4.ഇറ്റാലിയൻ ക്രൈസ്തവ പുരോഹിതനായ ക്ലെമന്റ് പിയാനിയസ് കേരളത്തിൽ വന്ന് മലയാളവും സംസ്കൃതവും പഠിച്ച് എഴുതിയ ഈ കൃതി 1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. കൃതി ഏത്?
5. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏത് ഗ്രന്ഥത്തിലാണ് ?
ഹോർത്തൂസ് മലബാറിക്കൂസ് . കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കൂസ് ('മലബാറിന്റെ ഉദ്യാനം' എന്നർഥം). കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്ര ഗ്രന്ഥം ഇതാണ്. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്
6.14-ആം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട ഏത് കൃതിയാണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം.
ലീലാതിലകം
7. വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ ‘ വടമതിര ’ അഥവാ കടുത്തുരുത്തി എന്ന ദേശത്ത് വസിച്ചിരുന്ന യുവതിക്ക് അവളുടെ പ്രിയതമൻ തിരുവനന്തപുരത്ത് നിന്ന് ഒരു സന്ദേശമയയ്ക്കുന്നതാണ് ഇതിലെ ഇതിവൃത്തം.കൃതി ഏത്?
ഉണ്ണുനീലിസന്ദേശം
8.ഉണ്ണുനീലിസന്ദേശ കാലം കൊല്ലവർഷം 525-നും 540-നും ഇടക്കാകാം എന്നു അഭിപ്രായപ്പെട്ടിട്ടുണ്ട് ആര് ?.
സാഹിത്യഗവേഷകനായ ഇളംകുളം കുഞ്ഞൻപിള്ള
9. ലഭിച്ചിട്ടുള്ള മലയാളഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ള കൃതിയാണ്
ഭാഷാകൗടലീയം
10. കിട്ടിയിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായ മണിപ്രവാളകാവ്യമാണ്