എം.ആർ. രേണുകുമാർ രചിച്ച കാവ്യ സമാഹാരമാണ് കൊതിയൻ. 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കു ലഭിച്ചു. പ്രദീപൻ പാമ്പിരിക്കുന്നിന്റെ ഓർമയ്ക്കാണ് ഈ കാവ്യസമാഹാരം കവി സമർപ്പിച്ചിരിക്കുന്നത്.
കാണുന്നുണ്ടനേകക്ഷേത്രങ്ങൾ, ഒറ്റയ്ക്കൊരുവൾ, വെള്ളപ്പൊക്കം, ആണമ്മിണി, കാലപ്പാമ്പ്, വാരിവാരിപ്പിടിക്കും ഒച്ചയനക്കങ്ങൾ തുടങ്ങി 41 കവിതകളാണ് ഈ സമാഹാരത്തിലെ കവിതകൾ. ചരിത്ര ധർമവും ചരിത്രത്തിലെ കാവ്യധർമവും ഏറ്റെടുക്കുന്നതിലൂടെ രേണുകുമാറിന്റെ കവിത ലാവണ്യത്തിന്റെ ഒരു പുതിയ രാഷ്ട്രീയവുംകൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്.അസ്വസ്തമായ ഈ ലാവണ്യ സങ്കൽപ്പം ഭാഷയിൽ സൃഷ്ടിക്കുന്ന ഭാവുകത്വം അവഗണിക്കാനാവാത്തവിധം കരുത്തുള്ളതാണെന്ന് ഈ കവിതയിലൂടെ കടന്നുപോകുന്ന അനുവാചകർക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് അവതാരികയിൽ ടി.ടി. ശ്രീകുമാർ കുറിക്കുന്നു.
മറ്റു കൃതികള്‍
- അരസൈക്കിൾ (ബാലസാഹിത്യം)
- നാലാംക്ലാസിലെ വരാൽ
- ഞാറുകൾ-മലയാളത്തിലെ ദലിത് കഥകൾ.
- പച്ചക്കുപ്പി
- വെഷക്കായ
- മുഴുസൂര്യനാകാനുള്ള ശ്രമങ്ങൾ
- പൊയ്കയിൽ യോഹന്നാൻ
- അയ്യങ്കാളി ജീവിതവും ഇടപെടലുകളും
- കൂട്ടുകൂടുന്ന കഥകൾ (ബാലസാഹിത്യം)
- മുഴുസൂര്യനാകാനുള്ള ശ്രമങ്ങൾ
- കൊതിയൻ
പുരസ്കാരങ്ങള്‍
- കഥാവിഭാഗത്തിൽ മികച്ച പുസ്തകത്തിനുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം നാലാംക്ലാസിലെ വരാൽ എന്ന കൃതിയിലൂടെ 2009ൽ നേടി.
- വെഷക്കായ യ്ക്ക് 2008 ലെ എസ്.ബി.ടി കവിതാപുരസ്കാരം
- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 -കൊതിയൻ എന്ന കൃതിക്ക്
No comments:
Post a Comment