UGC,NET,SET,TET,PSC,UPSC,BA,MA,PLUS TWO,SCHOOL STUDENTS USEFUL STE

നിങ്ങളുടെ ഭാഷയിൽ ഈ സൈറ്റ് വായിക്കാൻ കഴിയും. Google വിവർത്തനം ഉപയോഗിക്കുക. आप इस साइट को अपनी भाषा में पढ़ सकते हैं। कृपया Google अनुवाद का उपयोग करें। Maaari mong basahin ang site na ito sa iyong wika. Mangyaring gamitin ang google translate.You can read this site in your language. Please use google translate. يمكنك قراءة هذا الموقع بلغتك. الرجاء استخدام مترجم جوجل.

.

Saturday 2 May 2020

ഉൽക്കാപതനത്തിന്റെ ഫലമായി രൂപംകൊണ്ട ഇന്ത്യയിലെ ഏക തടാകം ഏത് ?

ലോണാർ തടാകം

കൂടുതൽ അറിവിന് ...‌. ,// ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ലോനാറിലുള്ള ഒരു തടാകമാണ് ലോനാർ ഗർത്ത തടാകം അല്ലെങ്കിൽ ലോനാർ ഗർത്തം. പുരാതനകാലത്ത്‌ ഒരു ചിന്നഗ്രഹം പതിച്ചാണ് ഇത് രൂപം കൊണ്ടത്‌. തടാകത്തിൽ ഉപ്പ് കലർന്ന വെള്ളമാണ്.കൃഷ്ണശിലയിൽ തീർക്കപ്പെട്ടിരിക്കുന്നതും ഉപ്പുവെള്ളം നിറഞ്ഞതുമായ ലോകത്തെ ഒരേയൊരു തടാകം എന്നാണ് ലോനാർ തടാകം വിളിക്കപ്പെടുന്നത്. ചരിത്രാതീത കാലത്ത് കൂറ്റൻ ഒരു ഉൽക്ക വന്നുപതിച്ചതേത്തുടർന്നുണ്ടായ ഗുഹാമുഖമാണ് ലോനാർ. ഏതാണ്ട് 52000 വർഷങ്ങൾ മുമ്പാണ് ഇത് സംഭവിച്ചത് കാലങ്ങൾ കഴിഞ്ഞുപോയതോടെ ഈ ഗുഹാമുഖം ഒരു തടാകമായി രൂപപ്പെടുകയായിരുന്നു. കനത്ത കാടിനാൽ ചുറ്റപ്പെട്ടുകിടക്കുകയാണ് ലോനാർ തടാകമിന്ന്. ഈ കാടുകളിൽ നിരവധി പക്ഷിമൃഗാദികളെ കാണാം. മൂങ്ങ, താറാവ്, മയിൽ തുടങ്ങിയവയാണ് ഇവിടെ അധികമായും കാണപ്പെടുന്ന പക്ഷികൾ. തടാകത്തിനുള്ളിൽ ജീവജാലങ്ങളോ സസ്യലതാദികളോ ഇല്ല. മനോഹരമായ ലേക്കിനരികിൽ സായന്തനം കാണാനായി മാത്രം നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. മൂന്ന് കിലോമീറ്റർ അകലത്തിലായി കമൽജ മാതാ ക്ഷേത്രവും ലോനാർ സരോവരവും കാണാം .

No comments:

Post a Comment