Pages

Thursday, 19 August 2021

കേരള സാഹിത്യ അക്കാദമി പുരസ്കാരം-2020 -ചെറുകഥാസമാഹാരം- വാങ്ക്- ഉണ്ണി ആര്‍

 കഥാകൃത്ത് ഉണ്ണി ആര്‍ രചിച്ച  ചെറുകഥാസമാഹാരം വാങ്ക്  കേരള സാഹിത്യ അക്കാദമി പുരസ്കാരം-2020 -ന് അര്‍ഹമായി .

ഈ കഥാസമാഹാരത്തില്‍ വീട്ടുകാരന്‍, മണ്ണിര, അമ്മൂമ്മ ഡിറ്റക്ടീവ്, സങ്കടം, സോദ്ദേശ കഥാഭാഗം, സ്വരം വ്യഞ്ജനം, ഭാരതപര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക്, നന്തനാരുടെ ആട്ടിന്‍കുട്ടി, കുറച്ചു കുട്ടികള്‍ തുടങ്ങി പതിനൊന്ന് കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോളേജ് അവധിക്ക് ഒരു മാസം ബാക്കിയുള്ളപ്പോള്‍ തന്റെ കൂട്ടുകാരികളോട് തന്റെ ആഗ്രഹം വെളിപ്പെടുത്തുന്ന റസിയയുടെ കഥപറയുന്നതാണ് വാങ്ക് എന്ന കഥ. റസിയയുടെ ആഗ്രഹം കേട്ട കൂട്ടുകാരികള്‍ അമ്പരക്കുകയാണ്- ‘റസിയയ്ക്ക് പള്ളിയിലേതുപോലെ ഒരിക്കലെങ്കിലും ഒന്ന് വാങ്ക് വിളിക്കണം!’

വൈലോപ്പിള്ളിയെ അദൃശ്യമായി വെളിപ്പെടുത്തുന്ന കഥയാണ് വീട്ടുകാരന്‍. ചെറിയ കൃഷ്ണന്‍, വലിയ കൃഷ്ണന്‍ എന്നീ രണ്ട് കൃഷ്ണന്‍മാരിലൂടെയാണ് ഈ കഥയുടെ സഞ്ചാരം. കഥയുടെ രസച്ചരട് പൊട്ടാതെ ആത്യന്തം വായനക്കാരനെ പ്രചോദിപ്പിക്കുന്ന രചന. മലയാളിയുടെ കാവ്യാനുശീലത്തിന്റെ വിരല്‍ത്തുമ്പ് പിടിച്ചുകൊണ്ടാണ് ആഖ്യാതാവ് വായനക്കാരനെ ഓരോ ചുവടും നടത്തിക്കുന്നത്.

വ്യത്യസ്തമായ ആശയങ്ങളെ ഉജ്ജ്വലമായ ആഖ്യാനത്തിലൂടെ കടത്തിവിട്ട് വശീകരിക്കുന്ന ഒരു ചിത്രകമ്പളം തീര്‍ക്കുകയാണ് വാങ്ക് എന്ന ഈ ചെറുകഥാസമാഹാരത്തിലെ കഥകള്‍. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന സമയത്തുതന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ് ഇതിലെ ഓരോ കഥകളും. 

ചെറുകഥാ സമാഹാരങ്ങൾ

  • ഒഴിവുദിവസത്തെ കളി
  • കാളിനാടകം
  • കോട്ടയം-17
  • ഒരു ഭയങ്കര കാമുകൻ
  • കഥ
  • വാങ്ക്‌

പുരസ്കാരങ്ങള്‍ 

  • 2015-ലെ മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മാർട്ടിൻ പ്രക്കാട്ടുമായി പങ്കിട്ടു ലഭിച്ചു. - ചാർലി
  • തോമസ് മുണ്ടശ്ശേരി പുരസ്ക്കാരം
  • ഇ.പി. സുഷമ എൻഡോവ്മെന്റ് പുരസ്ക്കാരം
  • കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്ക്കാരം
  • ടി.പി.കിഷോർ പുരസ്ക്കാരം
  • വി.പി. ശിവകുമാർ സ്മാരക കേളി പുരസ്ക്കാരം
  • ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - വാങ്ക് - 2020

No comments:

Post a Comment