UGC,NET,SET,TET,PSC,UPSC,BA,MA,PLUS TWO,SCHOOL STUDENTS USEFUL STE

നിങ്ങളുടെ ഭാഷയിൽ ഈ സൈറ്റ് വായിക്കാൻ കഴിയും. Google വിവർത്തനം ഉപയോഗിക്കുക. आप इस साइट को अपनी भाषा में पढ़ सकते हैं। कृपया Google अनुवाद का उपयोग करें। Maaari mong basahin ang site na ito sa iyong wika. Mangyaring gamitin ang google translate.You can read this site in your language. Please use google translate. يمكنك قراءة هذا الموقع بلغتك. الرجاء استخدام مترجم جوجل.

.

Saturday 11 March 2023

കണ്ണാടി കാണ്മോളവും -പ്ലസ്‌ ടു മലയാളം-പാഠഭാഗം -ആശയം

  •  മഹാഭാരതം സംഭവപർവത്തിലാണ് ശകുന്തളോപാഖ്യാനമുള്ളത്.
  • വൈശമ്പാ യനൻ ജനമേജയന്‍റെ ആവശ്യപ്രകാരം കുരുവംശത്തിന്‍റെ മഹത്ത്വത്തെക്കുറിച്ച് വർണിക്കുന്നു. ഇവിടെയാണ് ശാകുന്തളം കഥ പ്രതിപാദിക്കുന്നത്. 
  • ദുഷ്ഷന്തന്‍റെ സദ്ഭരണം, നായാട്ട്, കിതപോവന വർണന, മേനകാ പ്രഷണം, ശകുന്തളയുടെ ജനനകഥ, ഗാന്ധർവവിവാഹം, ശകുന്തളയെ സ്വീകരിക്കൽ എന്നിവയാണ് വ്യാസ ഭാരതത്തിലുള്ളത്. 
  • ശകുന്തളോപാഖ്യാനത്തിൽ എഴുത്തച്ഛൻ സാമാന്യമായി വ്യാസ ഭാരതത്തെ പിന്തുടരുകയായിരുന്നു. 
  • ശകുന്തളയോടുള്ള ദുഷ്ഷന്തന്‍റെ ശകാരവാക്കുകളോടെയാണ് ഈ കാവ്യഭാഗം ആരംഭിക്കുന്നത്.

പാഠഭാഗം 

"ധാർഷ്ട്യമെത്രയും പാരമുണ്ടു നാരികൾക്കെന്നു

 കേട്ടുകേളിയേയുള്ളൂ കണ്ടിട്ടില്ലവം മൂന്നം.

"ഇല്ലാത്ത വലുപ്പം ഭാവിക്കുന്ന സ്വഭാവം സ്ത്രീകൾക്ക് അധികമുണ്ടെന്ന് കേട്ടി ട്ടേയുള്ളൂ. ഇതുപോലെ മുമ്പ് കണ്ടിട്ടില്ല.

കുലടയായ നീ വന്നെന്നോടു കുലീനയെ

ന്നലസാലാപം ചെയ്തതഖിലമലമലം

 വഴിപിഴച്ചവളായ നീ എന്റെ മുന്നിലെത്തി കുലസ്ത്രീയെന്ന് ഭാവിച്ച് വല്ലതും പറഞ്ഞുകൊണ്ടിരിക്കുന്നത് മതിയാക്കുക.

സുവർണമണി മുക്താഭരണവസ്ത്രാദിക-

 ളുവന്നു തരുവൻ ഞാൻ നിനക്കു വേണ്ടുവോളം.

സ്വർണവും രതനങ്ങളും മുത്തുകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും നിനക്ക് ഞാൻ വേണ്ടുവോളം സ്നേഹത്തോടെ നൽകാം.

പിന്നെ നീ നിനക്കൊത്ത ദിക്കിനു പൊയ്ക്കൊള്ളണം, 

നിന്നിനിക്കാലം കളഞ്ഞിടാ വെറുതെ നീ.

അവ വാങ്ങി, സമയം കളയാതെ ഇവിടെനിന്ന് നിനക്കിഷ്ടമുള്ളിടത്തേക്ക് പൊയ്ക്കൊള്ളുക.

 കോകിലനാരിപോലെ നീ പരഭൃതയല്ലോ , 

പോക വൈകാതെ നിന്നെക്കാൺകയിലിച്ചയില്ല."

 കുയിൽപ്പേടയെപ്പോലെ അന്യനാൽ വളർത്തപ്പെട്ടവളാണ് നീ. പെട്ടെന്ന് പൊയ്ക്കൊള്ളുക. നിന്നെ കണ്ടു നിൽക്കാൻ എനിക്കാഗ്രഹമില്ല."

സുന്ദരി ശകുന്തള പിന്നെയുമുരചെയ്താൾ

 നിന്ദാവാണികൾ കേട്ടു മന്ദാക്ഷഭാവത്തോടും

ദുഷ്ഷന്തന്റെ നിന്ദാവചനങ്ങൾ കേട്ട് ലജ്ജിതയായ ശകുന്തള ഇങ്ങനെ പറഞ്ഞു.

“കടുകിന്മണി മാത്രമുള്ളാരു പരദോഷ 

മുടനെ കാണുന്നു നീ, നിന്നുടെ ദോഷം പിന്നെ 

കണ്ടാലും ഗജമാത്രം കാണുന്നിലേതു, മത 

പണ്ഡിതന്മാർക്കുപോലുമുള്ളൊരു ശീലമത്രെ 

  അന്യരുടെ കടുകുമണിപോലത്തെ ദോഷങ്ങൾ ഉടൻ നീ കണ്ടെത്തുന്നു. വലുതായാലും സ്വന്തം ദോഷങ്ങൾ തിരിച്ചറിയുന്നില്ല. ഇത് പണ്ഡിതന്മാർക്കു പോലുമുള്ള സ്വഭാവമാണ്.


നിന്നുടെ ജന്മത്തേക്കാൾ ശ്രേഷ്ഠമെന്നുടെ ജന്മം,

മന്നിടത്തിങ്കലെന്ന് നിനക്കു ചരിക്കാമോ? 

മേദിനിയിലും പുനരന്തരീക്ഷത്തിങ്കലും

ഭേദമെന്നിയേ നടന്നീടാമിന്നെനിക്കെടോ!

നിന്നുടെ ജന്മത്തേക്കാൾ ശ്രേഷ്ഠമാണ് എന്റെ ജന്മം. ഭൂമിയിലല്ലാതെ നിനക്ക് സഞ്ചരിക്കാനാവുമോ? ഭൂമിയിലും ആകാശത്തിലും ഒരു പോലെ സഞ്ചരിക്കാനെനിക്കാവും.


ഭേദവും നമ്മിലെത പാരമുണ്ടോർക്കുന്നേരം

 ചേതസി വിചാരിക്ക ഭൂപതിതിലകമേ

മേരുവും കടുകുമുള്ളതരമുണ്ടു നമ്മിൽ,

സാരജ്ഞനല്ലൊട്ടുമോർത്തോളം ധാത്രീശ  ഭവാൻ 

അല്ലയോ രാജാവേ, നമ്മൾ തമ്മിൽ വളരെ വ്യത്യസ്തരാണെന്നു നീ മനസ്സിലാക്കിക്കൊള്ളുക. മേരുപർവതവും കടുകും തമ്മി ലുള്ള അന്തരം നമ്മൾ തമ്മിലുണ്ട്. ചിന്തിച്ചിടത്തോളം താങ്കൾ ഒട്ടും അറിവുള്ളവ നല്ലെന്ന് തോന്നുന്നു.


കണ്ണാടി കാണുമോളവും തന്നുടെ മുഖമേറ്റം

നന്നെന്നു നിരൂപിക്കുമെത്രയും വിരൂപൻമാർ.

മറ്റുള്ള ജനങ്ങൾക്കു കുറ്റങ്ങൾ പറഞ്ഞീടും, 

മുറ്റും തന്നുടെ കുറ്റമൊന്നറികയുമില്ല.

കുറ്റമില്ലാതെ ജനം കുറ്റമുള്ളവരേയും

 ചെറ്റു നിന്ദിക്കയില്ല. തമ്മുടെ ഗുണങ്ങളാൽ.

സ്വന്തം മുഖം കണ്ണാടിയിൽ കാണുന്നതുവരെ അത് ഭംഗിയു ള്ളതാണെന്ന് വിരൂപന്മാർ കരുതുന്നു. അത്തരക്കാർ മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു നടക്കും, സ്വന്തം കുറ്റങ്ങൾ തിരിച്ചറിയുകയുമില്ല. കുറവുകളില്ലാത്തവർ മറ്റുളളവരുടെ കുറ്റങ്ങൾ കണ്ടെത്തി നിന്ദിക്കുകയില്ല.


മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പ

നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും.

സജ്ജന നിന്ദകൊണ്ട് ദുർജ്ജനം സന്തോഷിച്ചു,

സജ്ജനത്തിനു നിന്ദയില്ല. ദുർജ്ജനത്തേയും. 

നിത്യവും തെളിഞ്ഞ ജല ത്തിൽ കുളിച്ചാലും മദയാനയ്ക്ക് മണ്ണിൽ കുളിക്കുമ്പോഴേ സന്തോഷമുണ്ടാവുക യുള്ളു. ഇതുപോലെയാണ് ദുർജനങ്ങളും, നല്ല ആളുകളെ നിന്ദിക്കുമ്പോഴേ ദുർജ്ജ നങ്ങൾക്ക് സന്തോഷം തോന്നുകയുള്ളൂ. സജ്ജനങ്ങൾ ഇത്തരക്കാരല്ല.


സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ 

ക്രുദ്ധനാം സർപ്പത്തെക്കാളേറ്റവും പേടിക്കേണം.

മൂർഖനാമവനോടു പണ്ഡിതൻ ശുഭാശുഭ

 മാഖ്യാനം ചെയ്താൽ മൂർഖനം ഗ്രഹിച്ചീടും.

 നല്ലനായിരിപ്പൂവൻ നല്ലതു ഗ്രഹിച്ചീടും

വെള്ളത്തെ വെടിഞ്ഞു പാലന്നമെന്നതുപോലെ

സത്യധർമ്മങ്ങൾ വെടിഞ്ഞ പുരുഷനെ കുദ്ധനായ സർപ്പത്തെക്കാൾ പേടിക്കേണ്ടതുണ്ട്. അറിവില്ലാത്തവനായ അവനോട് പണ്ഡിതന്മാർ ശുഭാശുഭകാര്യ ങ്ങൾ പറഞ്ഞാൽ അതിൽ നിന്ന് അശുഭം മാത്രമേ അവൻ ഗ്രഹിക്കുകയുള്ളൂ. മന സ്സിൽ നന്മയുള്ളവർ നല്ല കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കും. പാലും വെള്ളവും കലർത്തി നൽകിയാൽ അതിൽനിന്ന് അരയന്നം പാൽ മാത്രം കുടിക്കുന്നതുപോ ലെയാണത്."

എന്നെല്ലാം ശകുന്തള പറഞ്ഞാരനന്തരം

 വിണ്ണിൽനിന്നശരീരിതന്നുടെ വാക്യം കേട്ടു. 

ശകുന്തള ഇപ്രകാരം പറയവേ ആകാശത്തുനിന്ന് അശരീരി കേട്ടു.

“ഭരിച്ചുകൊൾക തവ പുത്രനെ വൈകാതെ നീ

സുരസ്ത്രീസമയായ കൗശികപുത്രിയോടും. 

ഭരതനെന്ന നാമതിനാലന്നു വാനോർ 

ധരണീപതിയോടു ചൊന്നതു കേട്ട മൂലം

“ദേവസ്ത്രീസമയായ ശകുന്തളയെയും സ്വന്തം പുത്രനെയും നീ സ്വീകരിക്കുക. രാജ്യഭരണം വൈകാതെ മകനെ ഏൽപ്പിക്കുക. അങ്ങനെ അവൻ ഭരതനെന്ന പേരിൽ പ്രസിദ്ധനായിത്തീരും. എന്ന് ദേവന്മാര്‍ രാജാവിനോട് പറഞ്ഞു.

കല്യാണഘോഷത്തോടും കൈക്കൊണ്ടു, ശകുന്തള 

വല്ലഭനോടുംകൂടി സന്തോഷം പ്രാപിച്ചപ്പോൾ,

ദേവന്മാരുടെ വാക്കുകൾ ദുഷ്ഷന്തൻ ശിരസാവഹിച്ചു. ശകുന്തള ഭർത്താവിനോടൊപ്പം സന്തോഷപൂർവം കഴിഞ്ഞു.

(മഹാഭാരതം കിളിപ്പാട്ട് - സംഭവപർവം)

No comments:

Post a Comment