UGC,NET,SET,TET,PSC,UPSC,BA,MA,PLUS TWO,SCHOOL STUDENTS USEFUL STE

നിങ്ങളുടെ ഭാഷയിൽ ഈ സൈറ്റ് വായിക്കാൻ കഴിയും. Google വിവർത്തനം ഉപയോഗിക്കുക. आप इस साइट को अपनी भाषा में पढ़ सकते हैं। कृपया Google अनुवाद का उपयोग करें। Maaari mong basahin ang site na ito sa iyong wika. Mangyaring gamitin ang google translate.You can read this site in your language. Please use google translate. يمكنك قراءة هذا الموقع بلغتك. الرجاء استخدام مترجم جوجل.

.

Saturday, 19 August 2023

കായലരികത്ത് -

 കായലരികത്ത് 


കായലരികത്ത്  വലയെറിഞ്ഞപ്പോൾ

വള കിലുക്കിയ സുന്ദരീ

പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ

ഒരു നറുക്കിനു ചേർക്കണേ

(കായലരികത്ത്...)


കണ്ണിനാലെന്റെ കരളിനുരുളിയിൽ

എണ്ണ കാച്ചിയ നൊമ്പരം (2)

ഖൽബിലറിഞ്ഞപ്പോൾ ഇന്നു ഞമ്മളു

കയറു പൊട്ടിയ പമ്പരം

ചേറിൽ നിന്നു ബളർന്നു പൊന്തിയ

ഹൂറി നിന്നുടെ കയ്യിനാൽ - നെയ്‌

ചോറു വെച്ചതു തിന്നുവാൻ

കൊതിയേറെ ഉണ്ടെൻ നെഞ്ചിലായ്‌

(ചേറിൽ നിന്നു... )


വമ്പെഴും നിന്റെ പുരികക്കൊടിയുടെ

അമ്പുകൊണ്ടു ഞരമ്പുകൾ

കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ

കമ്പിപോലെ വലിഞ്ഞുപോയ്‌

(വമ്പെഴും... )


കുടവുമായ്‌ പുഴക്കടവിൽ വന്നെന്നെ

തടവിലാക്കിയ പൈങ്കിളി

ഒടുവിലീയെന്നെ സങ്കടപ്പുഴ

നടുവിലാക്കരുതിക്കളീ

(കുടവുമായ്‌... )


വേറെയാണു വിചാരമെങ്കിലു

നേരമായതു ചൊല്ലുവാൻ

വെറുതെ ഞാനെന്തിനെരിയും വെയിലത്തു

കയിലും കുത്തി നടക്കണ്‌

(വേറെയാണു... )


കായലരികത്ത് വലയെറിഞ്ഞപ്പോൾ

വള കിലുക്കിയ സുന്ദരീ

പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ

ഒരു നറുക്കിനു ചേർക്കണേ


കായലരികത്ത് -വിശകലന സൂചനകള്‍

  • ചിത്രം:നീലക്കുയില്‍(
  • ഗാനരചന: പി ഭാസ്കരന്‍ 
  • സംഗീതം : കെ രാഘവന്‍ 
  • ആലാപനം‌ : കെ രാഘവന്‍ 
  • സംവിധാനം : പി ഭാസ്കരന്‍,രാമുകാര്യാട്ട്
  • ഉറൂബിൻ്റെ കഥയെ ആസ്പദമാക്കി പി ഭാസ്കരനും രാമുകാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത  ചാത്തപ്പന്‍റെ മകൾ നീലിപ്പുലിയുടെയും ശ്രീധരൻ മാസ്റ്ററുടെയും ദുരന്തവസായിയായ പ്രണയകഥയാണ്  നീലക്കുയിൽ. 
  • 1954 ഒക്ടോബർ 22ന് ചിത്രം പുറത്തിറങ്ങി. 
  • ഒരു പുലയ പെണ്ണ് സവർണ്ണ ഹിന്ദുവുമായുള്ള പ്രണയകഥ പറയുന്ന സിനിമയിൽ ഈ മാപ്പിളപ്പാട്ടിന്‍റെ സംഗത്യമെന്താണ് ? പാട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടും ആരും ചോദിക്കാതിരുന്ന ചോദ്യം.
  • 1938 മുതൽ 1954 വരെയുള്ള സിനിമകൾ  (ബാലൻ മുതൽ നീലക്കുയിൽ വരെ) 38 സിനിമകളിലെ 468 പാട്ടുകൾക്ക് ശേഷമാണ് നാട്ടുമൊഴികളുടെ ഈണമുള്ള ഒരു പാട്ട് ആദ്യമായി മലയാളക്കരയിൽ എത്തുന്നത്.
  • ഹാസ്യ ഗാനമായി കരുതുന്ന ഈ പാട്ട് ഒന്നാന്തരം പ്രണയഗാനം കൂടിയാണ്.
  • സുന്ദരിയുടെ കണ്ണേറ് കരളിന് ഉരുളിയിൽ എണ്ണ കാച്ചിയ നൊമ്പരം.
  • ആ പ്രണയം ഹൃദയത്തിൽ തട്ടിയപ്പോൾ കാമുകൻ കയറു പൊട്ടിയ പമ്പരം.
  • അവളുടെ പുരികം വളച്ചുള്ള നോട്ടം ഏറ്റപ്പോൾ അയാൾ കബോടിഞ്ഞ ശീല കുടയുടെ വളഞ്ഞ കമ്പി പോലെയായി.
  • കുടവുമായി പുഴക്കടവിൽ വന്ന തടവിലാക്കിയ അവൾ സങ്കടപ്പെടുകയുടെ നടുവിൽ ആക്കുമോ എന്ന ഭയം.
  • ഒടുവിൽ വേറെയാണ് വിചാരം എങ്കിൽ അത് പറയാൻ നേരമായി എന്ന് തുറന്നു പറയുന്നു.
  • വെറുതെ എരിയും വെയിലത്ത് കൈയും കുത്തിയുള്ള നടപ്പ് ആക്കരുത്.
  • മാപ്പിളപ്പാട്ടിനെ മലയാളിയുടെ മനസ്സിലേക്കും മലയാളിയെ മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലേക്കും ഈ പാട്ട് കൂട്ടിക്കൊണ്ടുപോയി. വി .ടി മുരളി- നിരീക്ഷണം.
  • പാട്ടിനുള്ളിലെ മാപ്പിള സ്വത്വത്തിന്റെ ഭാഷ, നൊമ്പരം, പമ്പരം, ചേറ് ,നെയ്ച്ചോറ് , കമ്പും കമ്പിയും, വെയിലും കായലും അടങ്ങുന്ന കേരള സംസ്കാര ചിഹ്നങ്ങൾ .
  • നീലക്കുയിലിന് അമരത്വമേറിയ നവോത്ഥാനത്തിന്റെ കൊടിയടയാളമായ മതേതര പ്രണയ ചിന്തയും ഒപ്പം ചേർന്നു നിൽക്കുന്ന കലർപ്പില്ലാത്ത കേരളീയ സ്വത്വവും ആണ് കായലിരികത്തെ വളകിലുക്കത്തിന് വീണ്ടും വീണ്ടും കാതോർത്തിരിക്കാൻ തലമുറകളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്.


Sunday, 18 June 2023

A I ക്യാമറ നിങ്ങള്‍ക്ക് പിഴ നല്‍കിയോ ? അറിയാന്‍ മാര്‍ഗ്ഗം ഉണ്ട് !

 A I ക്യാമറ നിങ്ങള്‍ക്ക് പിഴ നല്‍കിയോ ? അറിയാന്‍ മാര്‍ഗ്ഗം ഉണ്ട് ! അതിനായി ഈ സൈറ്റ് ഉപയോഗിക്കുക. https://echallan.parivahan.gov.in/index/accused-challan . മോട്ടോര്‍ വാഹന വിഭാഗം ,പരിവാഹന്‍ സൈറ്റ്.

ഇത് പരിശോധിക്കുന്നത്തിന് നിങ്ങള്‍ക്ക് ,

  1. നിങ്ങളിടെ വാഹനത്തിന്‍റെ നമ്പര്‍,
  2.  വാഹനത്തിന്‍റെ എഞ്ചിന്‍ നമ്പര്‍ അവസാന അഞ്ച് ആക്കം
 അല്ലെങ്കില്‍

      2 ചെയിസ്  നമ്പര്‍ അവസാന അഞ്ച് ആക്കം 

എന്നിവ അറിഞ്ഞാല്‍ മതി.

 സൈറ്റില്‍   നിങ്ങള്‍ക്ക് പിഴ കാണിക്കാം പക്ഷെ അത് വെരിഫിക്കേഷന്‍ സമയത്ത്  ഒഴിവാക്കപ്പെടാം. അതിനാല്‍  കൃത്യമായ അറിയിപ്പ് കിട്ടുന്നത് വരെ പരിശോധനക്കുള്ള  ഒരു മാര്‍ഗ്ഗം ആയി മാത്രം ഇതിനെ കരുതാം.

Sunday, 9 April 2023

പ്ലസ്‌ ടു കഴിഞ്ഞു , ഇനി ? ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്

 ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്

ചിത്ര, ശില്പകലകളില്‍ താത്പര്യമുള്ളവര്‍ക്ക് ഈ രംഗത്ത് നേടാവുന്ന അക്കാദമിക് യോഗ്യതയാണ് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്. പ്ലസ്ടുവിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. പെയിന്റിങ്, അപ്ലൈഡ് ആര്‍ട്ട്, സ്‌കള്‍പ്ചര്‍, കമേഴ്‌സ്യല്‍ ആര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെഷലൈസ് ചെയ്യാനുള്ള അവസരവും കിട്ടും. ഇതോടൊപ്പം ആനിമേഷന്‍, മള്‍ട്ടിമീഡിയ, ഗ്രാഫിക്‌സ് മുതലായവയും പഠിച്ചാല്‍ അതിവിശാലമായ തൊഴിലവസരങ്ങളാണ് തുറന്നുകിട്ടുക.

കേരളത്തില്‍ ശ്രീശങ്കരാചാര്യ, കലിക്കറ്റ്, എം.ജി., കേരള സര്‍വകലാശാലകളില്‍ കുറഞ്ഞ ചെലവില്‍ കലാപഠനത്തിനുള്ള സൗകര്യമുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി കേന്ദ്രത്തില്‍ നടത്തുന്ന പെയിന്റിങ് ബി.എഫ്.എ. കോഴ്‌സിന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിലാസം: Sree Sankaracharya, University of Sanskrit, Kalady (PO), Ernakulam 683 574. Ph: 04842463380.

എം.ജി. യൂണിവേഴ്‌സിറ്റിക്കു കീഴില്‍ തൃപ്പൂണിത്തുറയിലുള്ള ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ. വിഷ്വല്‍ ആര്‍ട്‌സ് (4 വര്‍ഷം), എം.എഫ്.എ. (2 വര്‍ഷം) എന്നീ കോഴ്‌സുകളുണ്ട്. വിലാസം: RLV College of Music and Fine Arts, Thrippunithura, Ernakulam. Ph: 04842779757. ചങ്ങനാശ്ശേരിയിലെ സെന്റ്‌ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എ. ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവ പഠിപ്പിക്കുന്നു.

കലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ തൃശ്ശൂരിലുള്ള ഗവ. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ബി.എഫ്.എ. കോഴ്‌സ് ചെയ്യാന്‍ സൗകര്യമുണ്ട്. ഫോണ്‍: 0487-2323060. കേരള സര്‍വകലാശാലയിലെ തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ., എം.എഫ്.എ. കോഴ്‌സുകളുണ്ട്. ഫോണ്‍: 2322028. മാവേലിക്കരയിലെ രാജാരവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലും ബി.എഫ്.എ. കോഴ്‌സുണ്ട്. ഫോണ്‍: 0479-2341199.

പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തില്‍ മ്യൂറല്‍ പെയിന്റിങ് പഠിക്കാം. ഫോണ്‍: 0468-2319740.

വിശ്വഭാരതി: മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാല കലാപഠനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ്. 3 വര്‍ഷത്തെ ബി.എഫ്.എ. ഓണേഴ്‌സ് കോഴ്‌സും 2 വര്‍ഷത്തെ എം.എഫ്.എ. കോഴ്‌സും ഇവിടെയുണ്ട്. പെയിന്റിങ്, മ്യൂറല്‍, സ്‌കള്‍പ്ചര്‍, ഗ്രാഫിക് ആര്‍ട്ട്, ഡിസൈന്‍, ഹിസ്റ്ററി ഓഫ് ആര്‍ട്ട് എന്നിവയിലാണ് പ്രവേശനം. എസ്.എസ്.എല്‍.സി.യും അഭിരുചിയുമുള്ളവര്‍ക്ക് ഇവിടെ പ്രവേശനം കിട്ടും. കൂടാതെ നിരവധി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇവിടെയുണ്ട്. 

Friday, 7 April 2023

TIRUVALLUVAR- S. Maharajan-Sahitya Akademi publication book introduction

 Though Tiruvalluvar lived about 2000 years ago, it does not seem he is dead. He is a contemporaneous presence in the Tamil country, influencing men’s thoughts and urging them to bring their conduct into greater and greater conformity with the high ideals heset before them. None would disagree that he has shaped Tamil literature as no other Tamil has done. He has dominated the intellectual and literary landscape of Tamil Nadu, and never since his time has any man risen to the moral and spiritual height that came to him. There was no one like him before or since. Except, perhaps, Kambar. He came to think, surely, of mankind as including persons who spoke other languages than Tamil. He taught in the same language as Plato or Aristotle, Confucius or Rousseau did in respect of ideas, in respect of conceptions of right and justice. 

What did he think of mankind? And what does it matter what he thought of mankind? It matters because therein resides the quintessence for prosperity and peace in the social order, a quest, which still eludes us. If he was right, the rest of us were wrong. Tiruvalluvar’s mind is so extraordinary that we would feel grateful and thrilled to see human life through his eyes. He contemplates the grand spectacle of the phenomenon of Man in its earthly and cosmic contexts and sees it in all its totality in the clear day-light of unclouded faith. He locates whatever makes for disharmony in personal relationships and maps out a detailed code of conduct, which would bring about harmony within the individual and harmony without. He focusses on the emotional reverberations caused by human conduct on every aspect of human relationship, between, say, son and father, husband and wife, citizen and State, and Soul and God. As one visualises the architectonics of the Tirukkural with its 133 Chapters and 1330 Kurals, and as one grasps it whole, one is reminded of Arnold’s description of a Poet:—

Leaned on his gate, he gazes, tears

 are in his eyes, and in his ears

 the murmur of a thousand years,

 before him he sees life unroll,

 a placid and continuous whole.

Not only does Valluvar see life unroll as a continuous whole, but also does he see with the eyes of a Seer what impedes the further evolution of Man and how the impediments can be removed. He has eyes that miss nothing, eyes that can twinkle with humour and wit, sarcasm and mischief, eyes which glow with righteous indignation and sparkle with certain and lofty wisdom, eyes which can make men fidget and women blush, eyes which grow misty with tears for the poor and sting the wicked.

Apart from his effort to embrace the human condition in its totality, he communicates his luminous insights in the pure perfection of poetry. He achieves supreme emotional effects, sometimes through drama and sometimes through lyric. He is a cunning technician, who, by prodigious self-restraint and artistic vigilance, super-charges his words with meaning and achieves an incredible terseness and an irreducible density. His commentators have, therefore, to squeeze every word and persuade it to yield its last drop of meaning. The success of each commentator has depended also upon the expertise, which he has brought to bear upon the original Dr. Albert Schweitzer in his book on “Indian Thought and its Development,” appraises the Tirukkural and observes, “There hardly exists in the literature of the world a collection of maxims, in which we find such lofty wisdom”. M. Ariel, the great French Savant, in a letter to Burnouf, published in the Journal Asiatique (November-December 1848) speaks of Tiruvalluvar’s great work as

“a masterpiece of Tamil literature, one of the highest and purest expressions of human thought”. Again, he says:—“That which above all is wonderful in the Kural is the fact that its author addresses himself, without regard to castes, peoples or beliefs, to the whole community of mankind; the fact that he formulates sovereign morality and absolute reason; that he proclaims in their very essence, in their eternal abstractedness, virtue and truth; that he presents, as it were, in one group, the highest laws of domestic and social life; that he is equally perfect in thought, in language and in poetry, in the austere metaphysical contemplation of the great mysteries of the Divine Nature as in the easy and graceful analysis of the tenderest emotions of the heart”. The Italian Jesuit missionary, Fr. Beschi (De. 1742) translated most of the Kurals into Latin, and in his commentary, he compared the Kurals of Tiruvalluvar with the maxims of Seneca. The celebrated Englishman, Dr. G. U. 

Pope translated the Kural into English and published the same in 1886. In his introduction to the English translation, Dr. Pope has compared the Tirukkural to Propertius and to Martial and the Latin elegiac verse. In his commentary on the Kural Dr. Pope has quoted analogous passages from authors like Horace, Aeschyles, Dante, Shakespeare, Brownning, Wordsworth, Manu, Burgin and Catullus and adds that what Archbishop Trench said of Saint Augustin is equally true of Tiruvalluvar:—“He abounds in short and memorable, and if I might so call them, epigrammatic sayings, concentrating with a forceful brevity, the whole truth, which he desires to impart, into some single phrase, forging it into a polished shaft at once pointed to pierce, and barbed that it shall not lightly drop from the mind and memory”.

 Poetess Avvayar, who is reputed to have been the sister of Tiruvalluvar and who must consequently have watched Valluvar in his songsmithy, says in a Tamil song:—“Valluvar bores an atom, pours the seven seas into its cavity, and cutting the atom, offers its cross-section to us in the shape of the Kural”. * Rightly has Dr. G. U. Pope hailed Tiruvalluvar as the “Bard of Universal Man” and here are the songs in which Dr. Pope celebrates the universality of Tiruvalluvar:

Sunday, 2 April 2023

Kane Stuart Williamson ,And his Cricket Life

 Kane Stuart Williamson  is a New Zealand cricketer who is currently the captain of the New Zealand national team in limited overs cricket. On 27 February 2023, Williamson became the all-time leading runscorer for New Zealand in test cricket.  He is a right-handed batsman and an occasional off spin bowler.

Williamson made his first-class cricket debut in December 2007. He made his U-19 debut against the touring Indian U-19 team the same year and was named captain of the New Zealand U-19 team for the 2008 U-19 Cricket World Cup. He made his international debut in 2010. Williamson has represented New Zealand at the 2011, 2015 and 2019 editions of the Cricket World Cup and 2012, 2014, 2016 and 2021 editions of the ICC World Twenty20. He made his full-time captaincy debut for New Zealand in the 2016 ICC World Twenty20 in India. He captained New Zealand at the 2019 Cricket World Cup, leading the team to the final and winning the Player of the Tournament award in the process. On 31 December 2020, he reached a Test batting rating of 890, surpassing Steve Smith and Virat Kohli as the number one ranked Test batsmen in the world. He was nominated for the Sir Garfield Sobers Award for ICC Male Cricketer of the Decade, and the award for Test cricketer of the decade. Ian Chappell and Martin Crowe have ranked Williamson among the top four or five Test cricket batsmen, along with Joe Root, Steve Smith, and Virat Kohli of the current era.

Williamson was the only New Zealander to be named in the ICC Test Team of the Decade (2011–2020).The late former New Zealand cricketer, Martin Crowe, noted that, "we're seeing the dawn of probably our greatest ever batsman" in Williamson. In June 2021, he captained New Zealand to win the inaugural ICC World Test Championship, the first ICC trophy the team won since winning the 2000 ICC KnockOut Trophy. In November 2021, he led New Zealand to the final of the ICC T20 World Cup.

Williamson scored 161 not out against West Indies in June 2014, his second century of the series and helped secure a rare away Test series victory for his side. He finished as the leading overall run scorer in the series with 413 runs, and was denied a double century only by rain, which encouraged skipper Brendon McCullum to declare in the interest of obtaining a result in the match. He was also reported for a suspect bowling action in April 2014, but was cleared in December 2014. His illegal bowling action started after he left high school in order to get a faster release and turn on the ball. His new action essentially reverts him to his action in high school, with a more side-on approach and less wrist and elbow deviation. He was also named as captain ahead of the ODI and Twenty20 series against Pakistan as Brendon McCullum was rested.

Williamson scored 100 off 69 balls against Zimbabwe at Bulawayo, which at the time was the second fastest century by a New Zealander in a One-Day International. He also established one of the most potent top-order partnership with Ross Taylor, with Williamson himself being the most prolific number-three batsman for the national side since former captain Stephen Fleming. As a fielder, his position is predominantly at gully.

In 2015, he started with 69 and 242* against Sri Lanka, with two catches in the field in a man-of-the-match performance. On 3 February 2015, he scored the 99th ODI century in the New Zealand's history, against Pakistan; Ross Taylor scored the 100th in the same match. He also scored over 700 runs before the 2015 Cricket World Cup in the first two months of the calendar year. On 17 June 2015 he became the fifth-fastest batsmen and fastest New Zealander to score 3,000 runs, getting them in just 78 innings. On 15 November 2015 Williamson and Taylor became the first pair of away batsmen to each score 2nd innings centuries at WACA Ground in Perth.

In December 2015, during the second Test against Sri Lanka, Williamson broke the record for the most Test runs scored in a calendar year by a New Zealander, with 1172 runs. He also ended 2015 with 2692 runs, the highest total across all forms of international cricket for the year, and third highest total in a single year.

Saturday, 11 March 2023

കണ്ണാടി കാണ്മോളവും -പ്ലസ്‌ ടു മലയാളം-പാഠഭാഗം -ആശയം

  •  മഹാഭാരതം സംഭവപർവത്തിലാണ് ശകുന്തളോപാഖ്യാനമുള്ളത്.
  • വൈശമ്പാ യനൻ ജനമേജയന്‍റെ ആവശ്യപ്രകാരം കുരുവംശത്തിന്‍റെ മഹത്ത്വത്തെക്കുറിച്ച് വർണിക്കുന്നു. ഇവിടെയാണ് ശാകുന്തളം കഥ പ്രതിപാദിക്കുന്നത്. 
  • ദുഷ്ഷന്തന്‍റെ സദ്ഭരണം, നായാട്ട്, കിതപോവന വർണന, മേനകാ പ്രഷണം, ശകുന്തളയുടെ ജനനകഥ, ഗാന്ധർവവിവാഹം, ശകുന്തളയെ സ്വീകരിക്കൽ എന്നിവയാണ് വ്യാസ ഭാരതത്തിലുള്ളത്. 
  • ശകുന്തളോപാഖ്യാനത്തിൽ എഴുത്തച്ഛൻ സാമാന്യമായി വ്യാസ ഭാരതത്തെ പിന്തുടരുകയായിരുന്നു. 
  • ശകുന്തളയോടുള്ള ദുഷ്ഷന്തന്‍റെ ശകാരവാക്കുകളോടെയാണ് ഈ കാവ്യഭാഗം ആരംഭിക്കുന്നത്.

പാഠഭാഗം 

"ധാർഷ്ട്യമെത്രയും പാരമുണ്ടു നാരികൾക്കെന്നു

 കേട്ടുകേളിയേയുള്ളൂ കണ്ടിട്ടില്ലവം മൂന്നം.

"ഇല്ലാത്ത വലുപ്പം ഭാവിക്കുന്ന സ്വഭാവം സ്ത്രീകൾക്ക് അധികമുണ്ടെന്ന് കേട്ടി ട്ടേയുള്ളൂ. ഇതുപോലെ മുമ്പ് കണ്ടിട്ടില്ല.

കുലടയായ നീ വന്നെന്നോടു കുലീനയെ

ന്നലസാലാപം ചെയ്തതഖിലമലമലം

 വഴിപിഴച്ചവളായ നീ എന്റെ മുന്നിലെത്തി കുലസ്ത്രീയെന്ന് ഭാവിച്ച് വല്ലതും പറഞ്ഞുകൊണ്ടിരിക്കുന്നത് മതിയാക്കുക.

സുവർണമണി മുക്താഭരണവസ്ത്രാദിക-

 ളുവന്നു തരുവൻ ഞാൻ നിനക്കു വേണ്ടുവോളം.

സ്വർണവും രതനങ്ങളും മുത്തുകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും നിനക്ക് ഞാൻ വേണ്ടുവോളം സ്നേഹത്തോടെ നൽകാം.

പിന്നെ നീ നിനക്കൊത്ത ദിക്കിനു പൊയ്ക്കൊള്ളണം, 

നിന്നിനിക്കാലം കളഞ്ഞിടാ വെറുതെ നീ.

അവ വാങ്ങി, സമയം കളയാതെ ഇവിടെനിന്ന് നിനക്കിഷ്ടമുള്ളിടത്തേക്ക് പൊയ്ക്കൊള്ളുക.

 കോകിലനാരിപോലെ നീ പരഭൃതയല്ലോ , 

പോക വൈകാതെ നിന്നെക്കാൺകയിലിച്ചയില്ല."

 കുയിൽപ്പേടയെപ്പോലെ അന്യനാൽ വളർത്തപ്പെട്ടവളാണ് നീ. പെട്ടെന്ന് പൊയ്ക്കൊള്ളുക. നിന്നെ കണ്ടു നിൽക്കാൻ എനിക്കാഗ്രഹമില്ല."

സുന്ദരി ശകുന്തള പിന്നെയുമുരചെയ്താൾ

 നിന്ദാവാണികൾ കേട്ടു മന്ദാക്ഷഭാവത്തോടും

ദുഷ്ഷന്തന്റെ നിന്ദാവചനങ്ങൾ കേട്ട് ലജ്ജിതയായ ശകുന്തള ഇങ്ങനെ പറഞ്ഞു.

“കടുകിന്മണി മാത്രമുള്ളാരു പരദോഷ 

മുടനെ കാണുന്നു നീ, നിന്നുടെ ദോഷം പിന്നെ 

കണ്ടാലും ഗജമാത്രം കാണുന്നിലേതു, മത 

പണ്ഡിതന്മാർക്കുപോലുമുള്ളൊരു ശീലമത്രെ 

  അന്യരുടെ കടുകുമണിപോലത്തെ ദോഷങ്ങൾ ഉടൻ നീ കണ്ടെത്തുന്നു. വലുതായാലും സ്വന്തം ദോഷങ്ങൾ തിരിച്ചറിയുന്നില്ല. ഇത് പണ്ഡിതന്മാർക്കു പോലുമുള്ള സ്വഭാവമാണ്.


നിന്നുടെ ജന്മത്തേക്കാൾ ശ്രേഷ്ഠമെന്നുടെ ജന്മം,

മന്നിടത്തിങ്കലെന്ന് നിനക്കു ചരിക്കാമോ? 

മേദിനിയിലും പുനരന്തരീക്ഷത്തിങ്കലും

ഭേദമെന്നിയേ നടന്നീടാമിന്നെനിക്കെടോ!

നിന്നുടെ ജന്മത്തേക്കാൾ ശ്രേഷ്ഠമാണ് എന്റെ ജന്മം. ഭൂമിയിലല്ലാതെ നിനക്ക് സഞ്ചരിക്കാനാവുമോ? ഭൂമിയിലും ആകാശത്തിലും ഒരു പോലെ സഞ്ചരിക്കാനെനിക്കാവും.


ഭേദവും നമ്മിലെത പാരമുണ്ടോർക്കുന്നേരം

 ചേതസി വിചാരിക്ക ഭൂപതിതിലകമേ

മേരുവും കടുകുമുള്ളതരമുണ്ടു നമ്മിൽ,

സാരജ്ഞനല്ലൊട്ടുമോർത്തോളം ധാത്രീശ  ഭവാൻ 

അല്ലയോ രാജാവേ, നമ്മൾ തമ്മിൽ വളരെ വ്യത്യസ്തരാണെന്നു നീ മനസ്സിലാക്കിക്കൊള്ളുക. മേരുപർവതവും കടുകും തമ്മി ലുള്ള അന്തരം നമ്മൾ തമ്മിലുണ്ട്. ചിന്തിച്ചിടത്തോളം താങ്കൾ ഒട്ടും അറിവുള്ളവ നല്ലെന്ന് തോന്നുന്നു.


കണ്ണാടി കാണുമോളവും തന്നുടെ മുഖമേറ്റം

നന്നെന്നു നിരൂപിക്കുമെത്രയും വിരൂപൻമാർ.

മറ്റുള്ള ജനങ്ങൾക്കു കുറ്റങ്ങൾ പറഞ്ഞീടും, 

മുറ്റും തന്നുടെ കുറ്റമൊന്നറികയുമില്ല.

കുറ്റമില്ലാതെ ജനം കുറ്റമുള്ളവരേയും

 ചെറ്റു നിന്ദിക്കയില്ല. തമ്മുടെ ഗുണങ്ങളാൽ.

സ്വന്തം മുഖം കണ്ണാടിയിൽ കാണുന്നതുവരെ അത് ഭംഗിയു ള്ളതാണെന്ന് വിരൂപന്മാർ കരുതുന്നു. അത്തരക്കാർ മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു നടക്കും, സ്വന്തം കുറ്റങ്ങൾ തിരിച്ചറിയുകയുമില്ല. കുറവുകളില്ലാത്തവർ മറ്റുളളവരുടെ കുറ്റങ്ങൾ കണ്ടെത്തി നിന്ദിക്കുകയില്ല.


മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പ

നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും.

സജ്ജന നിന്ദകൊണ്ട് ദുർജ്ജനം സന്തോഷിച്ചു,

സജ്ജനത്തിനു നിന്ദയില്ല. ദുർജ്ജനത്തേയും. 

നിത്യവും തെളിഞ്ഞ ജല ത്തിൽ കുളിച്ചാലും മദയാനയ്ക്ക് മണ്ണിൽ കുളിക്കുമ്പോഴേ സന്തോഷമുണ്ടാവുക യുള്ളു. ഇതുപോലെയാണ് ദുർജനങ്ങളും, നല്ല ആളുകളെ നിന്ദിക്കുമ്പോഴേ ദുർജ്ജ നങ്ങൾക്ക് സന്തോഷം തോന്നുകയുള്ളൂ. സജ്ജനങ്ങൾ ഇത്തരക്കാരല്ല.


സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ 

ക്രുദ്ധനാം സർപ്പത്തെക്കാളേറ്റവും പേടിക്കേണം.

മൂർഖനാമവനോടു പണ്ഡിതൻ ശുഭാശുഭ

 മാഖ്യാനം ചെയ്താൽ മൂർഖനം ഗ്രഹിച്ചീടും.

 നല്ലനായിരിപ്പൂവൻ നല്ലതു ഗ്രഹിച്ചീടും

വെള്ളത്തെ വെടിഞ്ഞു പാലന്നമെന്നതുപോലെ

സത്യധർമ്മങ്ങൾ വെടിഞ്ഞ പുരുഷനെ കുദ്ധനായ സർപ്പത്തെക്കാൾ പേടിക്കേണ്ടതുണ്ട്. അറിവില്ലാത്തവനായ അവനോട് പണ്ഡിതന്മാർ ശുഭാശുഭകാര്യ ങ്ങൾ പറഞ്ഞാൽ അതിൽ നിന്ന് അശുഭം മാത്രമേ അവൻ ഗ്രഹിക്കുകയുള്ളൂ. മന സ്സിൽ നന്മയുള്ളവർ നല്ല കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കും. പാലും വെള്ളവും കലർത്തി നൽകിയാൽ അതിൽനിന്ന് അരയന്നം പാൽ മാത്രം കുടിക്കുന്നതുപോ ലെയാണത്."

എന്നെല്ലാം ശകുന്തള പറഞ്ഞാരനന്തരം

 വിണ്ണിൽനിന്നശരീരിതന്നുടെ വാക്യം കേട്ടു. 

ശകുന്തള ഇപ്രകാരം പറയവേ ആകാശത്തുനിന്ന് അശരീരി കേട്ടു.

“ഭരിച്ചുകൊൾക തവ പുത്രനെ വൈകാതെ നീ

സുരസ്ത്രീസമയായ കൗശികപുത്രിയോടും. 

ഭരതനെന്ന നാമതിനാലന്നു വാനോർ 

ധരണീപതിയോടു ചൊന്നതു കേട്ട മൂലം

“ദേവസ്ത്രീസമയായ ശകുന്തളയെയും സ്വന്തം പുത്രനെയും നീ സ്വീകരിക്കുക. രാജ്യഭരണം വൈകാതെ മകനെ ഏൽപ്പിക്കുക. അങ്ങനെ അവൻ ഭരതനെന്ന പേരിൽ പ്രസിദ്ധനായിത്തീരും. എന്ന് ദേവന്മാര്‍ രാജാവിനോട് പറഞ്ഞു.

കല്യാണഘോഷത്തോടും കൈക്കൊണ്ടു, ശകുന്തള 

വല്ലഭനോടുംകൂടി സന്തോഷം പ്രാപിച്ചപ്പോൾ,

ദേവന്മാരുടെ വാക്കുകൾ ദുഷ്ഷന്തൻ ശിരസാവഹിച്ചു. ശകുന്തള ഭർത്താവിനോടൊപ്പം സന്തോഷപൂർവം കഴിഞ്ഞു.

(മഹാഭാരതം കിളിപ്പാട്ട് - സംഭവപർവം)

Sunday, 5 March 2023

Romanticism in literature

Romanticism (also known as the Romantic movement or Romantic era) was an artistic, literary, musical and intellectual movement that originated in Europe towards the end of the 18th century; in most areas it was at its peak in the approximate period from 1800 to 1850. Romanticism was characterized by its emphasis on emotion and individualism, clandestine literature, paganism, idealization of nature, suspicion of science and industrialization, as well as glorification of the past with a strong preference for the medieval rather than the classical. It was partly a reaction to the Industrial Revolution, the social and political norms of the Age of Enlightenment, but also the scientific rationalization of nature. It was embodied most strongly in the visual arts, music and literature; it had a major impact on historiography, education, chess, social sciences and the natural sciences. It had a significant and complex effect on politics, with romantic thinkers influencing conservatism, liberalism, radicalism and nationalism. 
 and classicism of the Enlightenment, Romanticism revived medievalism and elements of art and narrative perceived as authentically medieval in an attempt to escape population growth, early urban sprawl, and industrialism.

Although the movement was rooted in the German Sturm und Drang movement, which preferred intuition and emotion to the rationalism of the Enlightenment,  the events and ideologies of the French Revolution were also proximate factors since many of the early Romantics were cultural revolutionaries and sympathetic to the revolution.  Romanticism assigned a high value to the achievements of "heroic" individualists and artists, whose examples, it maintained, would raise the quality of society. It also promoted the individual imagination as a critical authority allowed of freedom from classical notions of form in art. There was a strong recourse to historical and natural inevitability, a Zeitgeist, in the representation of its ideas. In the second half of the 19th century, Realism was offered as a polar opposite to Romanticism. The decline of Romanticism during this time was associated with multiple processes, including social and political changes.
In literature, Romanticism found recurrent themes in the evocation or criticism of the past, the cult of "sensibility" with its emphasis on women and children, the isolation of the artist or narrator, and respect for nature. Furthermore, several romantic authors, such as Edgar Allan Poe, Charles Maturin and Nathaniel Hawthorne, based their writings on the supernatural/occult and human psychology. Romanticism tended to regard satire as something unworthy of serious attention, a view still influential today. The Romantic movement in literature was preceded by the Enlightenment and succeeded by Realism.

Some authors cite 16th-century poet Isabella di Morra as an early precursor of Romantic literature. Her lyrics covering themes of isolation and loneliness, which reflected the tragic events of her life, are considered "an impressive prefigurement of Romanticism",[49] differing from the Petrarchist fashion of the time based on the philosophy of love.

The precursors of Romanticism in English poetry go back to the middle of the 18th century, including figures such as Joseph Warton (headmaster at Winchester College) and his brother Thomas Warton, Professor of Poetry at Oxford University.[50] Joseph maintained that invention and imagination were the chief qualities of a poet. The Scottish poet James Macpherson influenced the early development of Romanticism with the international success of his Ossian cycle of poems published in 1762, inspiring both Goethe and the young Walter Scott. Thomas Chatterton is generally considered the first Romantic poet in English.[51] Both Chatterton and Macpherson's work involved elements of fraud, as what they claimed was earlier literature that they had discovered or compiled was, in fact, entirely their own work. The Gothic novel, beginning with Horace Walpole's The Castle of Otranto (1764), was an important precursor of one strain of Romanticism, with a delight in horror and threat, and exotic picturesque settings, matched in Walpole's case by his role in the early revival of Gothic architecture. Tristram Shandy, a novel by Laurence Sterne (1759–67), introduced a whimsical version of the anti-rational sentimental novel to the English literary public. 

Tuesday, 28 February 2023

ബാബു കാമ്പ്രത്ത് - കൈപ്പാട് -ഡോക്യുമെന്ററി- ആശയം

 പരിസ്ഥിതി പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ് ബാബു കാമ്പ്രത്ത്. ഇദ്ദേഹത്തിന്റെ 'ബിഹൈൻഡ് ദ മിസ്റ്റ്' എന്ന സിനിമയ്ക്ക് 2012 ലെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും ക്യാമറയും ബാബു കാമ്പ്രത്തിൻറേതാണ്.


2010-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച പരിസ്ഥിതിചിത്രത്തിനുള്ള വസുധ പുരസ്കാരം നേടിയ ചിത്രമാണ് കൈപ്പാട്. മേളയുടെ ഹ്രസ്വചിത്ര വിഭാഗത്തിൽ പരിസ്ഥിതി ചിത്രങ്ങൾക്കുള്ള മത്സരവിഭാഗത്തിലാണ് കൈപ്പാട് പ്രദർശിപ്പിച്ചത്. നിയാംഗിരി യു ആർ സ്റ്റിൽ എലൈവ് എന്ന ചിത്രത്തോടപ്പമാണ് ഈ ചിത്രത്തിനു പുരസ്കാരം ലഭിച്ചത്. മത്സരവിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് പരിസ്ഥിതി ചിത്രങ്ങളിൽ നിന്നാണ് ബാബു കാമ്പ്രത്ത് സംവിധാനം ചെയ്ത കൈപ്പാടിനു പുരസ്കാരം ലഭിച്ചത്.

ഡോക്കുമെന്ററി ആശയം

കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ അഴിമുഖ പ്രദേശത്തെ ഒരു വെള്ളത്തിലേക്ക് പ്രവേശിക്കുന്ന ഭൂമിയിൽ ഒരു വർഷം വരുന്ന ജൈവികപരിണമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒന്നരവർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. പ്രകൃതിയെ ദ്രോഹിക്കാതെ കൈപ്പാട് പാടങ്ങളിൽ നടത്തുന്ന പരമ്പരാഗത കൃഷിരീതിയെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ചിത്രത്തിലെ കാതൽ.

ജൈവകൃഷിരീതികളിലൂടെ ഒരുവെള്ളം പ്രവേശിക്കുന്ന പാടങ്ങളിൽ നെല്ല്, ചെമ്മീൻ കൃഷി ചെയ്യുന്നതെങ്ങനെയെന്ന് ശാസ്ത്രീയവീക്ഷണത്തോടെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മാനുഷിക ഇടപെടലുകളാൽ ജൈവവ്യവസ്ഥയുടെ സ്വാഭാവികമായ കഴിവുകളെ ഏതു രീതിയിൽ സമ്പന്നമാക്കുന്നുവെന്ന് ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു.

എന്താണ് കൈപ്പാട്?

കടലിനോട് പുഴയോട് ചേർന്ന് കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലങ്ങളാണ് കൈപ്പാട് നിലങ്ങൾ. വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിൽ പരമ്പരാഗത കൃഷിരീതിയാണ് കൈപ്പാട് കൃഷി. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഇത്തരം മേഖലകളിലെ കാർഷിക പരീക്ഷണങ്ങൾ സംഘടിപ്പിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ പണ്ട് മുതൽക്കേ ഉള്ള കൈപ്പാട് നെൽകൃഷി വളരെ പ്രസിദ്ധമാണ്. ഇത്തരം കൈപ്പാട് ശേഖരങ്ങളെ നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

കടലിനോടൊ പുഴയോടോ ചേർന്നുള്ള ഉപ്പുരസമുള്ള ചതുപ്പിലാണ് കൈപ്പാട് കൃഷി. ഉപ്പുരസത്തെ അതിജീവിക്കാൻ കഴിവുള്ള നെല്ലിനങ്ങൾ മാത്രമേ ഇവിടെ കൃഷിചെയ്യാൻ സാധിക്കൂ. ജൈവരീതിയിലാണ് കൈപ്പാട് കൃഷി ചെയ്യുന്നത്. നിലങ്ങളിലെ ആവാസവ്യവസ്ഥയെ ഈ കൃഷിരീതി വളരെ സ്വാധീനിക്കുന്നുണ്ട്. വർഷത്തിൽ ഒറ്റത്തവണയുള്ള നെൽകൃഷി മുതൽ ഒക്ടോബർ മുതൽ. നവംബറിൽ കൊയ്ത്ത്. ശേഷം മത്സ്യകൃഷിക്കായി നിലം ഉപയോഗിക്കുന്നു. ഏപ്രിലിൽ മത്സ്യങ്ങളെ വിളവെടുത്ത ശേഷം വീണ്ടും നെൽകൃഷി ചെയ്യുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി നാലായിരത്തിലധികം ഹെക്ടറുകളിൽ കൃഷിചെയ്തിരുന്ന കൈപ്പാട് നിലങ്ങളിൽ പകുതിയോളം ഉപയോഗശൂന്യമാണ്.

Saturday, 25 February 2023

മത്സ്യം -കവിത

 ടി.പി രാജീവന്‍-മത്സ്യം - കവിത 

കൃതികള്‍ 

  • വാതിൽ 
  • രാഷ്ട്രതന്ത്രം 
  • കോരിത്തരിച്ച നാൾ 
  • വയൽക്കരെ ഇപ്പോഴില്ലാത്ത
  • പ്രണയശതകം 
  • യാത്രാവിവരണം
  • പുറപ്പെട്ടു പോകുന്ന വാക്ക്
  • ലേഖനസമാഹാരം
      അതേ ആകാശം അതേ ഭൂമി
  • നോവൽ
     പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ 
  • കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും
    (ഇവ രണ്ടിനും സംവിധായകൻ രഞ്ജിത്ത് യഥാക്രമം പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ (ചലച്ചിത്രം), ഞാൻ (ചലച്ചിത്രം) എന്ന പേരുകളിൽ ചലച്ചിത്രാവിഷ്ക്കാരം കൊടുത്തു.)

മത്സ്യം കവിത

മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തരിയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു.

വെയിലേറ്റങ്ങളുടെ
വൈകുന്നേരങ്ങളിൽ
അവൻ
എല്ലാകൊടികൾക്കും മുകളിൽ
ഒഴുക്കുകൾ ഉൾവലിയുമ്പോൾ
എല്ലാ രഹസ്യങ്ങൾക്കും അടിയിൽ.
വലകണ്ണികൾക്ക്
അവനോളം ചെറുതാകാനായില്ല ;
ചൂണ്ടക്കൊളുത്തുകൾക്ക്
അവനെപ്പോലെ വളയാനും .
വായ്ത്തലകൾക്ക്
അവന്‍റെ വേഗവും കിട്ടിയില്ല .

അവനെ
പരുന്തിൻ കണ്ണുകൾക്ക്
കോർത്തെടുക്കാനോ
ഉപ്പുവയലുകൾക്ക്
ഉണക്കിയെടുക്കാനോ
ധ്രുവങ്ങൾക്ക്
മരവിപ്പിക്കാനോ കഴിഞ്ഞില്ല

നക്ഷത്രങ്ങളും
അവതാരങ്ങളും
അവന്റെ
തലയ്ക്കോ വാലിനോ മുകളിലൂടെ
കടന്നുപോയി .

അവൻ
ഒരു കഥയിലും പിടികൊടുത്തില്ല
ഒരു കണ്ണാടിയിലും കാഴ്ചയായില്ല
ഒരു ചന്തയിലും നാണം കെട്ടില്ല .

കടലിന്‍റെ
ഭ്രാന്തുപിടിച്ച രക്തത്തിലൂടെ
ചുട്ടുപഴുത്ത സൂചിപോട്ടുപോലെ
ഓടിക്കൊണ്ടിരുന്നു ;

പിന്നിൽ
തന്നെക്കാൾ വേഗത്തിൽ
കടൽ
ദഹിച്ചു ദഹിച്ചു വരുന്നത്
അറിയാതെ.

ഓര്‍മ്മിക്കാന്‍ സൂചനകള്‍

  • കടല്‍ത്തിര 
  • മണല്‍ തരി 
  • ഒറ്റക്ക് പൊരുതുക 
  • വേലിയേറ്റം - എല്ലാ കൊടികള്‍ക്കും മുകളില്‍
  • ഉള്‍വലിയുക- രഹസ്യങ്ങള്‍ക്ക് അടിയില്‍ 
  • വലക്കണ്ണി - അവനോളം -ചെറുതാകില്ല
  • ചൂണ്ടക്കൊളുത്ത് -അവനെപ്പോലെ വളയില്ല 
  • വായ്ത്തല - അവന്‍റെ വേഗം കിട്ടില്ല 
  • പരുന്തിന്‍ കണ്ണ് -കോര്‍ത്ത് എടുക്കില്ല 
  • ഉപ്പുവയല്‍ - കള്‍ക്ക്  ഉണക്കാന്‍ സാധിക്കില്ല 
  • ധ്രുവങ്ങള്‍ക്ക് - മരവിപ്പിക്കാന്‍ സാധിക്കില്ല 
  • നക്ഷത്രങ്ങള്‍ , അവതാരങ്ങള്‍ - തലയിലോ വാലിലോ കടന്നു പോകും 
  • കഥയില്‍ പിടി കൊടുത്തില്ല 
  • കണ്ണാടി -കാഴ്ച ആയില്ല 
  • ചന്ത - നാണം കെട്ടില്ല 
  • കടല്‍- ഭ്രാന്ത്‌ പിടിച്ച രക്തം - ഒഴുകി നടന്നു,
  • കടല്‍ ദഹിച്ച് ദഹിച്ച് വരുന്നത് അറിയാതെ 

 

Thursday, 23 February 2023

AUGUST: OSAGE COUNTY BY TRACY LETTS

Tracy Letts is a multifaceted award winning actor and playwright. From pulp-inspired crime, to horror, to his own family tragedies, the subject matter of Tracy Letts' plays has been diverse. Letts received the 2008 Pulitzer Prize for Drama for his play August: Osage County and a Tony Award for his portrayal of George in the revival of Who's Afraid of Virginia Woolf? He has written the screenplays of three films adapted from his own plays. August: Osage County written by Tracy Letts, is undoubtedly a brilliant play about a dysfunctional family that is obligated to deal with veiled duplicities an cruelty. It centers on the home of the Weston’s up country in Oklahoma -overheated Midwestern Plains territory. When the large Weston family unexpectedly reunites after Dad disappears, their Oklahoman family homestead explodes in a maelstrom of repressed truths and unsettling secrets. 

The matriarch, Violet, depressed and addicted to pain pills and “truth-telling,” is joined by her three daughters and their problematic lovers, who harbor their own deep secrets, her sister Mattie Fae and her family, well-trained in the Weston family art of cruelty, and finally, the observer of the chaos, the young Cheyenne housekeeper Johnna, who was hired by Beverly just before his disappearance. Holed up in the large family estate in Osage County, Oklahoma, tensions heat up and boil over in the ruthless August heat. All major actions in this play show the character’s need for escape through a push a pull pattern found within the scenes. Throughout act two, the characters constantly push and pull against one another, unable to keep their bodies or their mouths still and quiet. They argue and fight one moment, and then the next, they have nothing to say. Their restless demeanor illustrates their need to escape from their family both physically and emotionally.

 The language throughout the play conveys a lot about the characters’ eager attempts to escape their past. Karen’s undying attempts to make her new fiancé Steve a part of the family illustrates her need to distinguish herself as her own woman. Throughout second act, she continuously talks about him to the others, making him out to be the greatest thing that has ever happened to her. In making Steve a part of the family and getting her family’s approval, she would be able to truly distinguish herself away from her hometown in Oklahoma. She wants to be her own person with Steve, living a new, glamorous life away from all the madness and disorder she once knew. With this sporadic language, Letts also utilizes contrasting images of order and harmony to further convey a sense of disorder. The house is constantly a mess, something that is inevitable in a household with two substance abusers. However, Johnna creates a sense of order that the house does not possess on it’s own. 

Letts also uses literal images of the blacked-out windows at the beginning of the show to create a setting in which the characters want to escape. . From the top of the first act, the audience immediately sees a dark, gloomy home. Another way Letts shows the inescapable feeling in this show is through the unbearable Oklahoma heat. The heat is representative of the intolerable dysfunction present in Beverly and Violet’s home. Once Beverly started talking about Violet’s addiction, Johnna physically shows the audience that she is hot. This idea is manifested throughout the play to show how inescapable the family dynamics are. Another example of Violet’s need to escape through her drugs comes out through her slurred dialect. In the beginning scene when she first meets Johnna, she can hardly get a solid sentence formed. 

Through this language, the audience can quickly pick up on her inability to control the affect the drugs are having on her body. In an attempt to regain control and make sense, she tries to over-articulate. But despite her attempts, the drugs have taken over her ability to do so, thus causing her to slur her words. Violet is unable to process her sadness and anxiety. She cannot fathom the thought of having to take care of the bills and house all by herself now that her husband is gone. She is slowly realizing that she will be the one taking care of everything now, and cannot deal with all of the overwhelming feelings that come with the responsibility. This slow loss of control is shown in her taking pills in order to escape from her pain. A prominent theme in August: 

Osage County is the way shame is used to dehumanize another character. Each character does it in some form or another, giving him or her a feeling of false power over the other. Another theme in this show is the character’s need to escape their problems with something external, whether that is drugs or physically leaving home. Barbara and Karen moved away from home and started their own families; Bill escaped his relationship with Barbara by having an affair; Jean escapes her father’s affair and parent’s separation through marijuana; Ivy and Little Charles plan to get away by moving to New York together; Beverly and Violet used alcohol and drugs in order to escape their troubles.

Wednesday, 22 February 2023

സന്ദർശനം (ബാലചന്ദ്രൻ ചുള്ളി്ക്കാട്) കവിതയുടെ ആശയം ചുരുങ്ങിയ വാക്കുകളിൽ.


ബാലചന്ദ്രൻ ചുളളിക്കാട് എഴുതിയ കവിതയാണ് സന്ദർശനം. ഈ കവിത കവി അനുഭവിച്ച പ്രണയത്തെയും പ്രണയനഷ്ടത്തെയും വരച്ചുകാട്ടുന്നു. 

തീവ്രമായി പ്രണയിച്ച കാമുകനും കാമുകിയും പിരിയുന്നു. വർഷങ്ങൾ ശേഷം  ഒരു സന്ദർശനമുറിയിൽ  കണ്ടുമുട്ടുന്നു. 

പക്ഷെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ടുമുട്ടിയ അവർക്ക് ഒന്നും സംസാരിക്കാൻ പറ്റുന്നില്ല. സന്ദർശകർക്കുള്ള മുറിയിൽ അവർ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.

 ജനലിനപ്പുറത്തേയ്ക്ക് നോക്കുമ്പോൾ പകൽവെളിച്ചം മറഞ്ഞു സന്ധ്യയാകുന്നതാണ് കവി കാണുന്നത്. തന്റെ ജീവിതവും ആ പകൽവെളിച്ചം പോലെ പൊളിഞ്ഞു പോയി എന്ന് കവി ചിന്തിക്കുന്നു. 


 കാമുകിയുമൊത്തുള്ള മനോഹരനിമിഷങ്ങളുടെ ഓർമ്മകളെ മനസ്സിന്റെ ചില്ലുകൂട്ടിൽ അടച്ചിരിക്കുകയാണ് കവി. പുറത്തേയ്ക്ക് നോക്കുമ്പോൾ സന്ധ്യാസമയത്ത് കിളികൾ കൂടണയാൻ പോവുകയാണ്‌. കവി തന്റെ ഓർമ്മകളെയാണ്‌ കൂട്ടിലടയ്ക്കുന്നത്. താനും കാമുകിയും പരസ്പരം നഷ്ടപ്പെട്ടവർ ആണെന്ന് ഒരു നിമിഷം മറന്നുവോ എന്ന് കവി സംശയിക്കുന്നു.

 പ്രണയത്തിന്റെ ഓർമ്മകളിൽ കവിയുടെ നെഞ്ചിടിപ്പ് കൂടുന്നു. ശ്വാസം പോലും സംഗീതമായി മാറുന്നു.

 പ്രണയിച്ചപ്പോൾ ചെമ്പകം പൂത്തപോലെയുള്ള കരൾ ആയിരുന്നു കവിയുടേത്. പക്ഷെ ആ കരൾ ഇപ്പോൾ പ്രണയനഷ്ടം കൊണ്ട് കരിഞ്ഞുപോയിരിക്കുന്നു. 

പുക വലിച്ചു കറ പിടിച്ച ചുണ്ടിൽ നിന്ന് കവിത പോലും ഇപ്പോൾ പുറത്തേയ്ക്ക് വരുന്നില്ല .

കവിയ്ക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ പറ്റുന്നില്ല. തനിക്ക് പറയാനുള്ള കാര്യങ്ങളെ ചിറക് നിവർത്തുവാൻ കഴിയാതെ ഒറ്റയ്ക്ക് കരയുന്ന പക്ഷിയോടാണ് കവി ഉപമിക്കുന്നത്.

കവിയുടെ ചിന്തകൾ ഓർമ്മയാകുന്ന കടലിലൂടെ സഞ്ചരിക്കുകയാണ്‌. മൈലാഞ്ചിയണിഞ്ഞ പ്രണയിനിയുടെ കൈവിരലിൽ  തൊട്ടപ്പോൾ തന്റെ മനസ്സിൽ സ്വപ്‍നങ്ങൾ നിറഞ്ഞതും കവി ഓർക്കുന്നു.

 മനോഹരമായ അവളുടെ കണ്ണുകൾ കൊണ്ട് നോക്കിയപ്പോൾ തന്റെ മനസ്സ് പൂത്തുലഞ്ഞതും കവി ഓർക്കുന്നു.

 പ്രണയിനിയുടെ കുങ്കുമത്തരി പുരണ്ട ചില  പ്രണയാർദ്രനിമിഷളെക്കുറിച്ചുള്ള ഓർമ്മകൾ കവിയുടെ മനസ്സിൽ മറഞ്ഞുകിടക്കുന്നു.

കവി പഴയ ഓർമ്മകളിൽ നിന്നും വർത്തമാനകാലത്തെക്ക് വരുന്നു. തിരക്കേറിയ നഗരവീഥികളിൽ വാഹനങ്ങൾ ചീറിപ്പായുന്നു. കവിയും ഇപ്പോൾ നിരന്തരം നഗരത്തിരക്കുകളിൽപെട്ട് അലഞ്ഞു നടക്കുന്നു. മദ്യത്തിൽ മുങ്ങിയുള്ള നരകരാത്രികളാണ് ഇപ്പോൾ കവിയുടേത്. ഏതൊക്കെയോ ലോഡ്ജുകളിൽ ആണ്  താമസിക്കുന്നത്. 

ചില നിമിഷങ്ങളിൽ കവിയുടെ പ്രാണൻ ഒറ്റയ്ക്കാണ്. ആ നിമിഷത്തിൽ മനസ്സ് പഴയ കാലത്തിലൂടെ യാത്ര ചെയ്യും. അപ്പോഴും ഇരുളിൽ പ്രണയിനിയുടെ കരുണ നിറഞ്ഞ മുഖം ഉദിക്കുന്നതായി കവിയ്ക്ക് തോന്നുമായിരുന്നു. അത് കവിയ്ക്ക് ഒരു ആശ്വാസമായിരുന്നു.ഇങ്ങനെ ഓർമ്മകളിലും തനിയ്ക്ക് ആശ്വാസം നൽകുന്ന അവളോട് ഇപ്പോൾ നന്ദി പറയുന്നത് പോലും കവി ഒഴിവാക്കുന്നു. കാരണം എന്തെങ്കിലും പറഞ്ഞാൽ രണ്ടുപേരും കരഞ്ഞുപോകും. വീണ്ടും പിരിയുവാൻ സമയമായി. തങ്ങൾ പണ്ടേ പിരിഞ്ഞവരാണല്ലോ എന്ന് കവി ഓർക്കുന്നു. തങ്ങൾ രണ്ട് പേരും രാത്രിയുടെ നിഴലുകൾ ആണെന്ന് കവി കരുതുന്നു.

Saturday, 28 January 2023

England today in search of title

*Under-19 Women's World Cup: India vs 
 : In the first Under-19 Women's T20 World Cup, the Indian women's team will go out for the title today.  The opponent in the final is England.

 The final is at 5.15 pm.  Indian captain Shefali Verma is aiming to win the title on his 19th birthday.  India reached the final by defeating New Zealand by eight wickets.  England reach the semi-finals after defeating Australia by three runs.

 India's hope is the form of Shweta Sehrawat and Soumya Tiwary.  The main problem is that senior players Shefali and Richa Ghosh are not consistent.  Among the bowlers, Parshavi Chopra is in terrific form.  Shefali's deliveries also give India confidence.  India lost only to Australia in the tournament.  India suffered a seven-wicket defeat in the first match of the Super Six.

 India entered the final by defeating New Zealand by eight wickets.  New Zealand lost the toss and came into bat and scored 107 runs for the loss of nine wickets.  In reply, India overcame the target with the loss of two wickets in 14.2 overs.  Shweta Sehrawat (61 not out from 45 balls) is India's top scorer.  Earlier, Parshavi Chopra took three wickets to destroy New Zealand.

ഇന്നത്തെ വാർത്തകൾ

ഇന്നത്തെ വാർത്തകൾ

29-01-2023

യുദ്ധവിമാനം കൂട്ടിയിടിച്ച് തകർന്നു

പരിശീലന പറക്കലിനിടെ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനം കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. 30, 2000 വിമാനങ്ങളാണ് ശനിയാഴ്ച പുലർച്ചെഞ്ചിന് ഗോളിയോറിൽ കൂട്ടിയിടിച്ചത്. ഒരു വിമാനം വീണത് മധ്യപ്രദേശിലെ മൊറെനയിലും മറ്റൊന്ന് 100 കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത് പൂരിലും. അപകടം സംബന്ധിച്ച് ദുരൂഹതകൾ നീങ്ങേണ്ടതുണ്ട്.

നാളെ മുതൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് തിങ്കൾ മുതൽ നേരിയ മഴയ്ക്ക് സാധ്യത. ഇടുക്കി കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട മഴയുണ്ടാകും.

രാഷ്ട്രപതി ഭവനിൽ മുഗൾ ഗാർഡന് ഇനി അമൃത ഉദ്യാനം

രാഷ്ട്രപതി ഭവനിലെ പ്രശസ്ത ഉദ്യാനമായ മുഗൾ ഗാർഡൻ ഇനിമുതൽ അമൃത ഉദ്യാനം എന്ന പേരിൽ അറിയപ്പെടുന്നു കേന്ദ്രസർക്കാരിന്റേതാണ് പുതിയ തീരുമാനം. മുകൾ ഭരണകാലത്താണ് ഉദ്യാനം നിർമ്മിച്ചത്.

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ടാലൻറ് പരീക്ഷ

2023- 24 അധ്യയന വർഷം അയ്യങ്കാളി മെമ്മോറിയൽ ടാലൻറ് സേർച്ച് ആൻഡ് ഡെവലപ്മെന്റ് തെരഞ്ഞെടുക്കുന്നതിന് നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു മാർച്ച് 11ന് പകൽ രണ്ടു മുതൽ നാലു വരെ മത്സരപരീക്ഷ നടക്കും. മത്സരാർത്ഥികളുടെ വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ കവിയരുത് പൂർണ്ണ വിവരങ്ങൾ അടങ്ങിയ അപേക്ഷ സ്കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം ഫെബ്രുവരി 20ന് മുൻപ് ലഭ്യമാക്കണം.

കിക്മ : എം.ബി.എ അപേക്ഷ 10 വരെ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് എംപിയെ ബാച്ചിലേക്ക് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം ഓൺലൈൻ ആയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.

Friday, 27 January 2023

സംക്രമണം-കവിത -ആശയം - ആറ്റൂര്‍ രവിവര്‍മ്മ

UGC NET/SET MALAYALAM
സംക്രമണം- ആറ്റൂര്‍ രവിവര്‍മ്മ

മലയാളത്തിലെ പ്രമുഖനായ കവിയും, വിവർത്തകനുമാണ് ആറ്റൂർ രവിവർമ്മ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു.ഒരു കവിയെപ്പോലെ എഴുതിത്തീരലല്ല ആറ്റൂരിനു സർഗ്ഗക്രിയ. ഒരു ഉച്ചാടനംപോലെ, കുറേക്കാലമായി ഉള്ളിൽ പിടയ്ക്കുന്ന ഒരു ഭീതി, പാപം, അറപ്പ്, കയ്പ്പ് എന്നിവയെ വാക്കുകൾകൊണ്ട് പുറമെ ചാടിക്കലാവുന്നു ആ പ്രക്രിയ എന്ന് സംക്രമണം അടിസ്ഥാനമാക്കി പറയാന്‍ സാധിക്കും.

 

സംക്രമണം കവിതയുടെ ആശയം 

കുറേനാളായുള്ളി- 

ലൊരുത്തിതൻ ജഡമാളിഞ്ഞു നാറുന്നു 


വിരലുകൾ മൂക്കിൽ 

തിരുകിയാണു ഞാൻ നടപ്പതെങ്കിലും 

അരികത്തുള്ളോരു-

മകലത്തുള്ളോരുമൊഴിഞ്ഞുമാറുന്നു  


തന്‍റെ ഉള്ളിൽ കുറെ നാളായി ഒരുത്തിയുടെ ജഡം അളിഞ്ഞു നാറുന്നു എന്നു പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. സ്ത്രീ സമൂഹത്തിൽ നേരിടുന്ന ദുരവസ്ഥകൾ ആണ് ഈ അളിഞ്ഞുനാറ്റം.

അറിവുവെച്ചപ്പോൾ 

അവളുണ്ടെന് കണ്ണിലൊരു നൂലട്ടയായ്*

വിശപ്പിനാൽ  വാരി 

വലിച്ചുതിന്ന് ചത്തവന്ന് തള്ളയായ് 


അറിവ് വെച്ചപ്പോൾ മുതൽ അവൾ കവിയുടെ കണ്ണിലൊരു നൂലട്ട ആയി ഉണ്ട് . കണ്ണിൻറെ കാഴ്ച തെളിയുന്നതിനായി കണ്ണിൽ ഇടാറുള്ള ചെറിയ വിരയാണ് നൂലട്ട . തലമുറകൾക്ക് ജന്മം നൽകി വളർത്തി വലുതാക്കുന്ന സ്ത്രീ ജന്മങ്ങൾക്ക് നൂലട്ടയുടെ വിലയേ സമൂഹം കല്പിക്കുന്നുള്ളു , കണ്ണുതെളിയുമ്പോൾ അവളെ വേണ്ടെന്നുവയ്ക്കും.

ഒരു പെണ്ണിൻ തല-

യവൾക്കു ജന്മനാ കിടച്ചുവെങ്കിലു-

മതിന്റെ കാതിന്മേൽ 

കടലിരമ്പീല-തിര  തുളുമ്പീല 

മുഖത്തു  കണ്ണുക- 

ളതിന്നു  പാതിരയ്ക്കടക്കുവാൻ  മാത്രം,

ഒരു നിശബ്ദമാം 

മുറിവിൻ വക്കുകളതിന്റെ ചുണ്ടുകൾ 


കിടയ്ക്കുക എന്നാൽ കിട്ടുക എന്നാണർഥം അവൾക്ക് ഒരു പെണ്ണിന്റെ തല കിടച്ചു എങ്കിലും കണ്ണുകൊണ്ട് ലോകത്തിൻറെ വിശാലത കാണുവാനും കാതു കൊണ്ട് കടലിൻറെ ശബ്ദം കേൾക്കുവാനും അവസരം കിട്ടുകയില്ല. അവൾ വീടിനുള്ളിൽ തളച്ചിടപ്പെടുന്നു. അവളുടെ വായ നിശ്ശബ്ദമാക്കപ്പെടുന്നു അവളുടെ ചുണ്ടുകൾ മുറിവിന് വക്കുകളാണ് എന്ന് കവി പറയുന്നു.

മയങ്ങാറുണ്ടാവി-

ല്ലവളോളം വൈകിയൊരു നക്ഷത്രവും,

ഒരൊറ്റ സൂര്യനു-

മവളെക്കാൾ നേർത്തെ  പിടഞ്ഞെണീറ്റിലാ 

പുറപ്പെട്ടേടത്താ-

ണൊരായിരം കാതമവൾ നടന്നിട്ടും;

കുനിഞ്ഞു വീഴുന്നു-

ണ്ടൊരായിരം വട്ടം നിവർന്നു നിന്നിട്ടും;

ഉണർന്നിട്ടില്ലവ-

ളൊരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും 


അവളുടെ ജോലി സമയം തീരുമ്പോൾ നക്ഷത്രങ്ങൾ പോലും ഉറങ്ങിയിട്ടുണ്ടാവും അവൾ ജോലികളെ കുറിച്ച് ഓർത്ത് പിടഞ്ഞെണീക്കുമ്പോൾ സൂര്യൻ ഉണർന്നിട്ടുണ്ടാവില്ല. മനുഷ്യവർഗ്ഗം ഏറെ പുരോഗമിച്ചെങ്കിലും സ്ത്രീകളുടെ അവസ്ഥ പഴയതു തന്നെയാണ്. പലരംഗങ്ങളിലും പുരോഗമിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അവൾ ഇപ്പോഴും പീഡനം അനുഭവിക്കുന്നു. ചവിട്ടു കൊണ്ടിട്ടും ഉണരാത്തതുപോലെ തൻറെ ദുരവസ്ഥ തൻറെ വിധിയാണ് എന്നുള്ള ഒരു വിശ്വാസവും അവൾക്കുണ്ട്.

ഒരു കുറ്റിച്ചൂല്-

ഒരു നാറത്തേപ്പ്*-ഞെണുങ്ങിയ വക്കാർ-

ന്നൊരു കഞ്ഞിപ്പാത്രം 

ഒരട്ടി മണ്ണവൾ !


കുറ്റിച്ചൂലിനും നാറാത്തേപ്പിനും ഒപ്പം ജീവിച്ച് മണ്ണിൽ അടിഞ്ഞുകൂടേണ്ടവളാണ് അവൾ .

ഗതികിട്ടാത്തതാ-

മവൾ തന്നാത്മാവിന്നൊരു യന്ത്രം പോലെ-

യഴിച്ചെടുത്തു ഞാ- 

നതി സൂക്ഷ്മം വേറൊരുടലിൽ  ചേർക്കാവൂ!


രണ്ടാം പകുതിയിൽ കവിക്ക് സ്ത്രീ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നമാണ് അവതരിപ്പിക്കുന്നത്. ഒരു യന്ത്രം അഴിച്ചെടുക്കും പോലെ പെണ്ണിന്റെ ആത്മാവ് അഴിച്ചെടുത്ത് വേറൊരു ശരീരത്തിൽ ചേർക്കുമെന്ന് കവി പറയുന്നു.

ഒരു നൂലട്ടപോ-

ലിഴയും പെണ്ണിന്റെയുടലിനോടല്ല ;

വിശക്കുമ്പോളൂരി-

ലിറങ്ങുന്ന നരഭുക്കാം  കടുവയിൽ 


നൂലട്ടപോലെയുള്ള പെണ്ണിൻറെ ഉടലിൽ അല്ല മറിച്ച് ഊരിൽ ഇറങ്ങി വേട്ടയാടുന്ന നരഭുക്കായ കടുവയിൽ ആണ് കവി പെണ്ണിൻറെ ആത്മാവിനെ ചേർക്കുന്നവത് . സ്വന്തം കഴിവുകൊണ്ട് ജീവിക്കുന്നവളും ആരുടെയും ഔദാര്യത്തിനു പോകാത്തവളുമായ് പെണ്ണിനെയാണ് കവി സ്വപ്നം കാണുന്നത്.

(ഇനിയുമുണ്ണിക -

ളു റങ്ങുമ്പോഴത്തിൻ  മുരൾച്ച കേൾക്കാവൂ 

മലയുടെ താഴെ 

വയലിനക്കരെ, കതകിനപ്പുറം )

അവളുടെ നാവി -

ന്നെടുത്തു  വേറൊരു കുരലിൽ ചേർക്കാവൂ;

ഇറയത്തെച്ചിലു 

രുചിച്ചിട്ടുന്നൊരു കൊടിച്ചിയിലല്ല;

വിശക്കുമ്പോഴിര 

വളഞ്ഞു കൊന്നുതിന്നീടുന്ന ചെന്നായയിൽ 


പെണ്ണിൻറെ നാവ് അഴിച്ചെടുത്ത് ചേർക്കാൻ പോകുന്നത് കൊടിച്ചി പട്ടിയുടെ ഉടലിൽ അല്ല മറിച്ച് വളഞ്ഞ് നിന്ന് വേയാടുന്ന ചെന്നായയിൽ ആണ്.സ്വന്തം അവകാശങ്ങൾക്കായി ഒന്നിച്ചുനിന്ന് ശബ്ദിക്കുന്ന പെണ്ണിനെയാണ് കവി ഉദ്ദേശിക്കുന്നത്

പൂരങ്ങളും ജന -

പദങ്ങളും ചൂഴും വനവഹ്നികളി-

ലവൾതന്നുഗ്രമാം 

വിശപ്പു  ചേർക്കാവൂ, കലർത്തിടാവൂഞാ -

നവൾ തൻ വേദന 


ചലവും ചോരയുമൊലിക്കും സന്ധ്യയിൽ,

അവളുടെ ശാപ -

മണയ്ക്കാവൂ  വിളനിലങ്ങളെയുണ-

കിട്ടുന്ന സൂര്യനിൽ 


അവളുടെ വിശപ്പ് നാടുകളെ ദഹിപ്പിക്കുന്ന കാട്ടുതീയിൽ ചേർക്കും .അവളുടെ വേദന ചലവും ചോരയുമൊലിക്കുന്ന സന്ധ്യയിലാണ് ചേർക്കുന്നത്.

വസൂരിമാലകൾ കുരുത്ത വ്യോമത്തിൽ 

ബലിമൃഗമായി-

ട്ടെടുത്തിടാവൂ ഞാനവളുടെ മൃതി.

അവളുടെ ശാപം വിളനിലങ്ങൾ ഉണക്കുന്ന സൂര്യൻ ആകുമെന്നും അവളുടെ മരണം കവി ഒരു ബലിമൃഗത്തിന്റേതാക്കുന്നു വസൂരിമാല കോർത്ത ആകാശത്തിലെ ബലിമൃഗമാണത് അതായത് പെണ്ണിന്റെ മരണം ദുരിത കാലത്തിന്റെ അടയാളമാകണം

Saturday, 21 January 2023

കണ്ണകിയും സംസ്കാരവും.

തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ വീരനായികയാണ് കണ്ണകി. നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ച പാണ്ഡ്യ രാജാവിനെ പ്രതികാരമൂർത്തിയായ കണ്ണകി ശപിക്കുകയും, മുലപറിച്ചെറിഞ്ഞു കൊണ്ട് മധുര നഗരം ചുട്ടെരിക്കുകയും ചെയ്തു എന്നതാണ് കാവ്യത്തിലെ ഇതിവൃത്തം. പത്തിനിക്കടവുൾ (ഭാര്യാദൈവം) എന്ന പേരിലും കണ്ണകി അറിയപ്പെടുന്നു. കേരളത്തിൽ കാളിക്ക് സമമായി കണ്ണകിയെ ആരാധിച്ചു വരുന്നു.

കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.

പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി.

കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി.

തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയായ മധുര മീനാക്ഷിയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻ‌വലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ ഇളങ്കോ അടികൾ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വൈരുദ്ധ്യം, കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്.

കേരളീയ സംസ്കാരത്തിൽ കണ്ണകിക്ക് വലിയ പ്രാധാന്യം ഉണ്ട്. ചരിത്രപരവും സാംസ്കാരികവുമായ തലങ്ങളിൽ അവ ദർശിക്കാവുന്നതാണ്. കണ്ണകിയുടെ ക്ഷേത്രം ചേരൻ ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ചു എന്നു പറയുന്നത് കൊടുങ്ങല്ലൂർ ആണ്. ഇടുക്കി ജില്ലയിലെ കുമളിയിൽ ഉള്ള അതിപുരാതനമായ മംഗളാദേവി ക്ഷേത്രവും ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ചതായി കരുതുന്നു.

മധുര മീനാക്ഷിയുടെ അപേക്ഷപ്രകാരം മോക്ഷപ്രാപ്തിക്കായി കൊടുങ്ങല്ലൂരിൽ എത്തിയ കണ്ണകി വടക്കേ നടയിൽ വച്ചു ഭദ്രകാളിയിൽ ലയിച്ചതായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിൽ പറയുന്നു. ഇതേ കണ്ണകി തന്നെയാണ് പരിസര പ്രദേശങ്ങളായ കൊരട്ടി എന്നിവിടങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളിലേയും ആരാധനാ മൂർത്തി. ബ്രിടീഷുകാരുടെയും പോർച്ചുഗീസ് കാരുടെയും വരവിൽ അനവധി ക്ഷേത്രങ്ങൾ ക്രിസ്തീയ ദേവാലയം ആക്കി മാറ്റിയിട്ടുണ്ട്. പല ക്രിസ്തീയദേവാലയങ്ങളിൽ കുറച്ചു കാലം മുൻപ് വരെ ഹൈന്ദവാചാരം നിലനിന്നിരുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. ആറ്റുകാൽ പൊങ്കാലയുമായും കണ്ണകിയെ ബന്ധപ്പെടുത്തി ഐതിഹ്യമുണ്ട്. കൊടുങ്ങല്ലൂരിലേക്ക് പോയ കണ്ണകി ആറ്റുകാലിൽ വിശ്രമിച്ചു എന്നും പിന്നീട് മുല്ലുവീട് കാരണവർക്ക് ദർശനം നൽകി എന്ന്‌ കഥയുണ്ട്.

കണ്ണകി അഥവാ കണ്ണകി അമ്മൻ പാതിവൃത്യത്തിന്റെ ദേവതയായി തമിഴ്‌നാട്ടിൽ ആരാധിക്കപ്പെടുന്നു. ഭർത്താവിന്റെ വഴിവിട്ട പെരുമാറ്റത്തിനുശേഷവും ഭർത്താവിനോടുള്ള അകമഴിഞ്ഞ ആരാധനയുടെ പേരിൽ കണ്ണകി ആരാധിക്കപ്പെടുന്നു.

പതിനി എന്ന ദേവതയായി സിംഹള പുരോഹിതർ കണ്ണകിയെ ശ്രീലങ്കയിൽ ആരാധിക്കുന്നു. ശ്രീലങ്കൻ തമിഴർ കണ്ണകി അമ്മൻ എന്ന പേരിലും കണ്ണകിയെ ആരാധിക്കുന്നു.

എങ്കിലും സമൂഹത്തിന്റെ ഒരു വിഭാഗം ജനങ്ങൾ കണ്ണകിയുടെ ഭർത്താവിനോടുള്ള വിധേയത്വം അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ ഒരു പ്രതീകമായി കാണുന്നു. തമിഴ്‌നാട്ടിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഭരണകാലത്ത് മദ്രാസിലെ കണ്ണകി പ്രതിമ 2001 ഡിസംബറിൽ നീക്കം ചെയ്തിരുന്നു. ജൂൺ 3, 2006-ൽ കരുണാനിധി ഈ പ്രതിമ പുന:സ്ഥാപിച്ചു.

Monday, 16 January 2023

വരുമാനവും സൗന്ദര്യവും തരും കസ്തൂരി മഞ്ഞൾ.

വരുമാനവും സൗന്ദര്യവും തരും കസ്തൂരി മഞ്ഞൾ.
മഞ്ഞള്‍ തേച്ച് കുളിയ്ക്കുന്നതും സൗന്ദര്യസംരക്ഷണത്തിനും മറ്റും മഞ്ഞള്‍ ഉപയോഗിക്കുന്നതും ഇന്നോ ഇന്നലേയോ തുടങ്ങിയ കാര്യമല്ല. എന്നാല്‍ ചര്‍മ്മ കാന്തിയ്ക്ക് മഞ്ഞളിനേക്കാള്‍ പ്രിയപ്പെട്ടത് എന്നും കസ്തൂരി മഞ്ഞള്‍ തന്നെയായിരുന്നു. കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ഫലം ലഭിയ്ക്കുന്നതാകട്ടെ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടായിരുന്നു. ഒരു മുടി പോലും കൊഴിയില്ല, ഉറപ്പുള്ള പരിഹാരംകാരണം അത്രയേറെ പ്രാധാന്യമായിരുന്നു കസ്തൂരി മഞ്ഞളിന് ഉണ്ടായിരുന്നത്. കസ്തൂരി മഞ്ഞള്‍ വലിയ തോതില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നു. ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു മണ്ണുത്തി കാർഷിക ഗവേഷണയൂണിവേഴ് സിറ്റിയിൽ നിന്ന് വാങ്ങിയ യഥാർത്ഥ കർപ്പൂര ഗന്ധമുള്ള കസ്തൂരി മഞ്ഞൾ വിത്ത് വിളവെടുത്തത്ക സ്തൂരിമഞ്ഞള്‍ (കുര്‍കുമ ആരോമറ്റിക്ക (curcuma aromatica ) ഒരു ഔഷധ - സുഗന്ധ - സൗന്ദര്യസംവര്‍ദ്ധക വിളയാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ്‌ കസ്തൂരിമഞ്ഞൾ. ഇതിൻ്റെ കിഴങ്ങ് (ഭൂകാണ്ഡം) ആണ് ഔഷധയോഗ്യമായ ഭാഗം

കസ്തൂരിമഞ്ഞളിന്‍റെ വ്യാജന്‍ - മഞ്ഞകൂവ കസ്തൂരിമഞ്ഞള്‍ കൃഷി ക്രമേണ അപ്രത്യക്ഷമായതിനാല്‍ വന്യമായ കാടുകളില്‍ വളരുന്ന മഞ്ഞകൂവയെ വിളവെടുപ്പ് കാലത്ത് വെട്ടിയെടുക്കുകയെ വേണ്ടൂ.

കസ്തൂരിമഞ്ഞളിന്‍റെ ഇലയുടെ അടിവശം രോമിലവും വളരെ മൃദുവുമായിരിക്കും. മഞ്ഞക്കൂവയുടെ ഇലയുടെ മദ്ധ്യഭാഗത്ത് കാണുന്ന ചുവപ്പു കലര്‍ന്ന വൈലറ്റ് രേഖകള്‍ കസ്തൂരി മഞ്ഞളില്‍ ഉണ്ടാവുകയില്ല .

കസ്തൂരിമഞ്ഞളിന് മഞ്ഞ നിറമല്ല അതിനൊരു ക്രീം നിറമാണ്‌. കസ്തൂരിമഞ്ഞളിന്‍റെ പൊടിക്ക് ഇളം ചോക്ലേറ്റ് നിറമാണ്. ഇന്ന് കമ്പോളത്തില്‍ ലഭിക്കുന്ന പകര ഉല്പന്നമായ മഞ്ഞകൂവയുടെ പൊടിക്ക് മഞ്ഞനിറമാണ്

സൗന്ദര്യസംരക്ഷണത്തിനു കസ്തൂരി മഞ്ഞള്‍ പ്രയോജനകരമാണ്.

കസ്തൂരിമഞ്ഞള്‍പൊടിയും പാല്‍പൊടിയും പനിനീരും കൂടി കലര്‍ത്തി തയ്യാറാക്കിയ കുഴമ്പ് മുഖകാന്തി വര്‍ദ്ധനവിന് ഏറ്റവും അനുയോജ്യമായതാണ്.

മുഖത്തെ പാടുകള്‍ മാറ്റുവാന്‍ കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി കൂട്ടി നീലയമരി നീരില്‍ അരച്ചിട്ടാല്‍ മുഖത്തെ പാടുകള്‍, കറുപ്പു കലര്‍ന്ന നിറം എന്നിവക്കു ഫലപ്രദമാണ്. ഈ രീതിമൂലം മുഖകാന്തി കൂട്ടുന്നതോടൊപ്പം ഒന്നാംതരം അണുനാശശക്തിയും മുഖത്തിനു നല്‍കുന്നു.

ദിവസവും കുളിക്കുന്നതിനു മണിക്കൂര്‍ മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി ശരീരത്തില്‍ പുരട്ടി കുളിച്ചാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം ഉണ്ടാകും.

അഞ്ചാംപനി, ചിക്കന്‍പോക്സ് അടക്കം ശരീരത്തിലുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരി മഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടിവെള്ളത്തിലരച്ചിടുന്നത് ഗുണപ്രദമാണ്.

കസ്തൂരിമഞ്ഞള്‍ നന്നായി പൊടിച്ചു വെള്ളത്തില്‍ കുഴച്ചു ശരീരത്തില്‍ പുരട്ടിയാല്‍ കൊതുകുശല്യം നന്നായി കുറയും.

പ്രസവാനന്തരം അമ്മയേയും നവജാതശിശുവിനെയും കസ്തൂരി മഞ്ഞള്‍ തേച്ച് കുളിപ്പിച്ചാല്‍ ചര്‍മ്മരോഗങ്ങള്‍ മാറുകയും, രോഗണുവിമുക്തമാവുകയും ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കസ്തൂരിമഞ്ഞള്‍ അഴകിനൊപ്പം ആരോഗ്യവും കാക്കുന്നു.

കസ്തൂരി മഞ്ഞള്‍ വീട്ടിലും കൃഷിച്ചെയാം

മഞ്ഞള്‍, ഇഞ്ചി എന്നിവ കൃഷിചെയ്യുന്ന രീതിയില്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്യാം. കാലവര്‍ഷാരംഭമാണ് വിത്തു കിഴങ്ങു നടുവാനനുയോജ്യം.

നന്നായി ജൈവവളങ്ങള്‍ ചേര്‍ത്തു സംരക്ഷിച്ചാല്‍ എട്ടു മാസം കൊണ്ടു വിളവെടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാം.

ഇതിന്‍റെ ഉപയോഗ്യമായ ഭാഗം മണ്ണിനടിയില്‍ വളരുന്ന ഭൂകാണ്ഡ മായ പ്രകങങ്ങള്‍ ആണ്. ഏകദേശം 90 സെ . മീറ്ററോളം ഉയരത്തില്‍ വളരുന്ന കസ്തൂരിമഞ്ഞള്‍ വാര്‍ഷിക വിളയായാണ് കൃഷി ചെയ്യപ്പെടുന്നത് .ഒരു ചുവട്ടില്‍ നിന്നും 200 ഗ്രാം മുതല്‍ 400 ഗ്രാം വരെ പ്രകങങ്ങള്‍ ലഭിക്കും .പ്രകങങ്ങള്‍ നടുന്നതു മുതല്‍ ഏകദേശം ആറര മുതല്‍ ഏഴ് മാസം കൊണ്ട് കസ്തൂരി മഞ്ഞളിന്‍റെ വിളവെടുക്കാം . കസ്തൂരി മഞ്ഞളിന്‍റെ വേരും പ്രകങങ്ങളും മിക്കവാറും 30 സെ.മിറ്റര്‍ മേല്‍മണ്ണില്‍ തന്നെയായതു കൊണ്ട് തെങ്ങിന്‍ തോപ്പുകളില്‍ അനുയോജ്യമായ വിളയാണ് .

ചെടിച്ചട്ടികളും പ്ലാസ്റ്റിക്ക്ബാഗുകളിലും ഒഴിഞ്ഞ പ്ലാസ്റ്റിക് അരിച്ചാക്കുകളിലും ഇത് കൃഷി ചെയ്യാം . ഇതിലേക്കായി 1: 1: 1 അനുപാതത്തില്‍ മേല്‍മണ്ണ്‍ ,ആറ്റുമണല്‍ ,ചാണകപൊടി , എന്നിവ നന്നായി കൂട്ടികലര്‍ത്തിയ മിശ്രിതം ഉപയോഗിക്കാം. വിത്ത് നടുന്നതിന് മുന്‍പ് രണ്ട് ശതമാനം വീര്യമുള്ള (രണ്ട് ഗ്രാം സ്യൂടോമോണസ് നൂറ് മി. ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് )സ്യൂടോമോണസ് ലായനിയില്‍ മുപ്പത് മിനിട്ട് മുക്കി വയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും .പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്തുകയും ലഭ്യത അനുസരിച്ച് ജൈവവളങ്ങള്‍ രണ്ട് മൂന്ന് മാസം വളര്‍ച്ചയെത്തുമ്പോള്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ് .

അനുയോജ്യമായ വരുമാന മാര്‍ഗ്ഗവും മൂല്യവര്‍ദ്ധിതതവുമാണ്

ഇതിന്‍റെ പ്രകന്ദങ്ങൾ അരിഞ്ഞ് ഉണക്കിയെടുത്ത ചിപ്സുകള്‍ ആണ് അസംസ്കൃത വസ്തു. നന്നായി ഉണങ്ങിയ ചിപ്സുകള്‍ മിക്സിയില്‍ പൊടിച്ച് എടുക്കാം. ഒരു കിലോഗ്രാം കസ്തൂരിമഞ്ഞള്‍ പൊടി ലഭിക്കാന്‍ ഏകദേശം ആറു കിലോഗ്രാം പച്ചകസ്തൂരിമഞ്ഞള്‍ പ്രകങ്ങം ആവശ്യമാണ്. കസ്തൂരിമഞ്ഞള്‍ മഞ്ഞള്‍ പൊടിയെ കട്ടിയുള്ള പോളിത്തീന്‍ കവറില്‍ 25 ഗ്രാം, 50 ഗ്രാം വീതമുള്ള പാക്കറ്റിലാക്കി ലേബല്‍ ചെയ്ത് വിപണനം നടത്താം.

Wednesday, 11 January 2023

വേപ്പിൻ്റെ ഔഷധ ഗുണങ്ങള്‍ അറിയാം.

പേരു കേള്‍ക്കുമ്പോളേ കയ്പ്പ് മനസില്‍ വന്നു കയറിയിട്ടുണ്ടാകും. എന്നാല്‍ വേപ്പിന്റെ ഔഷധ ഗുണങ്ങള്‍ നിരവധിയാണ്. നിംബാ, വേമ്പക, രമണം, നാഡിക എന്നീ പേരുകളില്‍ സംസ്‌കൃതത്തില്‍ വേപ്പ് അറിയപ്പെടുന്നു. ഏകദേശം പന്ത്രണ്ടു മീറ്ററോളം ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് വേപ്പ്. പരാശക്തിയായി ആരാധിക്കുന്നു സിദ്ധര്‍ ഈ വൃക്ഷത്തെ ആരാധിക്കുന്നു. വാതം, ത്വക്ക് രോഗങ്ങള്‍, കുഷ്ഠം, രക്ത ദൂഷ്യം, കഫ പിത്ത ദോഷം എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു. തൊലി, ഇല,വിത്ത്, എണ്ണ എന്നിവ വിവിധ ചികിത്സകള്‍ക്ക് അത്യാവശ്യമാണ്. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ വേപ്പില ഉപയോഗിക്കാം. വേപ്പില ഇട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ രോഗങ്ങള്‍ ശമിപ്പിക്കും. ഇല നീരില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ഉദര കുടല്‍ കൃമികള്‍ നശിക്കുന്നതിനു സഹായിക്കും.

പുരാതന കാലം മുതലേ പവിത്രമായ സ്ഥാനമാണ് വേപ്പിനുള്ളത്. വീട്ടു മുറ്റത്ത് വെപ്പ് വളര്‍ത്തുന്നത് അന്തരീക്ഷ ശുദ്ധിക്കും നല്ലതാണത്രേ. വേപ്പിന്റെ വിത്തില്‍ നിന്ന് എണ്ണ ആട്ടിയെടുക്കുന്നു. വേപ്പിന്‍ പിണ്ണാക്ക് നല്ല വളവും കൂടാതെ ജൈവ കീടനാശിനിയുമാണ്‌

Sunday, 8 January 2023

സംക്രമണം - കവിത - ആറ്റൂർ രവിവർമ്മ

കുറേനാളായുള്ളി- 
ലൊരുത്തിതൻ ജഡമാളിഞ്ഞു നാറുന്നു 

വിരലുകൾ മൂക്കിൽ 
തിരുകിയാണു ഞാൻ നടപ്പതെങ്കിലും 
അരികത്തുള്ളോരു-
മകലത്തുള്ളോരുമൊഴിഞ്ഞുമാറുന്നു  

അറിവുവെച്ചപ്പോൾ 
അവളുണ്ടെന് കണ്ണിലൊരു നൂലട്ടയായ്*
വിശപ്പിനാൽ  വാരി 
വലിച്ചുതിന്ന് ചത്തവന്ന് തള്ളയായ് 

ഒരു പെണ്ണിൻ തല-
യവൾക്കു ജന്മനാ കിടച്ചുവെങ്കിലു-
മതിന്റെ കാതിന്മേൽ 
കടലിരമ്പീല-തിര  തുളുമ്പീല 
മുഖത്തു  കണ്ണുക- 
ളതിന്നു  പാതിരയ്ക്കടക്കുവാൻ  മാത്രം,
ഒരു നിശബ്ദമാം 
മുറിവിൻ വക്കുകളതിന്റെ ചുണ്ടുകൾ 

മയങ്ങാറുണ്ടാവി-
ല്ലവളോളം വൈകിയൊരു നക്ഷത്രവും,
ഒരൊറ്റ സൂര്യനു-
മവളെക്കാൾ നേർത്തെ  പിടഞ്ഞെണീറ്റിലാ 
പുറപ്പെട്ടേടത്താ-
ണൊരായിരം കാതമവൾ നടന്നിട്ടും;
കുനിഞ്ഞു വീഴുന്നു-
ണ്ടൊരായിരം വട്ടം നിവർന്നു നിന്നിട്ടും;
ഉണർന്നിട്ടില്ലവ-
ളൊരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും 

ഒരു കുറ്റിച്ചൂല്-
ഒരു നാറത്തേപ്പ്*-ഞെണുങ്ങിയ വക്കാർ-
ന്നൊരു കഞ്ഞിപ്പാത്രം 
ഒരട്ടി മണ്ണവൾ !

ഗതികിട്ടാത്തതാ-
മവൾ തന്നാത്മാവിന്നൊരു യന്ത്രം പോലെ-
യഴിച്ചെടുത്തു ഞാ- 
നതി സൂക്ഷ്മം വേറൊരുടലിൽ  ചേർക്കാവൂ!

ഒരു നൂലട്ടപോ-
ലിഴയും പെണ്ണിന്റെയുടലിനോടല്ല ;
വിശക്കുമ്പോളൂരി-
ലിറങ്ങുന്ന നരഭുക്കാം  കടുവയിൽ 

(ഇനിയുമുണ്ണിക -
ളു റങ്ങുമ്പോഴത്തിൻ  മുരൾച്ച കേൾക്കാവൂ 
മലയുടെ താഴെ 
വയലിനക്കരെ, കതകിനപ്പുറം )
അവളുടെ നാവി -
ന്നെടുത്തു  വേറൊരു കുരലിൽ ചേർക്കാവൂ;
ഇറയത്തെച്ചിലു 
രുചിച്ചിട്ടുന്നൊരു കൊടിച്ചിയിലല്ല;
വിശക്കുമ്പോഴിര 
വളഞ്ഞു കൊന്നുതിന്നീടുന്ന ചെന്നായയിൽ 

പൂരങ്ങളും ജന -
പദങ്ങളും ചൂഴും വനവഹ്നികളി-
ലവൾതന്നുഗ്രമാം 
വിശപ്പു  ചേർക്കാവൂ, കലർത്തിടാവൂഞാ -
നവൾ തൻ വേദന 

ചലവും ചോരയുമൊലിക്കും സന്ധ്യയിൽ,
അവളുടെ ശാപ -
മണയ്ക്കാവൂ  വിളനിലങ്ങളെയുണ-
കിട്ടുന്ന സൂര്യനിൽ 

വസൂരിമാലകൾ കുരുത്ത വ്യോമത്തിൽ 
ബലിമൃഗമായി-
ട്ടെടുത്തിടാവൂ ഞാനവളുടെ മൃതി.