UGC,NET,SET,TET,PSC,UPSC,BA,MA,PLUS TWO,SCHOOL STUDENTS USEFUL STE

നിങ്ങളുടെ ഭാഷയിൽ ഈ സൈറ്റ് വായിക്കാൻ കഴിയും. Google വിവർത്തനം ഉപയോഗിക്കുക. आप इस साइट को अपनी भाषा में पढ़ सकते हैं। कृपया Google अनुवाद का उपयोग करें। Maaari mong basahin ang site na ito sa iyong wika. Mangyaring gamitin ang google translate.You can read this site in your language. Please use google translate. يمكنك قراءة هذا الموقع بلغتك. الرجاء استخدام مترجم جوجل.

.

Thursday, 9 December 2021

സന്ദര്‍ശനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്- കവിത ആശയം.

"അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള

 മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം."

(പ്രണയത്തിന്‍റെ വസന്തം ആസ്വദിച്ച കാമുകി കാമുകന്മാര്‍ ജീവിതത്തിന്‍റെ വഴിത്തിരിവില്‍ പിരിയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സന്ദര്‍ശക മുറിയില്‍ അവര്‍  ഒന്നും സംസരിക്കുവാന്‍ സാധിക്കാതെ  വളരെ നേരമായി ഇരിക്കുന്നു. സന്ദര്‍ശക മുറിയില്‍ ഒന്നിച്ച് ഇരിക്കുമ്പോള്‍ പോലും അവര്‍ അനുഭവിക്കുന്ന ഏകാന്തത... വാക്കുകള്‍ക്ക് അതീതമായ മാനസികാവസ്ഥ ... പ്രണയത്തിന്‍റെ തീവ്രതയും ഇന്നത്തെ അവസ്ഥയും മനസ്സില്‍ സൃഷ്ടിക്കുന്ന ചിന്തകള്‍ മൌനം മാത്രമായി മാറുന്നു..)


"ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും,"
(സന്ദര്‍ശക മുറിയുടെ അപ്പുറം പകല്‍ വെളിച്ചം കുറഞ്ഞു വരുന്നു. സമയം  വൈകി വരുന്നു. ഓരോ നിമിഷവും ജീവിതം മരണത്തിലേക്ക് പോകുന്നതുപോലെ പകല്‍ വെളിച്ചവും ഇല്ലാതായി  വരുന്നു. ജീവിതം പൊലിഞ്ഞുപോകുന്നതുപോലെ പകല്‍ വെളിച്ചവും പൊലിഞ്ഞ് പോകുന്നു.)

"ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും,"
(സമയം വൈകി രാത്രിയോട്‌ അടുക്കുമ്പോള്‍ കിളികള്‍ തിരിച്ച് സ്വന്തം കൂട്ടില്‍ കയറുവാന്‍ പോകാറുണ്ട് .. അതുപോലെ സന്ദര്‍ശക മുറിയില്‍ കാമുകി കാമുകന്മാര്‍ അവരുടെ പ്രണയ ഓര്‍മ്മകള്‍ ചിറക് വിടര്‍ത്തി കൊണ്ട് വന്നെങ്കിലും ഒന്നും സംസാരിക്കാന്‍ പോലും സാധിക്കാതെ ആ ഓര്‍മ്മകള്‍  അതിന്‍റെ കൂട്ടിലേക്ക് പറന്നു പോകുന്നു.)

"ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?"
( ഒരു നിമിഷം നമ്മള്‍ എല്ലാം മറന്നു... കണ്‍മുന്‍പില്‍ തന്നെ നമ്മള്‍ ഇല്ലാതെ ആവുകയാണ്... 

"മുറുകിയോ നെഞ്ചിടിപ്പിന്‍റെ
താളവും നിറയെ സംഗീതമുള്ള നിശ്വാസവും?"

( സമയം വൈകിത്തുടങ്ങി.. വീണ്ടും പിരിയുവാനുള്ള 
സമയം അടുത്തു... ഈ ചിന്തകൾ നെഞ്ചിടിപ്പിന്‍റെ വേഗത കൂടി...  

റയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം.
(പൊന്‍ ചെമ്പകം പൂത്ത കരള്‍ നിന്‍റെ അസാന്നിദ്ധ്യത്തില്‍  പണ്ടേ കരിഞ്ഞു പോയി. കവിതകള്‍ പാടിയിരുന്ന എന്‍റെ ചുണ്ടുകള്‍ കറുത്തതും കവിതകള്‍ വരണ്ടുപോയവയും ആയിരിക്കുന്നു. പ്രണയത്തിന്‍റെ നാളുകളില്‍ ചിറക് വിടര്‍ത്തി പറന്നിരുന്ന മൊഴികള്‍ ഇന്നു ഏകാന്ത രോദനം മാത്രമായി തൊണ്ടയില്‍ പിടയുകയാണ്. എങ്കിലും എനിക്ക് പറയുവാനുണ്ട് . പക്ഷെ അവ തൊണ്ടയില്‍ പറയാന്‍ സാധിക്കാതെ ഒരു തേങ്ങല്‍ മാത്രമായി കിടന്നു പിടയുകയാണ്.)

"സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും."
കനക മൈലാഞ്ചി നീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവ് ചുരന്നതും,
നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും,
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.

(പ്രണയ നാളിലെ ഓര്‍മ്മയുടെ സാഗരം തേടി  എന്‍റെ ഹൃദയം പോകാറുണ്ട്.  കനക മൈലാഞ്ചിയിട്ട നിന്‍റെ കൈവിരലുകള്‍ തൊടുമ്പോള്‍ എനിക്ക് കിനാവുകള്‍ നല്‍കിയതും. നിന്‍റെ വിടര്‍ന്ന കണ്ണിലെ കൃഷ്ണ മണിയുടെ ആകര്‍ഷണത്താല്‍ അതിന്‍റെ പ്രകാശം ഏറ്റ് എന്‍റെ ചില്ലകള്‍ പൂത്തതും, മറവിയില്‍ മഞ്ഞുപോയെങ്കിലും നിന്‍റെ സാന്നിധ്യത്തില്‍ എന്‍റെ മനസാകുന്ന ആകാശം നിറം പിടിച്ചത് നിന്‍റെ കുങ്കുമ തരികള്‍ കൊണ്ട് ആയിരുന്നതും ഇന്നു ഞാന്‍ ഓര്‍ക്കുന്നു.)

മരണവേഗത്തിലോടുന്ന വണ്ടികള്‍,
നഗര വീഥികള്‍ നിത്യ പ്രയാണങ്ങള്‍,
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്‍,


ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാർത്തനായ് ഭൂതായനങ്ങളില്‍,
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴി നീരില്‍ മുങ്ങും തുളസി തന്‍
കതിരു പോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരികുക.
സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍.

സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍...