കുന്ന മഹാകവി ആര് ?
വള്ളത്തോള്‍ നാരായണ മേനോന്‍
10. ഓര്‍മ്മയുടെ ഞരമ്പ് കഥയില്‍ വൃദ്ധ രാമന്‍ കുട്ടിക്ക് ഇടുവാന്‍ കരുതിയിരുന്ന പേര് ?
രാവീന്ദ്രനാഥ്
11. "ഒച്ചയെ ടുക്കാതെ പെണ്ണെ ..." വൃദ്ധ സൌമ്യതയോടെ ശാസിച്ചു - ആരെ ?
പത്മക്ഷിയെ
12. "ഓ എനിക്കിരിക്കട്ടെ കുറ്റം " ആരുടെ വാക്കുകള്‍
പത്മക്ഷിയുടെ
13. "എന്താ നോക്കുന്നത്?" അര്‍ഹിക്കുന്ന ആദരവ് കിട്ടാത്ത ഒരു യജമാനന്‍റെ ഈര്‍ഷ്യയോടെ അയാള്‍ ചോദിച്ചു - ആര്
ഓര്‍മ്മയുടെ ഞരമ്പ് കഥയിലെ ശ്രീജിത്ത്
14. സന്ദര്‍ശനം എന്ന കവിതയിലെ മുഖ്യ ഭാവങ്ങള്‍ ഏതെല്ലാം ?
പ്രണയം, വിഷാദം, ഏകാന്തത
15. സന്ദര്‍ശനം എന്ന കവിതല്‍ തിക്തവര്‍ത്തമാന ഭാവങ്ങള്‍ സൂചിപ്പിക്കാന്‍ കവി ഉപയോഗിക്കുന്ന പദങ്ങള്‍ ഏതെല്ലാം ?
മരണവേഗം , വണ്ടി , നഗരവീഥി, മദിര, നരക രാത്രി , സത്രച്ചുമരുകള്‍
16. സന്ദര്‍ശനം എന്ന കവിതയില്‍ മരണവേഗം , വണ്ടി , നഗരവീഥി, മദിര, നരക രാത്രി , സത്രച്ചുമരുകള്‍ - ഈ വാക്കുകള്‍ നല്‍കുന്ന ഭാവം എന്ത് ?
നിറപ്പകിട്ട് ഇല്ലാത്ത ലോകം , വര്‍ത്തമാന കാലത്തിന്‍റെ പാരുഷ്യം , തീവ്ര വിഷാദം, നാഗരികത, അന്യവല്‍ക്കരണം
17. തൊണ്ടയില്‍ പിടയുന്ന ഏകാന്തരോദനം - ഈ പ്രയോഗത്തിന്‍റെ ധ്വനി എന്ത് ?
സ്വതന്ത്രമായ ആത്മസക്ഷതകാരം സാധ്യമാകാതെ പോകുന്നതിലുള്ള നഷ്ട്ടബോധം , രോദനത്തിലെ ഏകാന്തത അയാളുടെയും ഏകാന്ത ആണ്, പിടച്ചില്‍, രോദനം എന്നിവ മരണത്തിന്‍റെ ഓര്‍മ്മയാണ്, വരണ്ട സമൂഹത്തില്‍ നിലവിളിക്കാന്‍ പോലും ആവാത്ത അവസ്ഥ തുടങ്ങിയ ധ്വനികള്‍ കണ്ടെത്താം
18. സ്ത്രീ പദവി: ഇന്നലെ ഇന്ന്‍ നാളെ - വിഷയത്തില്‍ ഉപന്യാസം- സൂചനകള്‍
സ്ത്രീകള്‍ രണ്ടാം നിരയിലേക്ക് മാറ്റപ്പെടുന്ന സാഹചര്യങ്ങള്‍- സ്ത്രീകളുടെ പദവിയെ സംബന്ധിച്ച പരമ്പരാഗത കാഴ്ചപ്പാട്- സാമൂഹിക മുന്നേറ്റത്തില്‍ സ്ത്രീ പങ്കാളിത്തം- കുടുംബ ചുമതലയിലെ വിവേചനം- അവഗണനകള്‍- ചൂഷണങ്ങള്‍ - വിജയം വരിച്ച വനിതകള്‍ - തുടങ്ങിയവ വിവരിക്കാം
19. ഓര്‍മ്മയുടെ ഞരമ്പ് എന്ന കഥയില്‍ വിഷയമാകുന്ന വിവിധ സ്വതന്ത്ര്യം ഏതെല്ലാം ?
ദേശ സ്വതന്ത്ര്യം- (ബ്രിട്ടിഷ് കാലഘട്ടം), സ്ത്രീ സ്വതന്ത്ര്യം, ആവിഷ്കാരം സ്വതന്ത്ര്യം (സ്വന്തം പേരില്‍ കഥ പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ല ), വ്യക്തി സ്വതന്ത്ര്യം ( ഭര്‍ത്താവിന്‍റെ താല്‍പ്പര്യം )
20. ഓര്‍മ്മയുടെ ഞരമ്പ് എന്ന കഥ എഴുതിയത് ?
കെ ആര്‍ മീര
No comments:
Post a Comment