കരിക്കോട്ടക്കരിയിൽ മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചർച്ചയാകുന്നുണ്ട്. ഈ നോവലിന് ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി 2014 നോവൽ മത്സരത്തിൽ പുരസ്കാരം ലഭിക്കുകയുണ്ടായി. തുടർന്ന് രാമച്ചി എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാമച്ചിക്ക് 2019 -ലെ കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
Friday, 4 June 2021
രാമച്ചി-2019 - കഥ- കേരള സാഹിത്യ അക്കാദമി പുരസ്കാരം
മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് വിനോയ് തോമസ് (Vinoy Thomas). മൂർഖൻപറമ്പ് എന്ന അദ്ദേഹത്തിന്റെ ആദ്യചെറുകഥയ്ക്കും കരിക്കോട്ടക്കരി എന്ന ആദ്യനോവലിനും വായനക്കാരിൽ നിന്നും നല്ല സ്വീകരണമാണ് ലഭിച്ചത്. മറ്റാരു നോവലാണ് പുറ്റ്. ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശിയായ ഇദ്ദേഹം കുന്നോത്ത് സെൻറ് ജോസഫ് സ്കൂൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠനം. ആറളം ഫാം ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment