മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും,ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയുമാണ് സാറാ ജോസഫ്(1946-). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്‌ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരം സാറാജോസഫിനായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (2001,ആലാഹയുടെ പെൺമക്കൾ)
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2003, ആലാഹയുടെ പെൺമക്കൾ)
വയലാർ അവാർഡ് (2004, ആലാഹയുടെ പെൺമക്കൾ)
ചെറുകാട് അവാർഡ് (ആലാഹയുടെ പെൺമക്കൾ)
ഒ.ചന്തുമേനോൻ അവാർഡ് (മറ്റാത്തി)
മുട്ടത്തു വർക്കി അവാർഡ് - (2011, പാപത്തറ)
അരങ്ങ് അവാർഡ്(അബുദാബി)
ഒ.വി.വിജയൻ സാഹിത്യ പുരസ്കാരം (2011)
കഥ അവാർഡ്(ന്യൂഡൽഹി)
പത്മപ്രഭാ പുരസ്കാരം (2012) -
ഓടക്കുഴൽ അവാർഡ് 2021-ബുധിനി
No comments:
Post a Comment