ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്
ചിത്ര, ശില്പകലകളില്‍ താത്പര്യമുള്ളവര്‍ക്ക് ഈ രംഗത്ത് നേടാവുന്ന അക്കാദമിക് യോഗ്യതയാണ് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്. പ്ലസ്ടുവിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. പെയിന്റിങ്, അപ്ലൈഡ് ആര്‍ട്ട്, സ്‌കള്‍പ്ചര്‍, കമേഴ്‌സ്യല്‍ ആര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെഷലൈസ് ചെയ്യാനുള്ള അവസരവും കിട്ടും. ഇതോടൊപ്പം ആനിമേഷന്‍, മള്‍ട്ടിമീഡിയ, ഗ്രാഫിക്‌സ് മുതലായവയും പഠിച്ചാല്‍ അതിവിശാലമായ തൊഴിലവസരങ്ങളാണ് തുറന്നുകിട്ടുക.
കേരളത്തില്‍ ശ്രീശങ്കരാചാര്യ, കലിക്കറ്റ്, എം.ജി., കേരള സര്‍വകലാശാലകളില്‍ കുറഞ്ഞ ചെലവില്‍ കലാപഠനത്തിനുള്ള സൗകര്യമുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി കേന്ദ്രത്തില്‍ നടത്തുന്ന പെയിന്റിങ് ബി.എഫ്.എ. കോഴ്‌സിന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിലാസം: Sree Sankaracharya, University of Sanskrit, Kalady (PO), Ernakulam 683 574. Ph: 04842463380.
എം.ജി. യൂണിവേഴ്‌സിറ്റിക്കു കീഴില്‍ തൃപ്പൂണിത്തുറയിലുള്ള ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ. വിഷ്വല്‍ ആര്‍ട്‌സ് (4 വര്‍ഷം), എം.എഫ്.എ. (2 വര്‍ഷം) എന്നീ കോഴ്‌സുകളുണ്ട്. വിലാസം: RLV College of Music and Fine Arts, Thrippunithura, Ernakulam. Ph: 04842779757. ചങ്ങനാശ്ശേരിയിലെ സെന്റ്‌ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എ. ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവ പഠിപ്പിക്കുന്നു.
കലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ തൃശ്ശൂരിലുള്ള ഗവ. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ബി.എഫ്.എ. കോഴ്‌സ് ചെയ്യാന്‍ സൗകര്യമുണ്ട്. ഫോണ്‍: 0487-2323060. കേരള സര്‍വകലാശാലയിലെ തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എഫ്.എ., എം.എഫ്.എ. കോഴ്‌സുകളുണ്ട്. ഫോണ്‍: 2322028. മാവേലിക്കരയിലെ രാജാരവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലും ബി.എഫ്.എ. കോഴ്‌സുണ്ട്. ഫോണ്‍: 0479-2341199.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തില്‍ മ്യൂറല്‍ പെയിന്റിങ് പഠിക്കാം. ഫോണ്‍: 0468-2319740.
വിശ്വഭാരതി: മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാല കലാപഠനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ്. 3 വര്‍ഷത്തെ ബി.എഫ്.എ. ഓണേഴ്‌സ് കോഴ്‌സും 2 വര്‍ഷത്തെ എം.എഫ്.എ. കോഴ്‌സും ഇവിടെയുണ്ട്. പെയിന്റിങ്, മ്യൂറല്‍, സ്‌കള്‍പ്ചര്‍, ഗ്രാഫിക് ആര്‍ട്ട്, ഡിസൈന്‍, ഹിസ്റ്ററി ഓഫ് ആര്‍ട്ട് എന്നിവയിലാണ് പ്രവേശനം. എസ്.എസ്.എല്‍.സി.യും അഭിരുചിയുമുള്ളവര്‍ക്ക് ഇവിടെ പ്രവേശനം കിട്ടും. കൂടാതെ നിരവധി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇവിടെയുണ്ട്.
No comments:
Post a Comment