കണ്ണാടി കാൺമോളവും. ഉത്തരം അറിയാമോ?
1. "ശകുന്തളോപാഖ്യാനം" മഹാഭാരതം കിളിപ്പാട്ടിലെ ഏത് പർവ്വതത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ് ?
സംഭവപർവ്വം
2. "പുതു മലയാഴ്മ തൻമഹേശൻ" എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത് ആര് ?
വള്ളത്തോൾ നാരായണമേനോൻ
3. "പച്ചവിരൽ" ആരുടെ ആത്മകഥയാണ് ?
ദയാബായി
4. ചിന്താവിഷ്ടയായ സീത ആരുടെ രചനയാണ് ?
കുമാരനാശാൻ
5. ദൈവദശകം ആരുടെ രചനയാണ്
ശ്രീനാരായണഗുരു
6. അഭിജ്ഞാന ശാകുന്തളം ആരുടെ കൃതിയാണ് ?
കാളിദാസൻ
7. ടാക്കിയോണുകൾ എന്ന കണികകളെ സംബന്ധിച്ച് പരികല്പനകൾ സംഭാവനചെയ്ത മലയാളി ആര്?
E C G സുദർശൻ
8. "ക്രുദ്ധനാം സർപ്പത്തെക്കാൾ ഏറ്റവും പേടിക്കണം " എന്ന് ശകുന്തള പറയുന്നത് ആരെ പറ്റിയാണ് ?
സത്യ ധർമ്മങ്ങൾ വെടിഞ്ഞ പുരുഷനെ
9. ശകുന്തളയുടെ പുത്രന് അശരിരി വഴി പറഞ്ഞ പേര്
ഭരതൻ
10. മലയാളഭാഷയുടെ പിതാവ് ആര് ?
എഴുത്തച്ഛൻ