പരിസ്ഥിതി പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ് ബാബു കാമ്പ്രത്ത്. ഇദ്ദേഹത്തിന്റെ 'ബിഹൈൻഡ് ദ മിസ്റ്റ്' എന്ന സിനിമയ്ക്ക് 2012 ലെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും ക്യാമറയും ബാബു കാമ്പ്രത്തിൻറേതാണ്.
2010-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച പരിസ്ഥിതിചിത്രത്തിനുള്ള വസുധ പുരസ്കാരം നേടിയ ചിത്രമാണ് കൈപ്പാട്. മേളയുടെ ഹ്രസ്വചിത്ര വിഭാഗത്തിൽ പരിസ്ഥിതി ചിത്രങ്ങൾക്കുള്ള മത്സരവിഭാഗത്തിലാണ് കൈപ്പാട് പ്രദർശിപ്പിച്ചത്. നിയാംഗിരി യു ആർ സ്റ്റിൽ എലൈവ് എന്ന ചിത്രത്തോടപ്പമാണ് ഈ ചിത്രത്തിനു പുരസ്കാരം ലഭിച്ചത്. മത്സരവിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് പരിസ്ഥിതി ചിത്രങ്ങളിൽ നിന്നാണ് ബാബു കാമ്പ്രത്ത് സംവിധാനം ചെയ്ത കൈപ്പാടിനു പുരസ്കാരം ലഭിച്ചത്.
കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ അഴിമുഖ പ്രദേശത്തെ ഒരു വെള്ളത്തിലേക്ക് പ്രവേശിക്കുന്ന ഭൂമിയിൽ ഒരു വർഷം വരുന്ന ജൈവികപരിണമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒന്നരവർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. പ്രകൃതിയെ ദ്രോഹിക്കാതെ കൈപ്പാട് പാടങ്ങളിൽ നടത്തുന്ന പരമ്പരാഗത കൃഷിരീതിയെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ചിത്രത്തിലെ കാതൽ.
ജൈവകൃഷിരീതികളിലൂടെ ഒരുവെള്ളം പ്രവേശിക്കുന്ന പാടങ്ങളിൽ നെല്ല്, ചെമ്മീൻ കൃഷി ചെയ്യുന്നതെങ്ങനെയെന്ന് ശാസ്ത്രീയവീക്ഷണത്തോടെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മാനുഷിക ഇടപെടലുകളാൽ ജൈവവ്യവസ്ഥയുടെ സ്വാഭാവികമായ കഴിവുകളെ ഏതു രീതിയിൽ സമ്പന്നമാക്കുന്നുവെന്ന് ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു.
എന്താണ് കൈപ്പാട്?
കടലിനോട് പുഴയോട് ചേർന്ന് കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലങ്ങളാണ് കൈപ്പാട് നിലങ്ങൾ. വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിൽ പരമ്പരാഗത കൃഷിരീതിയാണ് കൈപ്പാട് കൃഷി. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഇത്തരം മേഖലകളിലെ കാർഷിക പരീക്ഷണങ്ങൾ സംഘടിപ്പിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ പണ്ട് മുതൽക്കേ ഉള്ള കൈപ്പാട് നെൽകൃഷി വളരെ പ്രസിദ്ധമാണ്. ഇത്തരം കൈപ്പാട് ശേഖരങ്ങളെ നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
കടലിനോടൊ പുഴയോടോ ചേർന്നുള്ള ഉപ്പുരസമുള്ള ചതുപ്പിലാണ് കൈപ്പാട് കൃഷി. ഉപ്പുരസത്തെ അതിജീവിക്കാൻ കഴിവുള്ള നെല്ലിനങ്ങൾ മാത്രമേ ഇവിടെ കൃഷിചെയ്യാൻ സാധിക്കൂ. ജൈവരീതിയിലാണ് കൈപ്പാട് കൃഷി ചെയ്യുന്നത്. നിലങ്ങളിലെ ആവാസവ്യവസ്ഥയെ ഈ കൃഷിരീതി വളരെ സ്വാധീനിക്കുന്നുണ്ട്. വർഷത്തിൽ ഒറ്റത്തവണയുള്ള നെൽകൃഷി മുതൽ ഒക്ടോബർ മുതൽ. നവംബറിൽ കൊയ്ത്ത്. ശേഷം മത്സ്യകൃഷിക്കായി നിലം ഉപയോഗിക്കുന്നു. ഏപ്രിലിൽ മത്സ്യങ്ങളെ വിളവെടുത്ത ശേഷം വീണ്ടും നെൽകൃഷി ചെയ്യുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി നാലായിരത്തിലധികം ഹെക്ടറുകളിൽ കൃഷിചെയ്തിരുന്ന കൈപ്പാട് നിലങ്ങളിൽ പകുതിയോളം ഉപയോഗശൂന്യമാണ്.
No comments:
Post a Comment