മലയാളത്തിലെ ആദ്യത്തെ സാഹിത്യപ്രസ്ഥാനമാണ് മലയാളഭാഷയുടെ ആധുനിക രൂപത്തിനു മുൻപ് നിലവിലുണ്ടായിരുന്ന രണ്ടു സാഹിത്യ ശാഖകകളാണ് പാട്ടുകൃതികളും മണിപ്രവാളകൃതികളും. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയ രാമചരിതമാണ് ഇന്നു ലഭിച്ചതിൽ ഏറ്റവും പഴയ പാട്ടുകൃതി. തമിഴക്ഷരമാലയാണു ഇതിന്റെ രചനയ്ക്കു ഉപയോഗിക്കുന്നത്. ദ്രാവിഡ വൃത്തങ്ങളാണു പാട്ടുകൃതികളിൽ ഉപയോഗിക്കുന്നത്.
പാട്ടിനു ലക്ഷണം ചെയ്തിരിക്കുന്നത് ലീലാതിലകത്തിലാണ്. അതിൽ ഇപ്രകാരം പറയുന്നു:
"ദ്രമിഡ സംഘാതാക്ഷര നിബദ്ധം
എതുക മോന വൃത്തവിശേഷയുക്തം പാട്ട് "
ദ്രമിഡ (ദ്രാവിഡ) സംഘാതാക്ഷരങ്ങൾ, അതായത് തമിഴ് അക്ഷരമാലയിലെ അക്ഷരങ്ങൾ കൊണ്ട് രചിച്ചതായിരിക്കണം പാട്ട്. 12 സ്വരാക്ഷരങ്ങളും 18 വ്യഞ്ജ്നാക്ഷരങ്ങളും ചേർന്നതാണു ദ്രാവിഡാക്ഷരങ്ങൾ. അതിൽ എതുക, മോന എന്നീ പ്രാസങ്ങൾ വേണം. എതുക എന്നാൽ മലയാളത്തിലെ ദ്വിതീയാക്ഷരപ്രാസം. ഓരോ പാദത്തിലെയും പൂർവോത്തര ഭാഗങ്ങളിലെ ആദ്യാക്ഷരങ്ങൾ യോജിച്ചു വരുന്നതാണ് മോന. സംസ്‌കൃതവൃത്തങ്ങളിൽ നിന്ന് ഭിന്നമായ വൃത്തത്തിലെ കാവ്യം എഴുതാവൂ-ദ്രാവിഡ വൃത്തങ്ങളിൽ കാവ്യം രചിക്കണം. ഇതാണ് വൃത്തവിശേഷം. 'രാമചരിത'രചയിതാവ് ചീരാമനാവാം ആദ്യ പാട്ടുസാഹിത്യകാരൻ.
ശ്രീപത്മനാഭസ്തുതിയാണ് പാട്ടിന് ഉദാഹരണമായി ലീലാതിലകത്തിൽ കൊടുത്തിട്ടുള്ളത്:
തരതലന്താനളന്താ, പിളന്ത പൊന്നൻ
തനകചെന്താർ, വരുന്താമൽ ബാണൻ തന്നെ.
കരമരിന്താ പൊരുന്താനവന്മാരുടെ
കരുളെരിന്താ പുരാനേ മുരാരീ കണാ
ഒരു വരന്താ പരന്താമമേ നീ കനി
ന്തുരകചായീ പിണിപ്പവ്വ നീന്താവണ്ണം
ചിരതരംതാൾ പണിന്തേനയ്യോ താങ്കെന്നെ
ത്തിരുവനന്താപുരം തങ്കുമാനന്തനേ.
No comments:
Post a Comment