Saturday, 31 December 2022
WHAT IS THE NEW YEAR?
Friday, 30 December 2022
നാടക സങ്കൽപ്പം
Thursday, 29 December 2022
Saturday, 29 October 2022
ധർമ്മരാജയെ നായർ മഹാകാവ്യം എന്ന് വിളിച്ചത് ആരാണ്?
Sunday, 23 October 2022
Complete the following series9,11,15,23,39, ______?
Complete the following series
9,11,15,23,39, ______?
A) 71
B) 65
C) 44
D) 68
Answer A, 71
*
9+2=11
11+4=15
15+8=23
23+16=39
39+ 32=71
Friday, 7 October 2022
2022 - സാഹിത്യത്തിനുള്ള നോബൽ സമ്മാനം -ആനി എർനോയിക്ക്.
Saturday, 24 September 2022
ആര്യാടൻ മുഹമ്മദ് അന്തരിച്ചു.
Monday, 5 September 2022
Quantitative research
Sunday, 28 August 2022
ഹൃദയകുമാരി- കാൽപനികതയുടെ സൃഷ്ടി രഹസ്യം തേടുകയായിരുന്നു.
മലയാളത്തിലെ ഒരു നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്നു ബി. ഹൃദയകുമാരി ആറന്മുളയിൽ വാഴപ്പള്ളിൽ തറവാട്ടിലായിരുന്നു ജനനം. കാല്പനികത എന്ന ഗ്രന്ഥം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.സാഹിത്യകാരിയും കവയിത്രിയുമായ സുഗതകുമാരി സഹോദരിയാണ്. സ്വാതന്ത്ര്യസമര സേനാനി ബോധേശ്വരന്റെയും ഗവ. വിമൻസ് കോളജിലെ സംസ്കൃതം പ്രഫസർ, വി.കെ കാർത്ത്യാനിയമ്മയുടെയും മകളാണ്. സാമൂഹിക പരിഷ്കർത്താവായ പിതാവ് ഹൃദയകുമാരിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ ചിന്തകളെ ഏറെ ആരാധിച്ചിരുന്ന അദ്ദേഹം ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി രണ്ടുവർഷക്കാലത്തോളം കഴിഞ്ഞു. കവയിത്രി സുഗതകുമാരി സഹോദരിയാണ്.
തിരുവനന്തപുരം വിമൻസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽനിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടി. എറണാകുളം മഹാരാജാസ്, പാലക്കാട് വിക്‌ടോറിയ കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, യൂണിവേഴ്‌സിറ്റി കോളജ്, വിമൻസ് കോളജ് തുടങ്ങി സംസ്ഥാനത്തെ വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപികയായിരുന്നു. വിമൻസ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചു. അറിവിന്റെയും അധ്യാപനത്തിന്റെയും അഴകായിരുന്നു ഹൃദയകുമാരി എന്നാണ് ശിഷ്യരുടെ അഭിപ്രായം. പിൽക്കാലത്ത് വിദ്യാഭ്യാസ ചിന്തകയായി കേരളത്തിന്റെ പഠനനിലപാടുകളെ മാറ്റിമാറികും മുൻപ് അവർ ക്ലാസ് മുറികളെ അറിവിന്റെ ഭാവപ്രബന്തമാക്കിമാറ്റി. സുഗതകുമാരിയും സുജാതാകുമാരിയും കവിതയുടെ കല്പനാ ലോകത്തേക്ക് നടന്നു നീങ്ങിയപ്പോൾ ഹൃദയകുമാരി കാൽപനികതയുടെ സൃഷ്ടി രഹസ്യം തേടുകയായിരുന്നു. കാൽപനികത എന്ന കലാരഹസ്യം നിരന്തരം അന്വേഷിച്ചു നടന്ന നിരൂപക മലയാളത്തിന്റെയും ആംഗലേയത്തിന്റെയും ക്ലാസ്സിക് കവികളുടെ ഭാവ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ച് കാൽപനികത എന്ന എക്കാലത്തെയും മികച്ച കലാഗ്രന്ഥം രൂപപെടുത്തി.വള്ളത്തോൾ കൃതികൾ ഇംഗ്ലീഷിലേക്കും ടാഗോർ കൃതികൾ മലയാളത്തിലേക്കും വിവർത്തനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, റോമൻ കവിതകളിലെ കാൽപനികതയെക്കുറിച്ചെഴുതിയ 'കാല്പനികത' എന്ന പഠനം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
36 വർഷത്തെ അദ്ധ്യാപന കാലത്ത് അന്ന് ചിട്ടവട്ടങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസ സമ്പ്രദായങ്ങൾക് സ്വന്തം പരീക്ഷണങ്ങളിലൂടെ പുതുമുഖം നൽകിയ ടീച്ചർ പിൽകാലം കേരളത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക് പുതുവഴികൾ നിർദ്ദേശിച്ചു. നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ താളപിഴകളെ നിരന്തരം തിരുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അച്ഛൻ ബോധേശ്വരന്റെ വഴിയിൽ ഉറച്ചു നിന്ന് ഗാന്ധിയൻ സോഷ്യലിസ്സ്റ്റ് കാഴ്ച്ചപാടുകളായിരുന്നു ടീച്ചറുടെ ചിന്തകളുടെ വെളിച്ചം. ഹൃദയകുമാരിയുടെ വിദ്യാർത്ഥികളിൽ പലരും ഇന്ന് ഉദ്യോഗസ്ഥഭരണതലത്തിലും സാഹിത്യത്തിലും പ്രമുഖരായ വ്യക്തികളാണ്. തിരുവനന്തപുരം സർക്കാർ വിമൻസ് കോളേജിൽ മൂന്നു വർഷം പ്രിൻസിപ്പലായി പ്രവർത്തിച്ചശേഷമാണ് ഹൃദയകുമാരി തന്റെ ഉദ്യോഗത്തിൽ നിന്ന് 1986 ൽ വിരമിച്ചത്. മനോരമ ന്യൂസിൽ പത്രപ്രവർത്തക ആയിരുന്ന മകൾ ശ്രീദേവിപിള്ളയോടൊപ്പം ആയിരുന്നു ഹൃദയകുമാരി താമസിച്ചിരുന്നത്. വാർധക്യസഹജമായ അസുഖങ്ങൾ മൂലം രണ്ട് മാസം കിടപ്പിലായിരുന്നു ഹൃദയകുമാരി 84 ആം വയസ്സിൽ തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് 2014, നവംബർ 8 ആം തീയതി അന്തരിച്ചു.
കൃതികൾ
- ഓർമ്മകളിലെ വസന്തകാലം
- വള്ളത്തോൾ
- കാല്പനികത
- 'നവോത്ഥാനം ആംഗലസമൂഹത്തിന്'
- 'നന്ദിപൂർവം' (ആത്മകഥ)
- ചിന്തയുടെ ചില്ലുകൾ
- ഹൃദയപൂർവം
- വള്ളത്തോൾ
- രവീന്ദ്രനാഥ ടാഗോർ കൃതികൾ ( വിവർത്തനം)
- വള്ളത്തോൾ കൃതികൾ ( വിവർത്തനം)
Sunday, 19 June 2022
വൈജ്ഞാനികസാഹിത്യം -സാഹിത്യശാഖ
വൈജ്ഞാനികസാഹിത്യം -സാഹിത്യശാഖ
വൈജ്ഞാനികസാഹിത്യം, പ്രപഞ്ചത്തിലെ സമസ്ത വിജ്ഞാനശാഖകളെയും സൂക്ഷ്മതയോടെ നിരീക്ഷിച്ച് വിലയിരുത്തി വിശകലനം ചെയ്യുന്ന ഒരു ധൈഷണികപ്രവൃത്തിയാണ് ഈ ശാഖയില്‍ നടക്കുന്നത്. സാഹിത്യചരിത്രം, ഭാഷാശാസ്ത്രം, വ്യാകരണം, വൃത്തം, അലങ്കാരശാസ്ത്രം, കല, നിഘണ്ടുവിജ്ഞാനകോശം, ചരിത്രം, സംസ്കാരം, പഴഞ്ചൊല്ലുകള്‍, ഐതിഹ്യങ്ങള്‍, വിദ്യാഭ്യാസം, ശാസ്ത്രം, ചലച്ചിത്രം, മനഃശാസ്ത്രം, മതം, തത്ത്വചിന്ത, രാഷ്ട്രവിജ്ഞാനം, സാമൂഹികശാസ്ത്രം, നിയമം, താരതമ്യസാഹിത്യപഠനം, സംസ്കാരപഠനം, ഭക്തിസാഹിത്യം, ദലിത് സാഹിത്യം, സ്ത്രീവാദസാഹിത്യം, വിവര്‍ത്തനം ഇങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഒരു സാഹിത്യശാഖയാണ് വൈജ്ഞാനിക സാഹിത്യം.
മലയാളത്തിലും ഈ സാഹിത്യശാഖ സജീവമാണ്. വൈജ്ഞാനികപ്രപഞ്ചത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി പുതിയ സാഹിത്യരചനകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അവയ്ക്കെല്ലാം മറ്റുഭാഷകളിലേതുപോലെ മലയാളത്തിലും വായനക്കാരും പഠിതാക്കളുമുണ്ട്. സാഹിത്യചരിത്രങ്ങള്‍ പലപ്രമുഖപണ്ഡിതന്മാരും എഴുതിയിട്ടുണ്ട്.
ആദ്യ മലയാള സാഹിത്യ ചരിത്രഗ്രന്ഥം പി. ഗോവിന്ദപ്പിള്ളയുടെ (സര്‍വ്വാധികാര്യക്കാര്‍) 'മലയാളഭാഷാചരിത്ര' (1881) മാണ്.
ആര്‍. നാരായണപ്പണിക്കര്‍, പി.കെ. പരമേശ്വരന്‍ നായര്‍, ടി.എം. ചുമ്മാര്‍,എന്‍. കൃഷ്ണപിള്ള തുടങ്ങിയവര്‍ ആദ്യകാല സാഹിത്യചരിത്രകാരന്മാരാണ്. ഡോ. കെ. എം. ജോര്‍ജ്ജ്, പ്രൊഫ. കെ.എം. തരകന്‍, ഡോ. എം. ലീലാവതി, ജി. ശങ്കരപ്പിള്ള, ആറ്റൂര്‍, ഡോ. പിവി. വേലായുധന്‍ പിള്ള തുടങ്ങി എണ്ണമറ്റ പണ്ഡിതന്മാര്‍ ഈ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയവരാണ്. ഭാഷകളുടെ ഉത്ഭവം ഭാഷാഗോത്രങ്ങള്‍, ശബ്ദവിചാരം, ഉച്ചാരണം, ശബ്ദശാസ്ത്രം, രൂപനിഷ്പത്തി, അര്‍ഥ നിവേദനം, ഭാഷകളുടെ പരസ്പരബന്ധം തുടങ്ങിയ വിഷയങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് അവതരിപ്പിക്കുന്ന രചനകള്‍ ധാരാളമുണ്ടായിട്ടുണ്ട്.
ഭാഷാശാസ്ത്രമെന്ന ഈ വിഭാഗത്തില്‍ മലയാളഭാഷയില്‍ ഗ്രന്ഥങ്ങള്‍ കുറവാണ്. എടമരത്തു സെബാസ്റ്റ്യന്‍ രചിച്ച 'ഭാഷാശാസ്ത്ര'(1922) മാണ് ഈ വിഭാഗത്തിലെ ആദ്യകൃതി. ഫാ. ക്ലെമസ് പിയാനിയസ് 'ആല്‍ഫബേത്തം ഗ്രന്ഥാനിക്കോ മലബാറിക്കം' (1772) എന്ന ഗ്രന്ഥം ലത്തീന്‍ഭാഷയില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ മലയാളപരിഭാഷ ഫാ. എമ്മാനുവേല്‍ ആട്ടേല്‍ 'പ്രാചീന മലയാളലിപി മാല: പാഠവും പഠനവും' എന്ന പേരില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഇളംകുളം കുഞ്ഞന്‍പിള്ള, ഐ.സി. ചാക്കോ, ഡോ. കെ. കുഞ്ഞുണ്ണിരാജ തുടങ്ങിയ പ്രഗത്ഭര്‍ ഭാഷാ ശാസ്ത്രത്തില്‍ പണ്ഡിതോചിതമായ ഗ്രന്ഥങ്ങള്‍ രചിച്ചു. വ്യാകരണം, വൃത്തം, അലങ്കാര ശാസ്ത്രം എന്നീ വിഷയങ്ങളില്‍ നമുക്ക് വഴിയൊരുക്കിയത് വിദേശീയരാണ്. മലയാളത്തെ സംബന്ധിക്കുന്ന ആദ്യ ശാസ്ത്രഗ്രന്ഥം 'ലീലാതിലക'മാണല്ലോ. എന്നാല്‍ അതിനു നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഭാഷാ ശാസ്ത്ര ഗ്രന്ഥങ്ങളുണ്ടാകുന്നത്. ആഞ്ചലോസ് ഫ്രാന്‍സിസ്, കാള്‍ഡ്വല്‍, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, അര്‍ണോസ് പാതിരി, ക്ലമന്‍റ് പാതിരി എന്നിവരുടെ സംഭാവനകള്‍ വളരെ വലുതാണ്. റവ. ജോര്‍ജ്ജ് മാത്തന്‍, വൈക്കത്ത് പാച്ചുമൂത്തത്, കോവുണ്ണി നെടുങ്ങാടി, എ.ആര്‍. രാജരാജവര്‍മ്മ, എ. ശേഷഗരിപ്രഭു, പി.കെ. നാരായണപിള്ള, ഐ.സി. ചാക്കോ, കുട്ടികൃഷ്ണമാരാര്‍ തുടങ്ങിയ ഭാഷാ ശാസ്ത്രപണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ശ്രദ്ധ പതിപ്പിച്ചവരാണ്. എ.ആര്‍. രാജരാജവര്‍മ്മ മലയാളവ്യാകരണത്തിന്റെ അടിത്തറ ഉറപ്പിച്ചു. നിഘണ്ടു-വിജ്ഞാനകോശനിര്‍മ്മാണത്തിലും മലയാളം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മലയാളത്തിലെ ആദ്യനിഘണ്ടു-വിജ്ഞാനകോശനിര്‍മ്മാണത്തിലും മലയാളം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മലയാളത്തിലെ ആദ്യനിഘണ്ടുവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് 1846-ല്‍ പ്രസിദ്ധീകരിച്ച റവ. ബെഞ്ചമിന്‍ ബെയ്ലിയുടെ 'എ ഡിക്ഷണറി ഓഫ് ഹൈ ആന്‍റ് കൊലേക്യല്‍ മലയാളം' ആണ്. ഇതില്‍ മലയാള പദങ്ങളുടെ അര്‍ത്ഥം ഇംഗ്ലീഷിലാണ് നല്‍കിയത്. ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു റിച്ചാര്‍ഡ് കോളിന്‍സിന്റെ 'മലയാളനിഘണ്ടു' (1856)വാണ്. ഗുണ്ടര്‍ട്ട്, ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള, ആനന്ദരാമശാസ്ത്രി, മണ്ണൂര്‍ പത്മനാഭപിള്ള, ടി രാമലിംഗം പിള്ള തുടങ്ങിയവരും ചില സ്ഥാപനങ്ങളും നിഘണ്ടുനിര്‍മ്മാണരംഗത്തെ പ്രമുഖരാണ്.
പ്രപഞ്ചത്തിലെ സകലവിഷയങ്ങളെക്കുറിച്ചും പ്രത്യേക ക്രമമനുസരിച്ച്, സംഗ്രഹിച്ച് പ്രതിപാദിക്കുന്ന പ്രാമാണികഗ്രന്ഥമായ വിജ്ഞാനകോശങ്ങളുടെ നിര്‍മ്മാണത്തിലും മലയാളഭാഷ വളരെ മുന്നിലാണ്. മലയാളത്തിലെ ആദ്യ വിജ്ഞാനകോശമായി അറിയപ്പെടുന്നത് ആര്‍. ഈശ്വരപിള്ള രചിച്ച സമസ്തവിജ്ഞാനഗ്രന്ഥാവലി (1936-37) ആണ്. മാത്യു എം. കുഴിവേലി, ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള, വെട്ടം മാണി തുടങ്ങിയ പണ്ഡിതന്മാരും സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, വിദ്യാര്‍ത്ഥിമിത്രം, പ്രഭാത് ബുക്ക് ഹൗസ്, ഡി.സി. ബുക്ക്സ് തുടങ്ങിയ പ്രസാധാനശാലകളും കേരള സര്‍ക്കാരിന്റെ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടും വിജ്ഞാനകോശ നിര്‍മ്മാണരംഗത്ത് ആധികാരികമായി പ്രവര്‍ത്തിക്കുന്നുണ്ട്.
നാടകം, കഥകളി, ചിത്രകല, നൃത്തം തുടങ്ങിയ ദൃശ്യകലകളിലും സംഗീതത്തിലും ഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ടായി. ഈ കലകളുടെ താത്ത്വി കവും സൈദ്ധാന്തികവും സൗന്ദര്യാത്മകവും പ്രായോഗികവുമായ ഘടകങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണവ. എ.ഡി. ഹരിശര്‍മ്മ, ആര്‍. നാരായണ പ്പണിക്കര്‍, എന്‍. എന്‍.പിള്ള, കെ.പി.എസ്. മേനോന്‍, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ആറ്റൂര്‍ കൃഷ്ണപിഷാരോടി, എ.കെ.രവീന്ദ്രനാഥ് തുടങ്ങിയവരുടെ സംഭാവനകള്‍ നിസ്തൂലമാണ്. ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ ആദ്യത്തേത് ഐതിഹ്യങ്ങളെ ആധാരമാക്കി രചിച്ച 'കേരളോല്‍പ്പത്തി' എന്ന ഗ്രന്ഥമാണ്. 18-ാം നൂറ്റാണ്ടിലാകാം ഇതിന്റെ രചന എന്ന് ഊഹിക്കുന്നു. 1868-ല്‍ ഡോ. ഗുണ്ടര്‍ട്ട് 'കേരളപഴമ' എന്ന ഗ്രന്ഥം രചിച്ചു. ക്രി.വ. 1498 മുതല്‍ 1587 വരെയുള്ള കേരളചരിത്രമാണ് ഉള്ളടക്കം. വൈക്കത്തു പാച്ചു മൂത്തതിന്റെ 'തിരുവിതാംകൂര്‍ ചരിത്രം' (1868) കെ. പി. പത്മനാഭമേനോന്റെ കൊച്ചി രാജ്യചരിത്രം' (1912) തുടങ്ങിയവ ആദ്യഘട്ടത്തിലെ ഗ്രന്ഥങ്ങളാണ്. കേസരി എ. ബാലകൃഷ്ണപിള്ള, ആറ്റൂര്‍ കൃഷ്ണപിഷാരോടി, ഇളംകുളം കുഞ്ഞന്‍പിള്ള, കെ.വി. ഗോപാല മേനോന്‍, സര്‍ദാര്‍ കെ. എം. പണിക്കര്‍, പി.എ. സെയ്തുമുഹമ്മദ്, ഡോ. എ.അയ്യപ്പന്‍, പ്രൊഫ. എം .ശ്രീധരമേനോന്‍, ശൂരനാട് കുഞ്ഞന്‍പിള്ള, കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, കെ.വി.എം., പി.കെ. ഗോപാലകൃഷ്ണന്‍, ഡോ.കെ.എന്‍. എഴുത്തച്ഛന്‍, ഡോ. എം .ജി. എസ്. നാരായണന്‍ തുടങ്ങിയ നിരവധി പ്രഗത്ഭരായ പണ്ഡിതന്മാര്‍ ചരിത്ര-സംസ്കാരപഠനരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നും ഈ രംഗം സജീവമാണ്.
ഏതുഭാഷയുടെയും അമൂല്യസമ്പത്താണ് പഴഞ്ചൊല്ലുകളും ഐതിഹ്യങ്ങളും. പഴയകാലത്ത് ജീവിച്ചിരുന്നവര്‍ പറഞ്ഞ അര്‍ത്ഥസമ്പുഷ്ടവും താത്ത്വികവുമായ സൂക്തങ്ങളാണ് പഴഞ്ചൊല്ലുകള്‍. ചുരുങ്ങിയ വാക്കുകള്‍കൊണ്ട് വലിയ ആശയങ്ങള്‍ സൃഷ്ടിക്കുന്നു അവ. പൗലിനോസ് പാതിരിയാണ് പഴഞ്ചൊല്ലുകള്‍ സമാഹരിച്ച് 'മലയാളച്ചൊല്ലുകള്‍' (Adagia Malabarica) എന്ന പേരില്‍ ആദ്യം പ്രസിദ്ധീകരിച്ചത്. 1791 ല്‍ റോമിലാണ് അതിന്റെ അച്ചടി. ഡോ. ഗുണ്ടര്‍ട്ടിന്റെ 'പഴഞ്ചൊല്‍മാല' (1896), പൈലോപോളിന്റെ 'പഴഞ്ചൊല്ലുകള്‍' (1902) എന്നിവ പിന്നീട് പുറത്തിറങ്ങി. തുടര്‍ന്ന് പല പ്രമുഖരും പഴഞ്ചൊല്ലുകള്‍ സമാഹരിച്ച് പുറത്തിറക്കി.
ഐതിഹ്യകഥകള്‍ കൊണ്ട് സമ്പന്നമാണ് മലയാളം. ഐതിഹ്യകഥകളെ ആധാരമാക്കി രചിച്ച 'കേരളോല്‍പത്തി' ആദ്യ ഐതിഹ്യകഥാസമാഹാരം എന്നുപറയാം. കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ.എസ്. നീലകണ്ഠനുണ്ണി, മാലി തുടങ്ങിയവരും ഐതിഹ്യകഥാരചനയില്‍ വ്യാപൃതരായവരായിരുന്നു.
വിദ്യാഭ്യാസ സാഹിത്യശാഖയും മലയാളത്തില്‍ സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മുദ്രണാലയത്തില്‍ അച്ചടിച്ച വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരണം (1864) ആണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രഥമകൃതി. മലയാളത്തിലുണ്ടായ മിക്കവാറും കൃതികള്‍ അധ്യാപന പരിശീലന ക്ലാസ്സുകളിലേയ്ക്കാവശ്യമുള്ളവയാകുന്നു. കെ. ചിദംബരവാധ്യാര്‍, വി. പപ്പു പിള്ള, കെ. രാമകൃഷ്ണപിള്ള, മുണ്ടശ്ശേരി തുടങ്ങി പല പ്രമുഖരും ഈ രംഗത്ത് സാഹിത്യരചന നടത്തി. മലയാളത്തില്‍ സജീവമായി മറ്റൊരു സാഹിത്യശാഖയാണ് ശാസ്ത്രം. നമ്മുടെ ഭാഷയില്‍ ശാസ്ത്രസംബന്ധമായ ലേഖനങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഗുണ്ടര്‍ട്ട് നടത്തിയിരുന്ന 'പശ്ചിമോദയം' മാസികയിലായിരുന്നു. 1864-ല്‍ പ്രസിദ്ധീകരിച്ച 'ഗോവസൂരിപ്രയോഗം' അഥവാ 'വസൂരി നിയന്ത്രണം' എന്ന ഗ്രന്ഥം പ്രഥമഗ്രന്ഥമായി കണക്കാക്കുന്നു. ഡോ. കൃഷ്ണന്‍ പാണ്ടാല, ടി.കെ. കൃഷ്ണമേനോന്‍, എം. രാജരാജവര്‍ദ്ധന തമ്പുരാന്‍ തുടങ്ങിയവര്‍ ആദ്യകാല ശാസ്ത്രസാഹിത്യകാരന്മാരാണ്. ഡോ. കെ. ഭാസ്ക്കരന്‍ നായര്‍ക്ക് ഈ ശാഖയില്‍ നേതൃത്വപരമായ സ്ഥാനമുണ്ട്. പി.ടി. ഭാസ്ക്കരപ്പണിക്കര്‍, ഇന്ദുചൂഡന്‍, എം.സി. നമ്പൂതിരിപ്പാട് ഡോ.കെ.ജി. അടിയോടി തുടങ്ങിയ പണ്ഡിതന്മാര്‍ ശാസ്ത്രസാഹിത്യരംഗത്തെ ഊര്‍ജ്ജസ്വലമാക്കി. ശാസ്ത്രസാഹിത്യം ഇന്നും ശക്തമായ സാന്നിദ്ധ്യമാണ് മലയാള സാഹിത്യത്തില്‍.
ചലച്ചിത്രത്തോടൊപ്പം വളര്‍ന്നുവന്ന ഒരു സാഹിത്യമായിരുന്നില്ല ചലച്ചിത്രസാഹിത്യം. മലയാളസിനിമയുടെ വളര്‍ച്ചയ്ക്കൊപ്പമെത്താന്‍ അതിനു കഴിഞ്ഞില്ല. എന്നാല്‍ ഇന്ന് ചലച്ചിത്രസാഹിത്യശാഖ സജീവമാണ്. പ്രബലമായ ശാഖയായി അതുമാറിക്കഴിഞ്ഞു. മൂര്‍ക്കോത്തു കുഞ്ഞപ്പ രചിച്ച 'സിനിമ' (1951) ആണ് ആദ്യഗ്രന്ഥം. നാഗവള്ളി ആര്‍. എസ്. കുറുപ്പിന്റെ 'ചലച്ചിത്രകല'യാണ് മറ്റൊരു ആദ്യകാല കൃതി. വിജയകൃഷ്ണന്‍, തോട്ടം രാജശേഖരന്‍ തുടങ്ങിയവര്‍ ഈ ശാഖകള്‍ സമ്പുഷ്ടമാക്കി.
മഹാശാസ്ത്രം, മതം, തത്വചിന്ത, രാഷ്ട്രവിജ്ഞാനം, സാമൂഹികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ധാരാളം ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. താരതമ്യസാഹിത്യപഠനവും സംസ്കൃതപഠനവും വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന സാഹിത്യവിഷയങ്ങളാണ്. അതു പോലെ വളരെ വേഗത്തിലും ആഴത്തിലും പരപ്പിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ശാഖകളാണ് ദലിത് സാഹിത്യം, സ്ത്രീപാദ സാഹിത്യം തുടങ്ങിയവ മറ്റുഭാഷകളിലെ ഈ ശാഖകളിലുള്ള സാഹിത്യത്തിന്റെ സ്വാധീനം മലയാളത്തിലും ഉണ്ടായി. മലയാളത്തില്‍ ഈ ശാഖകള്‍ ദുര്‍ബലമല്ല എന്നു തെളിയിക്കുന്നവിധം രചനകള്‍ സജീവമാണ്.
Tuesday, 14 June 2022
HAND BOOK FOR TEACHERS CLASS 5 TO 7) SCERT
Sunday, 12 June 2022
A black hole -spacetime
Objects whose gravitational fields are too strong for light to escape were first considered in the 18th century by John Michell and Pierre-Simon Laplace. In 1916, Karl Schwarzschild found the first modern solution of general relativity that would characterize a black hole. David Finkelstein, in 1958, first published the interpretation of "black hole" as a region of space from which nothing can escape. Black holes were long considered a mathematical curiosity; it was not until the 1960s that theoretical work showed they were a generic prediction of general relativity. The discovery of neutron stars by Jocelyn Bell Burnell in 1967 sparked interest in gravitationally collapsed compact objects as a possible astrophysical reality. The first black hole known was Cygnus X-1, identified by several researchers independently in 1971.
Black holes of stellar mass form when massive stars collapse at the end of their life cycle. After a black hole has formed, it can grow by absorbing mass from its surroundings. Supermassive black holes of millions of solar masses may form by absorbing other stars and merging with other black holes. There is consensus that supermassive black holes exist in the centres of most galaxies.
The presence of a black hole can be inferred through its interaction with other matter and with electromagnetic radiation such as visible light. Any matter that falls onto a black hole can form an external accretion disk heated by friction, forming quasars, some of the brightest objects in the universe. Stars passing too close to a supermassive black hole can be shredded into streamers that shine very brightly before being "swallowed."If other stars are orbiting a black hole, their orbits can determine the black hole's mass and location. Such observations can be used to exclude possible alternatives such as neutron stars. In this way, astronomers have identified numerous stellar black hole candidates in binary systems and established that the radio source known as Sagittarius A, at the core of the Milky Way galaxy, contains a supermassive black hole of about 4.3 million solar masses.
On 11 February 2016, the LIGO Scientific Collaboration and the Virgo collaboration announced the first direct detection of gravitational waves, representing the first observation of a black hole merger. On 10 April 2019, the first direct image of a black hole and its vicinity was published, following observations made by the Event Horizon Telescope (EHT) in 2017 of the supermassive black hole in Messier 87's galactic centre. As of 2021, the nearest known body thought to be a black hole is around 1,500 light-years (460 parsecs) away (see list of nearest black holes). Though only a couple dozen black holes have been found so far in the Milky Way, there are thought to be hundreds of millions, most of which are solitary and do not cause emission of radiation. Therefore, they would only be detectable by gravitational lensing.
Wednesday, 8 June 2022
PLUS ONE POLITICS: QUESTION AND ANSWER
Wednesday, 18 May 2022
UGC 2007 QUESTIONS: (മലയാളം വിശദീകരണം)Verbal guidance is least effective in the learning of:
Thursday, 12 May 2022
പ്ലസ് വണ്‍ മലയാളം പാഠഭാഗങ്ങളിലെ ചില സന്ദര്‍ഭങ്ങള്‍ പഠിക്കാം
പ്ലസ് വണ്‍ മലയാളം പാഠഭാഗങ്ങളിലെ ചില സന്ദര്‍ഭങ്ങള്‍ പഠിക്കാം
1. തന്‍റെ ജനം ഇരുളിനെ കീറിമുറിച്ച് ഉയര്‍ന്നു പറക്കുന്ന സ്വപ്നം ആയിരുന്നു അവന്‍റെ മനസ്സ് നിറയെ- ആരുടെ ?
ജോനാഥന്‍ ലിവിങ്ങ്സ്ടന്‍- കടല്‍കാക്ക
2. ഇത്തിരിപ്പോന്ന ഈ ജീവിതത്തില്‍ പിന്നെ എന്തിനാണ്നീ നമ്മുടെ മാനവും മര്യാദയും കളഞ്ഞു കുളിക്കുന്നത് ? ആര് ആരോട് പറയന്ന ഭാഗം ആണ് ഇത് ?
ജോനാഥന്‍ എന്ന കടല്‍കാക്കയോടു മുതിര്‍ന്ന കാക്ക പറയുന്ന വാക്കുകള്‍
3. കൂടുതല്‍ ദൂരത്തില്‍ പറക്കുന്നവനേ കൂടുതല്‍ ദൂരം കാണാനാവു എന്ന് വിശ്വസിച്ചത് ആര് ?
ജോനാഥന്‍ ലിവിങ്ങ്സ്ടന്‍- കടല്‍കാക്ക
4. പോന്‍ ചെമ്പകം പൂത്ത കരളിനു എന്ത് സംഭവിച്ചു എന്നു കവിതയില്‍ പറയുന്നു.
കരിഞ്ഞുപോയി
5. കറപിടിച്ച ചുണ്ടില്‍ തുളുമ്പിയിരുന്ന കവിതകള്‍ക്ക് എന്ത് സംഭവിച്ചു
വരണ്ടുപോയി
6. കനകമൈലാഞ്ചി നീരില്‍ തുടുത്ത വിരല്‍ തോടുമ്പോള്‍ എന്ത് സംഭവിക്കുന്നു ?
കിനാവ് ചുരക്കുന്നു
7. തുരുംമ്പ് പിടിച്ച വിജാഗിരി പോലുള്ള ശബ്ദം ആരുടെ ആയിരുന്നു ?
ഓര്‍മ്മയുടെ ഞരമ്പ് കഥയിലെ വൃദ്ധയുടെ
8. ഓര്‍മ്മയുടെ ഞരമ്പ് കഥയിലെ വൃദ്ധയുടെ രൂപം കഥാപാത്ര നിരൂപണം
തുരുംമ്പ് പിടിച്ച വിജാഗിരി പോലുള്ള ശബ്ദം - ചുക്കിച്ചുളിഞ്ഞ കഴുത്തില്‍ വയലറ്റ് നിറമുള്ള ഞരമ്പ് - കണ്ണട വെയ്ക്കുന്നു - തലയോട്ടി പാതിയും പുറത്തു കാണാം- ചില കറുത്ത മുടികള്‍ ഇപ്പോഴും ഉണ്ട്- വെപ്പ് പല്ല് സെറ്റ് പുറത്തേക്ക് ഉന്തി വരും- കഷായവും അരിഷ്ടവും കുടിക്കുന്നു- നേര്യത് വസ്ത്രം ധരിക്കുന്നു - മറവി ബാധിച്ചു -
9. ഓര്‍മ്മയുടെ ഞരമ്പ് കഥയില്‍ പരാമര്‍ശിക്കുന്ന മഹാകവി ആര് ?
വള്ളത്തോള്‍ നാരായണ മേനോന്‍
10. ഓര്‍മ്മയുടെ ഞരമ്പ് കഥയില്‍ വൃദ്ധ രാമന്‍ കുട്ടിക്ക് ഇടുവാന്‍ കരുതിയിരുന്ന പേര് ?
രാവീന്ദ്രനാഥ്
11. "ഒച്ചയെ ടുക്കാതെ പെണ്ണെ ..." വൃദ്ധ സൌമ്യതയോടെ ശാസിച്ചു - ആരെ ?
പത്മക്ഷിയെ
12. "ഓ എനിക്കിരിക്കട്ടെ കുറ്റം " ആരുടെ വാക്കുകള്‍
പത്മക്ഷിയുടെ
13. "എന്താ നോക്കുന്നത്?" അര്‍ഹിക്കുന്ന ആദരവ് കിട്ടാത്ത ഒരു യജമാനന്‍റെ ഈര്‍ഷ്യയോടെ അയാള്‍ ചോദിച്ചു - ആര്
ഓര്‍മ്മയുടെ ഞരമ്പ് കഥയിലെ ശ്രീജിത്ത്
14. സന്ദര്‍ശനം എന്ന കവിതയിലെ മുഖ്യ ഭാവങ്ങള്‍ ഏതെല്ലാം ?
പ്രണയം, വിഷാദം, ഏകാന്തത
15. സന്ദര്‍ശനം എന്ന കവിതല്‍ തിക്തവര്‍ത്തമാന ഭാവങ്ങള്‍ സൂചിപ്പിക്കാന്‍ കവി ഉപയോഗിക്കുന്ന പദങ്ങള്‍ ഏതെല്ലാം ?
മരണവേഗം , വണ്ടി , നഗരവീഥി, മദിര, നരക രാത്രി , സത്രച്ചുമരുകള്‍
16. സന്ദര്‍ശനം എന്ന കവിതയില്‍ മരണവേഗം , വണ്ടി , നഗരവീഥി, മദിര, നരക രാത്രി , സത്രച്ചുമരുകള്‍ - ഈ വാക്കുകള്‍ നല്‍കുന്ന ഭാവം എന്ത് ?
നിറപ്പകിട്ട് ഇല്ലാത്ത ലോകം , വര്‍ത്തമാന കാലത്തിന്‍റെ പാരുഷ്യം , തീവ്ര വിഷാദം, നാഗരികത, അന്യവല്‍ക്കരണം
17. തൊണ്ടയില്‍ പിടയുന്ന ഏകാന്തരോദനം - ഈ പ്രയോഗത്തിന്‍റെ ധ്വനി എന്ത് ?
സ്വതന്ത്രമായ ആത്മസക്ഷതകാരം സാധ്യമാകാതെ പോകുന്നതിലുള്ള നഷ്ട്ടബോധം , രോദനത്തിലെ ഏകാന്തത അയാളുടെയും ഏകാന്ത ആണ്, പിടച്ചില്‍, രോദനം എന്നിവ മരണത്തിന്‍റെ ഓര്‍മ്മയാണ്, വരണ്ട സമൂഹത്തില്‍ നിലവിളിക്കാന്‍ പോലും ആവാത്ത അവസ്ഥ തുടങ്ങിയ ധ്വനികള്‍ കണ്ടെത്താം
18. സ്ത്രീ പദവി: ഇന്നലെ ഇന്ന്‍ നാളെ - വിഷയത്തില്‍ ഉപന്യാസം- സൂചനകള്‍
സ്ത്രീകള്‍ രണ്ടാം നിരയിലേക്ക് മാറ്റപ്പെടുന്ന സാഹചര്യങ്ങള്‍- സ്ത്രീകളുടെ പദവിയെ സംബന്ധിച്ച പരമ്പരാഗത കാഴ്ചപ്പാട്- സാമൂഹിക മുന്നേറ്റത്തില്‍ സ്ത്രീ പങ്കാളിത്തം- കുടുംബ ചുമതലയിലെ വിവേചനം- അവഗണനകള്‍- ചൂഷണങ്ങള്‍ - വിജയം വരിച്ച വനിതകള്‍ - തുടങ്ങിയവ വിവരിക്കാം
19. ഓര്‍മ്മയുടെ ഞരമ്പ് എന്ന കഥയില്‍ വിഷയമാകുന്ന വിവിധ സ്വതന്ത്ര്യം ഏതെല്ലാം ?
ദേശ സ്വതന്ത്ര്യം- (ബ്രിട്ടിഷ് കാലഘട്ടം), സ്ത്രീ സ്വതന്ത്ര്യം, ആവിഷ്കാരം സ്വതന്ത്ര്യം (സ്വന്തം പേരില്‍ കഥ പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ല ), വ്യക്തി സ്വതന്ത്ര്യം ( ഭര്‍ത്താവിന്‍റെ താല്‍പ്പര്യം )
20. ഓര്‍മ്മയുടെ ഞരമ്പ് എന്ന കഥ എഴുതിയത് ?
കെ ആര്‍ മീര
Wednesday, 11 May 2022
PLUS ONE MALAYALAM -എഴുത്തുകാരെ അറിയാമോ?
PLUS ONE MALAYALAM -എഴുത്തുകാരെ അറിയാമോ?
1. സഹ്യന്‍റെ മകന്‍
വൈലോപ്പിള്ളി ശ്രീധരമേനോന്‍
2. കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍
എം എന്‍ വിജയന്‍
3. വാഴക്കുല
ചങ്ങമ്പുഴ കൃഷ്ണപിള്ള
4. മാമ്പഴം
വൈലോപ്പിള്ളി ശ്രീധരമേനോന്‍
5. ഊഞ്ഞാലില്‍
വൈലോപ്പിള്ളി ശ്രീധരമേനോന്‍
6. ശ്രീരേഖ
വൈലോപ്പിള്ളി ശ്രീധരമേനോന്‍
7. അമര്‍ഘനിമിഷം
വൈക്കം മുഹമ്മദ് ബഷീര്‍
8. കണ്ണീര്‍പ്പാടം
വൈലോപ്പിള്ളി ശ്രീധരമേനോന്‍
9. ലാത്തിയും വെടിയുണ്ടയും -അഗ്നിസാക്ഷി-നോവല്‍ ഭാഗം
ലളിതാംബിക അന്തര്‍ജ്ജനം
10. ചരിത്രം
ഡി വിനയചന്ദ്രന്‍