Pages

Tuesday, 3 May 2022

ആനന്ദധാര -കവിത - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ആനന്ദധാര - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍പൂവുകള്‍
കാണാതെ പോയി നീ നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്ന് തൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍..
ഒന്ന് തൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍..
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്കാല സന്ധ്യയാണ് ഇന്നുമെനിക്ക് നീയോമനേ 
അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്കാല സന്ധ്യയാണ് ഇന്നുമെനിക്കു നീയോമനേ 
ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന
ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന...

No comments:

Post a Comment