Pages

Wednesday, 14 April 2021

സോഷ്യല്‍ സയന്‍സ്- ക്ലാസ്സ്‌ 6- യുണിറ്റ് 8 മധ്യകാല ലോകം

SOCIAL SCIENCE CLASS 6
യുണിറ്റ് 8 മധ്യകാല ലോകം

1. ലോകചരിത്രത്തിൽ മധ്യകാലം എന്നാൽ എന്ത്?

CE അഞ്ചാം നുറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലം ലോകചരിത്രത്തില്‍ മധ്യകാലഘട്ടം എന്ന് അറിയപ്പെടുന്നു.

2. മധ്യകാല യൂറോപ്പിന്റെ സാമൂഹിക വിഭാഗങ്ങളെ ഡയഗ്രത്തിൽ ക്രമതത്തിൽ വരയ്ക്കുക.

രാജാവ് > പ്രഭുക്കന്മാര്‍ >ഇടപ്രഭുക്കന്മാര്‍ > കര്‍ഷകര്‍

3. മധ്യകാല യൂറോപ്പിൽ സമൂഹത്തിൽ ഏറ്റവു ഉയർന്ന സ്ഥാനം ആർക്കായിരുന്നു?

രാജാവിന്‌

4. മധ്യകാല യൂറോപ്പിൽ രാജാവിൽ നിന്നു ഭൂമി ലഭിച്ചവർ ആര് ആണ്? അവർ തിരിച്ച് രാജാവിന് നൽകിയ സേവനം എന്ത് ആണ് ?

പ്രഭുക്കന്മാര്‍ , സൈനിക സേവനം

5. ഇടപ്രഭുക്കന്മാർക്ക് ഭൂമി ലഭിച്ചത് ആരുടെ കൈയിൽ നിന്നും ആണ് ?

പ്രഭുക്കന്മാരുടെ കളികളില്‍ നിന്നും

6. ഫ്യൂഡലിസം എന്നാൽ എന്ത് ?

ഭുമിയുടെ ഉടമസ്ഥ അവകാശം അടിസ്ഥാനമാക്കി മധ്യകാല യുറോപ്പില്‍ രൂപപ്പെട്ട സാമുഹിക വ്യവസ്ഥിതിയെ ഫ്യുഡലിസം എന്ന് പറയുന്നു.

7. ഫ്യൂഡൽ സമുഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവർ ആര്?

കര്‍ഷകര്‍

8. മാനർ എന്നാൽ എന്ത് ?

പ്രഭുക്കന്മാരുടെ കൈവശം ഉണ്ടായിരുന്ന വിശാലമായ പ്രദേശങ്ങളെ മാനര്‍ എന്ന് പറയുന്നു.

9. ഏത് പദത്തിൽ നിന്നാണ് ഫ്യൂഡലിസം എന്ന പദം ഉണ്ടായത് ?

ഫ്യുഡ്

10. ഫ്യുഡ്, എന്ന പദത്തിന്റെ അർത്ഥം എന്ത് ?

ഒരുതുണ്ട് ഭൂമി

No comments:

Post a Comment