Tuesday, 18 June 2024
ഒരു മലയാളി പൂർണ്ണമായി മലയാളത്തിൽ എഴുതിയ ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥം ഏത്?
ഒരു മലയാളി പൂർണ്ണമായി മലയാളത്തിൽ എഴുതിയ ആദ്യത്തെ മലയാള വ്യാകരണഗ്രന്ഥമാണ് മലയാഴ്മയുടെ വ്യാകരണം(1863).ജോർജ്ജ് മാത്തൻ ആണ് ഈ വ്യാകരണകൃതിയുടെ കർത്താവ്. മലയാള ഭാഷയിൽ പലവ്യാകരണ ഗ്രന്ഥങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും അവയുടെയെല്ലാം അസ്തിവാരം മാത്തൻ ഗീവറുഗീസിന്റെ വ്യാകരണമാണെന്ന് ഡോ. പി. ജെ. തോമസ് അഭിപ്രായപ്പെടുന്നു.1851-ൽ ഗുണ്ടർട്ട് വ്യാകരണത്തിന്റെ ആദ്യഭാഗം പ്രസിദ്ധീകരിക്കുന്നതിനു മുൻപു തന്നെ എഴുതി പൂർത്തിയാക്കി അച്ചടിക്കായി നൽകിയെങ്കിലും 1863-ൽ മാത്രമാണ് ഗ്രന്ഥം പുറത്തു വന്നത്. പ്രിഫേസ് മാത്രം ഇംഗ്ലീഷിലാണ്. 1852-ൽ മാനുസ്കൃപ്റ്റിനെപ്പറ്റി ഹെന്റീ ബേക്കർ (സീനിയർ) അടക്കമുള്ളവർ എഴുതിയ നോട്ടുകളും ആമുഖത്തിന്റെ ഭാഗമായി ചേർത്തിട്ടുണ്ട്. A Grammar of Malayalam in The Language Itself എന്ന് ഗ്രന്ഥനാമം ഇംഗ്ലീഷിലും കൊടുത്തിട്ടുണ്ട്.അക്ഷര ലക്ഷണം, പദലക്ഷണം എന്നീ രണ്ടു കാണ്ഡങ്ങളാണ് കൃതിക്കുള്ളത്. ഒന്നാം കാണ്ഡത്തിൽ അക്ഷര സംജ്ഞകളും സന്ധികളും വിശദീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടാം കാണ്ഡത്തിൽ നാമം, വചനം, അവ്യയം എന്നിവയെപ്പറ്റീയും പ്രതിപാദിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment