Tuesday, 18 June 2024
ഒരു മലയാളി പൂർണ്ണമായി മലയാളത്തിൽ എഴുതിയ ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥം ഏത്?
Monday, 25 March 2024
രാഘവൻ പയ്യനാട്
രാഘവൻ പയ്യനാട്
- കേരളത്തിലെ പ്രശസ്തനായ ഒരു ഫോക്‌ലോർ ഗവേഷകനാണ് രാഘവൻ പയ്യനാട്.
- കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയാണ് ഇദ്ദേഹത്തിന്റെ സ്വദേശം.
- കോഴിക്കോട് സർവകലാശാല ഫോക്‌ലോർ പഠനകേന്ദ്രത്തിന്റെ സ്ഥാപകനും അതിന്റെ ആദ്യത്തെ അദ്ധ്യക്ഷനുമായിരുന്നു.
- ഫോക് ലോർ രംഗത്തെ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രവർത്തകനുമാണ്.
- ഫോക്‌ലോർ ഫെലോസ് ഓഫ് മലബാർ (ട്രസ്റ്റ് ), ഫോസിൽസ് (ഫോൿലോർ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യൻ ലഗ്വേജ്സ്) എന്നിവയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്.
- കൃതികള്‍
- ഫോൿലോർ
- തെയ്യവും തോറ്റംപാട്ടും
- ഫോൿലോർ സങ്കേതങ്ങളും സങ്കൽപ്പങ്ങളും
- ഫോൿലോറിന് ഒരു പഠനപദ്ധതി
- കേരള ഫോൿലോർ(എഡിറ്റർ)
'ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിൽ' ആരുടെ കൃതിയാണ് ?
ഉത്തരം അറിയാമോ?
'ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിൽ' ആരുടെ കൃതിയാണ് ?
- കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ജന്മിസമ്പ്രദായം കേരളത്തിൽ, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ തുടങ്ങിയ പ്രൌഢമായ ചരിത്ര കൃതികളും കേരള ഭാഷയുടെ വികാസ പരിണാമങ്ങൾ, ഭാഷയും സാഹിത്യവും, ഉണ്ണുനീലി സന്ദേശം, കോകസന്ദേശം, നളചരിതം ആട്ടക്കഥ, ലീലാതിലകം എന്നീ ഗ്രന്ഥങ്ങളുടെ പഠനങ്ങൾ എന്നിവ ഉൾപ്പെടുന്ന സാഹിത്യ കൃതികളും കൈരളിക്ക് സമ്മാനിച്ചു. സ്റ്റഡീസ് ഇൻ കേരള ഹിസ്റ്ററി, സം പ്രോബ്ലംസ് ഇൻ കേരള ഹിസ്റ്ററി എന്നീ ഇംഗ്ലീഷ് കൃതികളും പണ്ടത്തെ കേരള എന്ന തമിഴ് കൃതിയും അദ്ദേഹം രചിച്ചു.
സൂചനകള്‍
ഇളംകുളം കുഞ്ഞൻപിള്ള
Sunday, 24 March 2024
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം.
- മഹാകാവ്യം എന്ന പേരിനെ അർഹിക്കുന്ന ഒരു കാവ്യം മലയാളഭാഷയിൽ ആദ്യമായി ഉണ്ടായത് രാമചന്ദ്രവിലാസമാണെന്ന് ഇതിന്റെ അവതാരികയിൽ എ.ആർ. രാജരാജവർമ്മ പരാമർശിക്കുന്നു.
- സംസ്കൃതത്തിലെ പ്രമുഖകൃതികളായ രാമായണഭാരതാദികളോട് ബന്ധപ്പെട്ടാണ് മഹാകാവ്യങ്ങൾ ഉത്ഭവിച്ചതെന്ന് ചിലർ കരുതുന്നു.
- സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് മലയാളത്തിലുംമഹാകാവ്യങ്ങൾ രചിക്കപ്പെട്ടത്.
- നിരൂപകാഭിപ്രായത്തിൽ മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്തു പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം'.
- 1907 ലാണ് ഈ കൃതി പ്രകാശിതമായത്. ഇരുപത്തിയൊന്ന് സർഗ്ഗവും ഒടുവിലത്തെ പ്രാർത്ഥനാനവകവും ഉൾപ്പെടെ 1832 ശ്ലോകമാണ് ഈ കാവ്യത്തിലുള്ളത്.
- രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം.
- രാമായണ കഥയിലെ ഒരംശവും വിടാതെയാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ഈ മഹാകാവ്യം രചിച്ചിരിക്കുന്നത്.
- കവിയുടെ രാമഭക്തിക്ക് നിദർശനമായ ഈ കാവ്യത്തിന്റെ രചനയ്ക്ക് അധ്യാത്മരാമായണം, വാല്മീകിരാമായണം, ഭോജന്റെ രാമായണം ചമ്പു തുടങ്ങിയ കാവ്യങ്ങളോട് കടപ്പാടുണ്ട്.
Saturday, 2 March 2024
നളചരിതവും ചില അറിവുകളും
മലയാളം പഠിക്കാം
1. നാളെ ചരിതം എത്ര ദിവസത്തെ കഥയാണ്?
4
2. ആട്ടക്കഥയിലെ അത്ഭുത പ്രവാഹൻ എന്നറിയപ്പെടുന്നത് ?
ഉണ്ണായി വാര്യർ
3. നളചരിതത്തിന്റെ ഇതിവൃത്തം സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്ന്?
മഹാഭാരതം വനപർവ്വത്തിൽ നിന്ന്
4. നാളെ ചരിത്രത്തെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്
ജോസഫ് മുണ്ടശ്ശേരി
5. നളചരിതം നാടകത്തിൻറെ അനുകരണമല്ല" ഈ അഭിപ്രായം ആരുടേതാണ്?
ഡോ: എസ് കെ നായർ
6. നളചരിത ഭാഷ സംസ്കൃതമാകുന്ന ചെമ്പും മലയാളമാകുന്ന വെളുത്തിയവും ചേർന്നൊരുക്കിയ വെങ്കല ഭാഷയാണെന്ന് പറഞ്ഞത്?
എ ആർ രാജരാജവർമ്മ
7. നളചരിത വ്യാഖ്യാനങ്ങളിൽ കാന്താരതാരകം എഴുതിയത്?
എ ആർ രാജരാജവർമ്മ
8. നളചരിത വ്യാഖ്യാനം രസിക കൗതുകം എഴുതിയത്?
എം എച്ച് ശാസ്ത്രി
9. നാളെ വ്യാഖ്യാനം എന്ന പേരിൽ നളചരിത വ്യാഖ്യാനം എഴുതിയത്
ഇളംകുളം കുഞ്ഞൻപിള്ള
10. ദീപിക എന്ന പേരിൽ നളചരിത വ്യാഖ്യാനം എഴുതിയത്
ദേശമംഗലം വാര്യർ
11. കൈരളി വ്യാഖ്യാനം എഴുതിയത്
പത്മന രാമചന്ദ്രൻ
12. ഹൃദയ രഞ്ജിനി വ്യാഖ്യാനം എഴുതിയത്
R നാരായണ പണിക്കർ
13. കമലദളം പ്രത്യക്ഷമാകുന്ന ആട്ടക്കഥ
കാർത്തിക വീര്യ വിജയം
14. ആട്ടക്കഥ രചിച്ച ആദ്യ വനിത
കുട്ടിക്കുഞ്ഞി തങ്കച്ചി
15. ആശാൻറെ കരുണയ്ക്ക് ആട്ടക്കഥ രൂപം തയ്യാറാക്കിയതാര്
ചങ്ങാരപ്പിള്ളി നാരായണൻ പോറ്റി
16. കരിങ്ങൻ തമ്പുരാൻറെ ആട്ടക്കഥ
രാവണ വിജയം
17. വള്ളത്തോൾ രചിച്ച ആട്ടക്കഥ
ഔഷധാഹരണം
18. വിശപ്പും ചോറും കഥാപാത്രങ്ങളായ ആട്ടക്കഥ
ക്ഷുദോദന വിജയം
19. ഉമാകേരളം ആട്ടക്കഥയായി മാറ്റിയത് ആര്
പി എൻ പരമേശ്വരൻ
20. ഗീതാഗോവിന്ദത്തിന് കേരളത്തിൽ ഉണ്ടായ നാട്ട്യരൂപം
അഷ്ടപതിയാട്ടം
Monday, 1 January 2024
പി. സുരേന്ദ്രൻ-നോവലുകൾ-ചെറുകഥാസമാഹാരങ്ങൾ
ചെറുകഥാസമാഹാരങ്ങൾ
- പിരിയൻ ഗോവണി
- ഭൂമിയുടെ നിലവിളി
- ഹരിത വിദ്യാലയം
- കറുത്ത പ്രാർത്ഥനകൾ
- അഭയാർത്ഥികളുടെ പൂന്തോട്ടം
- ജലസന്ധി
- ചൈനീസ് മാർക്കറ്റ്
നോവലുകൾ
- മഹായാനം
- സാമൂഹ്യപാഠം
- മായാപുരാണം
- കാവേരിയുടെ പുരുഷൻ
- ഗ്രീഷ്മമാപിനി
- ജൈവം
- ശൂന്യമനുഷ്യർ
- ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ജി.ആർ. ഇന്ദുഗോപൻ- നോവലുകൾ-ചെറുകഥ-ആത്മകഥ
ചെറുകഥാ സമാഹാരം
- ജീവിതം ഛിൽ ഛിലേന്ന് ചിലങ്ക കെട്ടി
- രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ
- ഇരുട്ട് പത്രാധിപർ
- അജയന്റെ അമ്മയെ കൊന്നതാര്
- കൊല്ലപ്പാട്ടി ദയ
- അമ്മിണിപ്പിള്ള വെട്ടുകേസ്
- പടിഞ്ഞാറേക്കൊല്ലം ചോരക്കാലം
- ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും
- കഥകൾ
- പ്രേത വേട്ടക്കാരൻ
- ചെന്നായ
- പേപ്പർ റോക്കറ്റ് ( ബാലസാഹിത്യം)
- സ്കാവഞ്ചർ
- മണൽജീവികൾ
- ചീങ്കണ്ണിവേട്ടക്കാരന്റെ ആത്മകഥയും മുതലലായിനിയും
- കൊടിയടയാളം
- ഐസ് -196°C (2005)
- ഭൂമിശ്മശാനം
- കാളി ഗണ്ഡകി
- വെള്ളിമൂങ്ങ
- ബീജബാങ്കിലെ പെൺകുട്ടി
- ഒറ്റക്കാലുള്ള പ്രേതം
- ഡിറ്റക്റ്റീവ് പ്രഭാകരൻ (അപസർപ്പകനോവൽ പരമ്പര) - ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, രാത്രിയിൽ ഒരു സൈക്കിൾവാല, രക്തനിറമുള്ള ഓറഞ്ച്
- വിലായത്ത് ബുദ്ധ
- നാലഞ്ചു ചെറുപ്പക്കാർ
- വാട്ടർബോഡി
- തസ്കരൻ മണിയൻപിളളയുടെ ആത്മകഥ
- കള്ളൻ ബാക്കി എഴുതുമ്പോൾ
- പന്തുകളിക്കാരൻ
- സ്പെസിബ- റഷ്യൻ യുവത്വത്തിനൊപ്പം