കവി എന്ന നിലയിലും ക്ഷേത്രചരിത്രകാരൻ എന്ന നിലയിലും പ്രശസ്തനായ മലയാള സാഹിത്യകാരനാണ് നാലാങ്കൽ കൃഷ്ണപിള്ള (1910- 1991)
ജീവിതരേഖ തിരുത്തുക
കോട്ടയത്തെ ഒളശ്ശയിൽ 1910 സെപ്റ്റംബർ 15-ന് ചിങ്ങമാസത്തിൽ തിരുവോണം നാളിൽ ജനനം. അച്ഛൻ അറയ്ക്കൽ കേശവപിള്ള, അമ്മ നാലാങ്കൽ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്ട്സ് കോളേജ് ട്രെയിനിംങ് കോളേജ് എന്നിവിടങ്ങളീൽ നിന്നും പ്രശസ്തമായ നിലയിൽ സ്വർണ്ണമെഡലോടെ എം. എ ,എൽ.ടി ബിരുദങ്ങൾ. അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായാണ് ജോലിയിൽ നിന്നും വിരമിച്ചത്. ഏറെക്കാലം പ്രമേഹബാധിതനായിരുന്ന അദ്ദേഹം പ്രമേഹാനുബന്ധപ്രശ്നങ്ങളെത്തുടർന്ന് 1991 ജൂലൈ 2-ന് 81-ആം വയസ്സിൽ അന്തരിച്ചു.
ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന് വെണ്ണിക്കുളം പ്രശംസിച്ചവയാണ് നാലാങ്കലിന്റെ ഭാവഗീതങ്ങൾ.
കൃതികൾ
കൃഷ്ണതുളസി
ഡിസംബറിലെ മഞ്ഞുതുള്ളികൾ
രാഗതരംഗം
ശോകമുദ്ര
വസന്തകാന്തി
രത്നകങ്കണം
ആമ്പൽപൊയ്ക
പൂക്കൂട
പ്രിയദർശിനി
സൗഗന്ധികം
കസ്തൂരി
സിന്ദൂരരേഖ
ഉദയഗിരി ചുവന്നു
മഹാക്ഷേത്രങ്ങൾക്കു മുന്നിൽ (ക്ഷേത്രചരിത്രം)
സർദാർ പട്ടേൽ, ജവഹർലാൽ നെഹ്രു, സ്റ്റാലിൻ ( ജീവചരിത്രങ്ങൾ)
പുരസ്കാരങ്ങൾ
ഓടക്കുഴൽ അവാർഡ് (കൃഷ്ണതുളസി - 1976)
കേരള സാഹിത്യ അക്കാദമി അവാർഡ് ( ഡിസംബറിലെ മഞ്ഞുതുള്ളീകൾ -1980)
മഹാക്ഷേത്രങ്ങൾക്കുമുന്നിൽ' എന്ന കൃതിയ്ക്ക് തിരുവിതാകൂർദേവസ്വം ബോർഡിന്റെ വിശേഷപുരസ്കാരം
No comments:
Post a Comment